- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ സീറോ മലബാർ രൂപത പാസ്റ്ററൽ കൗൺസിൽ ഇന്നും നാളെയും
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ 3-ാമത് പാസ്റ്ററൽ കൗൺസിൽ 16, 17 തിയതികളിൽ സിഡ്‌നിയിലെ ബോൾക്കാം ഹില്ലിലുള്ള സെന്റ് ജോസഫ് സെന്ററിൽ വച്ച് നടക്കും.16 (വെള്ളിയാഴ്ച) രാവിലെ 10.30ന് മാർ ബോസ്‌കോ പുത്തൂർ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ കൗൺസിൽ ആരംഭിക്കും. ബ്രാക്കൺബേ ന്യൂ ഇവാഞ്ചലൈസേഷൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഡയറക്ടർ ഡാനിയൽ അംഗ്, കാത്തലിക് ചർച്ച് ഇൻഷുറൻസ് അക്കൗണ്ട് എക്‌സിക്യൂട്ടീവ് പീറ്റർ ഡുഹെർട്ടി, സിഡ്‌നി രൂപത വൈദീകൻ ഫാ. ആൻഡ്രൂ ജെയിംസ്, ഡാർവിനിലെ മതബോധന വിഭാഗം പ്രധാനാദ്ധ്യപകൻ സോജിൻ സെബാസ്റ്റ്യൻ, രൂപത ഫിനാൻഷ്യൽ കൗൺസിൽ അംഗം ആന്റണി ജോസഫ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. രൂപതയിൽ സേവനം ചെയ്യുന്ന വൈദീകരും വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള അല്മായ പ്രതിനിധികളും ഉൾപ്പെടെ 56 ഓളം പേർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പാസ്റ്റർ കൗൺസിലിൽ പങ്കെടുക്കും.
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ 3-ാമത് പാസ്റ്ററൽ കൗൺസിൽ 16, 17 തിയതികളിൽ സിഡ്‌നിയിലെ ബോൾക്കാം ഹില്ലിലുള്ള സെന്റ് ജോസഫ് സെന്ററിൽ വച്ച് നടക്കും.16 (വെള്ളിയാഴ്ച) രാവിലെ 10.30ന് മാർ ബോസ്‌കോ പുത്തൂർ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ കൗൺസിൽ ആരംഭിക്കും.
ബ്രാക്കൺബേ ന്യൂ ഇവാഞ്ചലൈസേഷൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഡയറക്ടർ ഡാനിയൽ അംഗ്, കാത്തലിക് ചർച്ച് ഇൻഷുറൻസ് അക്കൗണ്ട് എക്‌സിക്യൂട്ടീവ് പീറ്റർ ഡുഹെർട്ടി, സിഡ്‌നി രൂപത വൈദീകൻ ഫാ. ആൻഡ്രൂ ജെയിംസ്, ഡാർവിനിലെ മതബോധന വിഭാഗം പ്രധാനാദ്ധ്യപകൻ സോജിൻ സെബാസ്റ്റ്യൻ, രൂപത ഫിനാൻഷ്യൽ കൗൺസിൽ അംഗം ആന്റണി ജോസഫ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. രൂപതയിൽ സേവനം ചെയ്യുന്ന വൈദീകരും വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള അല്മായ പ്രതിനിധികളും ഉൾപ്പെടെ 56 ഓളം പേർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പാസ്റ്റർ കൗൺസിലിൽ പങ്കെടുക്കും.