- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീർഘനാളത്തെ പ്രണയം സഫലമായി; ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസും ബെക്കി ബോസ്റ്റണും വിവാഹിതരായി; ചിത്രങ്ങൾ പങ്കുവച്ച് താരം
മെൽബൺ: ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമിൻസ് വിവാഹിതനായി. ബെക്കി ബോസ്റ്റണാണ് വധു. വിവാഹ ചിത്രങ്ങൾ കമ്മിൻസ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ന്യൂ സൗത്ത് വെയിൽസിലെ ചാറ്റോ ഡു സോലെയിൽ വച്ചായിരുന്നു വിവാഹം.
കമിൻസും ബെക്കിയെയും 2013-ലാണ് ആദ്യമായി കണ്ടുമുട്ടിയത്. ദീർഘനാളത്തെ പ്രണയത്തിനുശേഷം 2020 ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവർക്കും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ആൽബി ബോസ്റ്റൺ കമ്മിൻസ് എന്നാണ് കുഞ്ഞിന്റെ പേര്. പങ്കാളിയുടെ ഗർഭകാല വീഡിയോ കമിൻസ് തന്റെ വീഡിയോ ബ്ലോഗിൽ നേരത്ത പങ്കുവെച്ചിരുന്നു.
ടിം പെയ്ൻ രാജിവച്ചതിന് ശേഷം കഴിഞ്ഞ വർഷമാണ് കമിൻസ് ഓസീസ് ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റത്. കമിൻസിന്റെ വിവാഹ ചിത്രത്തിന് താഴെ ആദ്യം ആശംസയറിയിച്ചെത്തിയത് ഓസീസ് ടീമിലെ സഹതാരമായ ഡേവിഡ് വാർണറായിരുന്നു. ബ്രെറ്റ് ലീ ഉൾപ്പെടെയുള്ള താരങ്ങളും കമിൻസിന് ആശംസകൾ നേർന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയും ഐപിഎല്ലിൽ കമിൻസിന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും താരത്തെ ആശംസിച്ചു.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് കമിൻസ് അവസാനമായി കളിച്ചത്. രണ്ട് മത്സര പരമ്പര സമനിലയായി. പരമ്പരയിൽ കമിൻസ് രണ്ട് വിക്കറ്റും 47 റൺസും നേടി. ഇതിന് മുമ്പ് നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ എട്ട് വിക്കറ്റും 39 റൺസും നേടി കമിൻസ് തിളങ്ങിയിരുന്നു. ലോക ടെസ്റ്റ് റാങ്കിംഗിൽ ദീർഘനാളായി ഒന്നാം സ്ഥാനത്ത് തുടരുന്ന കമിൻസിന് രണ്ടാം സ്ഥാനത്തുള്ള അശ്വിനെക്കാൾ 49 റേറ്റിങ് പോയന്റുകളുടെ ലീഡുണ്ട്.
ടെസ്റ്റ് ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ ഏഴാം സ്ഥാനത്താണ് കമിൻസിന്. ക്യാപ്റ്റനെന്ന നിലയിൽ ആഷ്‌സ് പരമ്പര നേടിയതും പാക്കിസ്ഥാനിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ടെസ്റ്റ് പരമ്പര നേടിയതുമാണ് കമിൻിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടങ്ങൾ.