2ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗുമായി വൻവാഗ്ദാനങ്ങൾ; സ്വദേശ് സമൃദ്ധി സിം കാർഡുകളുമായി ടെലികോം രംഗത്തും ചുവട് വച്ച് ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്
ന്യൂഡൽഹി: ടെലികോം രംഗത്തും ഒരുകൈ നോക്കാൻ ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. .ബിഎസ്എൻഎല്ലുമായി സഹകരിച്ച് സ്വദേശി സമൃദ്ധി സിം കാർഡുകൾ പുറത്തിറക്കിയാണ് കമ്പനിയുടെ തുടക്കം.സിം കാർഡുകളിന്മേൽ ഉപയോക്താക്കൾക്ക് വൻ വാഗ്ദാനങ്ങളാണ് പതഞ്ജലി നൽകുന്നത്. 2 ജിബി ഡേറ്റയും പരിധിയില്ലാത്ത കോളിംഗുമാണ് ഉപയോക്താക്കൾക്ക് പതഞ്ജലി വാഗ്ദാനം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പതഞ്ജലി കമ്പനി ജീവനക്കാർക്ക് മാത്രമാണ് സ്വദേശി സമൃദ്ധി സിം കാർഡുകൾ ലഭ്യമാകുക. സിം കാർഡുകൾ പൊതുജനങ്ങൾക്ക് എപ്പോൾ മുതലാണ് ലഭ്യമാകുക എന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല. എന്നാൽ, മാസങ്ങൾക്കകം തന്നെ ഇവ വിപണിയിലേക്കെത്തുമെന്നാണ് അനൗദ്യോഗികവിവരം. സിം കാർഡുകൾ പൊതുജനങ്ങളിലേക്കെത്തുന്നതോടെ പതഞ്ജലി ഉല്പന്നങ്ങളിൽ 10 ശതമാനം കിഴിവും ഉപയോക്താക്കൾക്ക് ലഭിക്കും. ഫ്ളിപ്കാർട്ട്,ആമസോൺ തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ഈ വർഷമാദ്യം പതഞ്ജലി പ്രഖ്യാപിച്ചിരുന്നു. ബിഎസ്എൻഎലുമായുള്ള ബിസിനസ് പങ്കാളിത്തം കൂടുതൽ ഉപയോക്താക്കളിലേ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ടെലികോം രംഗത്തും ഒരുകൈ നോക്കാൻ ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. .ബിഎസ്എൻഎല്ലുമായി സഹകരിച്ച് സ്വദേശി സമൃദ്ധി സിം കാർഡുകൾ പുറത്തിറക്കിയാണ് കമ്പനിയുടെ തുടക്കം.സിം കാർഡുകളിന്മേൽ ഉപയോക്താക്കൾക്ക് വൻ വാഗ്ദാനങ്ങളാണ് പതഞ്ജലി നൽകുന്നത്.
2 ജിബി ഡേറ്റയും പരിധിയില്ലാത്ത കോളിംഗുമാണ് ഉപയോക്താക്കൾക്ക് പതഞ്ജലി വാഗ്ദാനം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പതഞ്ജലി കമ്പനി ജീവനക്കാർക്ക് മാത്രമാണ് സ്വദേശി സമൃദ്ധി സിം കാർഡുകൾ ലഭ്യമാകുക. സിം കാർഡുകൾ പൊതുജനങ്ങൾക്ക് എപ്പോൾ മുതലാണ് ലഭ്യമാകുക എന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല. എന്നാൽ, മാസങ്ങൾക്കകം തന്നെ ഇവ വിപണിയിലേക്കെത്തുമെന്നാണ് അനൗദ്യോഗികവിവരം. സിം കാർഡുകൾ പൊതുജനങ്ങളിലേക്കെത്തുന്നതോടെ പതഞ്ജലി ഉല്പന്നങ്ങളിൽ 10 ശതമാനം കിഴിവും ഉപയോക്താക്കൾക്ക് ലഭിക്കും.
ഫ്ളിപ്കാർട്ട്,ആമസോൺ തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ഈ വർഷമാദ്യം പതഞ്ജലി പ്രഖ്യാപിച്ചിരുന്നു. ബിഎസ്എൻഎലുമായുള്ള ബിസിനസ് പങ്കാളിത്തം കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താൻ പതഞ്ജലിയെ സഹായിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
സ്വദേശി സമൃദ്ധി സിം ഉപയോക്താക്കൾ 144 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. 2 ജിബി ഡേറ്റയ്ക്കും പരിധിയില്ലാത്ത കോളിങ് സൗകര്യത്തിനും പുറമേ 100 സൗജന്യ എസ്എംഎസുകളും സേവനത്തിന്റെ ഭാഗമാണ്.