സ്വിറ്റ്‌സർലന്റിൽ പെറ്റേർണിറ്റി ലീവ് വേണമെന്ന ആവശ്യം പാർലമെന്റിന് മുന്നിൽ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുന്നു. അച്ഛന്മാർക്ക് നാല് ആഴ്‌ച്ച വരെ കുഞ്ഞ് ഉണ്ടായി ഒരു വർഷത്തിനുള്ളിൽ അവധിയെടുക്കാവുന്ന രീതിയിൽ പരിഷ്‌കരണം കൊണ്ടുവരാനാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്.

ഒരു വർഷം മുമ്പാണ് ഇത് സംബന്ധിച്ച് നാല് സംഘടനകൾ ചേർന്ന് നിർദ്ദേശം മുമ്പോട്ട് വച്ചത്.ലേബർ ഗ്രൂപ്പ് ട്രൊവെൽ സ്വിസ്, ഫെമിനിസ്റ്റ് അംബ്രല്ല ഓർഗനൈഷസേഷൻ അലയൻസ് , മെൻസ് ഗ്രൂപ്പ് മാനർ, പ്രോ ഫാമില്ല സ്വിസ് എന്നീ സംഘടനകളാണ് നിർദ്ദേശം പാർലമെന്റിന് മുന്നിൽ എത്തിച്ചിരിക്കുന്നത്.

ഈ നിർദ്ദേശമാണ് ഇപ്പോൾ പാർലമെന്റ് ചർച്ചയ്ക്ക് എടുക്കുക. ചർച്ചയ്ക്ക് ശേഷം ജനങ്ങൾക്ക് മുമ്പിൽ സമർപ്പിച്ചേക്കാം. മുമ്പും പലതവണ ഇക്കാര്യം സംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും അന്തിമ തീരുമാനം ആവാതെ മുടങ്ങുകയായിരുന്നു. ഇത്തവണയും പാർമെന്റിന്റെ അംഗീകാരം ലഭിച്ചില്ലെങ്കിൽ ജനങ്ങൾക്ക് അന്തമി വാദം മസമർപ്പിക്കാൻ അവസരം ഉണ്ടാവുകയും റഫറണ്ടത്തിൽ അംഗീകരിക്കപ്പെട്ടാൽ മൂന്ന് വർഷത്തിനുള്ളിൽ പിതാവിനും പെറ്റേർണിറ്റി ലീവ് എന്ന നിയമം പ്രാബല്യത്തിൽ വരുകയും ചെയ്യും.

നിലവിൽ സ്വിറ്റ്‌സർലന്റിലെ പിതാവിന് കുഞ്ഞിന്റെ ജനനസമയത്ത് ഒരു അവധി എടുക്കാൻ മാത്രമാണ് അനുവാദമുള്ളത്. അമ്മമാർക്കാവട്ടെ 14 ആഴ്‌ച്ച മെറ്റേണിറ്റി അവധിയും ലഭ്യമാണ്.