മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കൗൺസിൽസെപ്റ്റംബർ 29, 30 തിയതികളിൽ മെൽബണിലെ മുറൂൾബാർക്കിലെഫൂട്ഹിൽസ് കോൺഫറൻസ് സെന്ററിൽ വച്ച് നടക്കും. സെപ്റ്റംബർ 29ന്(വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് പാപ്പുവ ന്യൂഗിനിയയുടെയും സോളമൻഐലൻഡിന്റെയും അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് കുര്യൻ വയലുങ്കൽപിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ പാസ്റ്ററൽകൗൺസിൽ ആരംഭിക്കും.

മെൽബൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ബോസ്‌കോപുത്തൂർ, വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി എന്നിവർ ഉൾപ്പെടെരൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികരും സഹകാർമ്മികരായിദിവ്യബലിയിൽ പങ്കെടുക്കും. സ്വവർഗ്ഗ വിവാഹം, യുവജന വർഷം 2018, സേഫ്ഗാർഡിങ്ങ് ചിൽഡ്രൻ എന്നീ വിഷയങ്ങളിൽ ക്ലാസ്സുകളും ചർച്ചകളും നടക്കും.

മെൽബൺഅതിരൂപത മാര്യജ് ആൻഡ് ഫാമിലി എപ്പിസ്‌കോപ്പൽ വികാരി ഫാ. ടോണികെറിൻ, ഓസ്‌ട്രേലിയൻ കാത്തലിക് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ.ഡെറിൽഹിഗ്ഗിൻസ്, രൂപതയുടെ സാൻതോം ട്രസ്റ്റിന്റെ ബോർഡ് മെമ്പറും ന്യൂകാസിൽസീറോ മലബാർ മിഷൻ പാസ്റ്ററൽ കൗൺസിൽ മെമ്പറുമായ ഡോ.സിറിയക് മാത്യു,രൂപത സേഫ് ഗാർഡിങ്ങ് ടീം അംഗങ്ങളായ ലിസി ട്രീസ, ബെന്നി സെബാസ്റ്റ്യൻ,രൂപത ഫിനാൻഷ്യൻ കൗൺസിൽ മെമ്പറും രൂപത അക്കൗണ്ടന്റുമായ ആന്റണിജോസഫ്,ഡാർവിനിലെ മതബോധന വിഭാഗം പ്രധാന അദ്ധ്യാപകൻ സോജിൻസെബാസ്റ്റ്യൻ, ലീഡർഷിപ്പ് കൺസൽറ്റൻഡ് ഡോണി പീറ്റർ എന്നിവർ വിവിധ വിഷയങ്ങളിൽക്ലാസ്സുകൾ നയിക്കും.

രൂപതയിൽ സേവനം ചെയ്യുന്ന വൈദികരും വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമുള്ള അത്മായ പ്രതിനിധികളും ഉൾപ്പെടെ 50 പേർ രണ്ടുദിവസങ്ങളിലായി നടക്കുന്ന പാസ്റ്ററൽ കൗൺസിലിൽ പങ്കെടുക്കും.