- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫ്ളോറിഡാ യൂണിവേഴ്സിറ്റിക്ക് ഇന്ത്യൻ അമേരിക്കൻ ദമ്പതിമാർ ന്ലകിയത് 200 മില്യൺ ഡോളറിന്റെ സംഭാവന; സംഭാവന നല്കിയത് ഡോക്ടർമാരേയും, ആരോഗ്യ വകുപ്പ് പ്രൊഫഷണൽസിനേയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയെന്ന് പല്ലവി കുടുംബാംഗങ്ങൾ
ഫ്ളോറിഡ: അമേരിക്കൻ സ്ഥാപനത്തിന് ഇന്ത്യൻ വംശജരിൽ ആരും തന്നെ ഇതുവരെ നൽകിയിട്ടില്ലാത്ത ഏറ്റവും ഉയർന്ന തുക (200 മില്യൺ ഡോളർ) ഡോക്ടർ ദമ്പതിമാരായ പല്ലവി പട്ടേലും, കിരൺ പട്ടേലും ചേർന്ന് ഫ്ളോറിഡാ ഫോർട്ട് ലോഡർഡെയ്ൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോവ സൗത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിക്ക് സംഭാവന നൽകി. 2004 ൽ സ്ഥാപിതമായ ചാരിറ്റബിൾ ഓർഗനൈസേഷന്റെ പുറകിലും പല്ലവിയും, കിരണുമാണ് പ്രവർത്തിച്ചിരുന്നത്.ആഗോളതലത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്ക് ഊന്നൽ നൽകികൊണ്ട് സ്ഥാപിതമായതാണ് ചാരിറ്റബിൾ ഫൗണ്ടേഷൻ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഡോക്ടർമാരേയും, ആരോഗ്യ വകുപ്പ് പ്രൊഫഷണൽസിനേയും വളർത്തിയെടുക്കുക എന്നഉദ്യേശത്തോടുകൂടെയാണ് ഇത്രയും തുക സംഭാവന നൽകിയതെന്ന് സെപ്റ്റംബർ 25 ന് പുറത്തിറക്കിയ പ്രസ്ഥാവനയിൽ പല്ലവി കുടുംബാംഗങ്ങൾ പറയുന്നു. ഫ്ളോറിഡായിലെ മാത്രമല്ല ലോകത്താകമാനമുള്ള മനുഷ്യ ജീവിതങ്ങൾക്ക് ഞങ്ങൾ നൽകിയ തുക പ്രയെജനപ്പെടുമെങ്കിൽ ഞങ്ങളുടെ ജീവിതവും ധന്യമായി കിരൺ പട്ടേൽ പറഞ്ഞു. ഇത്രയും വലിയ തുക സംഭാവന നൽ
ഫ്ളോറിഡ: അമേരിക്കൻ സ്ഥാപനത്തിന് ഇന്ത്യൻ വംശജരിൽ ആരും തന്നെ ഇതുവരെ നൽകിയിട്ടില്ലാത്ത ഏറ്റവും ഉയർന്ന തുക (200 മില്യൺ ഡോളർ) ഡോക്ടർ ദമ്പതിമാരായ പല്ലവി പട്ടേലും, കിരൺ പട്ടേലും ചേർന്ന് ഫ്ളോറിഡാ ഫോർട്ട് ലോഡർഡെയ്ൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോവ സൗത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിക്ക് സംഭാവന നൽകി.
2004 ൽ സ്ഥാപിതമായ ചാരിറ്റബിൾ ഓർഗനൈസേഷന്റെ പുറകിലും പല്ലവിയും, കിരണുമാണ് പ്രവർത്തിച്ചിരുന്നത്.ആഗോളതലത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്ക് ഊന്നൽ നൽകികൊണ്ട് സ്ഥാപിതമായതാണ് ചാരിറ്റബിൾ ഫൗണ്ടേഷൻ.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഡോക്ടർമാരേയും, ആരോഗ്യ വകുപ്പ് പ്രൊഫഷണൽസിനേയും വളർത്തിയെടുക്കുക എന്നഉദ്യേശത്തോടുകൂടെയാണ് ഇത്രയും തുക സംഭാവന നൽകിയതെന്ന് സെപ്റ്റംബർ 25 ന് പുറത്തിറക്കിയ പ്രസ്ഥാവനയിൽ പല്ലവി കുടുംബാംഗങ്ങൾ പറയുന്നു.
ഫ്ളോറിഡായിലെ മാത്രമല്ല ലോകത്താകമാനമുള്ള മനുഷ്യ ജീവിതങ്ങൾക്ക് ഞങ്ങൾ നൽകിയ തുക പ്രയെജനപ്പെടുമെങ്കിൽ ഞങ്ങളുടെ ജീവിതവും ധന്യമായി കിരൺ പട്ടേൽ പറഞ്ഞു. ഇത്രയും വലിയ തുക സംഭാവന നൽകിയതിന്റെ നന്ദി സൂചകമായി ഓസ്റ്റിയോപതിക്ക് മെഡിസിൻ കോളേജിന് കിരൺ പട്ടേലെന്നും, ഹെൽത്ത് കെയർ സയൻസ് കോളേജിന് പല്ലവി പട്ടേലെന്നും നാമകരണം ചെയ്യുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു.