- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവർ പാർശ്വവൽക്കരിക്കപ്പെട്ടവരിലേയ്ക്ക് ഇറങ്ങിച്ചെല്ലണം: മാർ മാത്യു അറയ്ക്കൽ
കാഞ്ഞിരപ്പള്ളി: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ ക്രൈസ്തവർ കടപ്പെട്ടവരാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അഭിപ്രായപ്പെട്ടു. രൂപതാ പത്താം പാസ്റ്ററൽ കൗൺസിലിന്റെ സമാപനസമ്മേളനം പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരാലംബരേയും കഷ്ടപ്പെടുന്നവരെയും കണ്ടെത്തി അവരോട് കാരുണ്യം കാണിക്കണമെന്നും ഒറ്റക്കെട്ടായി നിന്ന് അവരുടെ പുനരുദ്ധാരണത്തിനായി യത്നിക്കണമെന്നും മാർ അറയ്ക്കൽ സൂചിപ്പിച്ചു. മിശിഹായുടെ മൗതികശരീരമായ സഭ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതാണെന്നും സഭയ്ക്കുള്ളിലുള്ളവർ തന്നെ സഭയെ അവഹേളിക്കാൻ ശ്രമിക്കുന്നതുകാണുമ്പോൾ സഭാംഗങ്ങളായ നാം ശക്തമായി പ്രതികരിക്കണമെന്നും സഭയെക്കുറിച്ചുള്ള ശരിയായ അവബോധം വിശ്വാസികൾക്കുണ്ടാകണമെന്നും സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. രൂപതാ ചാൻസിലർ റവ.ഡോ.കുര്യൻ താമരശ്ശേരി, പാസ്റ്ററൽ കൗൺസിൽ സെക്ര
കാഞ്ഞിരപ്പള്ളി: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ ക്രൈസ്തവർ കടപ്പെട്ടവരാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അഭിപ്രായപ്പെട്ടു. രൂപതാ പത്താം പാസ്റ്ററൽ കൗൺസിലിന്റെ സമാപനസമ്മേളനം പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരാലംബരേയും കഷ്ടപ്പെടുന്നവരെയും കണ്ടെത്തി അവരോട് കാരുണ്യം കാണിക്കണമെന്നും ഒറ്റക്കെട്ടായി നിന്ന് അവരുടെ പുനരുദ്ധാരണത്തിനായി യത്നിക്കണമെന്നും മാർ അറയ്ക്കൽ സൂചിപ്പിച്ചു.
മിശിഹായുടെ മൗതികശരീരമായ സഭ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതാണെന്നും സഭയ്ക്കുള്ളിലുള്ളവർ തന്നെ സഭയെ അവഹേളിക്കാൻ ശ്രമിക്കുന്നതുകാണുമ്പോൾ സഭാംഗങ്ങളായ നാം ശക്തമായി പ്രതികരിക്കണമെന്നും സഭയെക്കുറിച്ചുള്ള ശരിയായ അവബോധം വിശ്വാസികൾക്കുണ്ടാകണമെന്നും സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ പറഞ്ഞു.
രൂപതാ ചാൻസിലർ റവ.ഡോ.കുര്യൻ താമരശ്ശേരി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ.എബ്രാഹം മാത്യു പന്തിരുവേലിൽ, എസ്.എ.ബി.എസ് പ്രൊവിൻഷ്യാൾ സിസ്റ്റർ അമല കിടങ്ങത്താഴെ, ആൻസമ്മ തോമസ് മടുക്കക്കുഴി എന്നിവർ സംസാരിച്ചു. ''ക്രൈസ്തവ സാക്ഷ്യവും ജാഗ്രതയും'' എന്ന വിഷയത്തെ ആസ്പദമാക്കി കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ.സാജു കുത്തോടിപുത്തൻപുരയിൽ സി.എസ്.ടി. ക്ലാസ് നയിച്ചു. പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റും സമ്മേളനത്തോടനുബന്ധിച്ച് വിതരണം ചെയ്തു.