- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർമ്മനിരതമായ വ്യാഴവട്ടക്കാലം; പത്തനംതിട്ട ജില്ലാ സംഗമം വാർഷികം മാർച്ച് 26 ന് ഓൺലൈനിലൂടെ; അതിഥികളായി മലയാളത്തിലെ പ്രതിഭകൾ
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) പന്ത്രണ്ടാം വാർഷികം വിവിധ കലാ പരിപാടികളോടുകൂടി മാർച്ച് ഇരുപത്തിയാറ് വെള്ളിയാഴ്ച വൈകിട്ട് നാലര മണി മുതൽ ഓൺലൈൻ ആയി (സൂം ഫ്ളാറ്റ്ഫോമിൽ) ആഘോഷിക്കുന്നു. മലയാള ചലച്ചിത്ര, സീരിയൽ നടി ചിപ്പി രഞ്ജിത് ഉൽഘാടനം ചെയ്യുന്ന പരിപാടിയിൽ, മലയാള ചലച്ചിത്ര നടൻ ജഗദീഷ് ആശംസകൾ നേർന്നു സംസാരിക്കുന്നതാണ്. പി ജെ എസ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ വാർഷികാഘോഷം വിശദീകരിച്ചു.
മലയാള സിനിമ, സീരിയൽ, കോമഡി താരം നരിയാപുരം വേണുഗോപാൽ, ചലച്ചിത്ര പിന്നണി ഗായിക ചന്ദ്രലേഖ, സംഗീത സംവിധായകൻ ജിജോ ചേരിയിൽ എന്നിവർ നയിക്കുന്ന ജെ&ജെ മീഡിയ ഈവന്റിസിന്റെ 'രാഗരസസന്ധ്യ' എന്ന പേരിൽ വിവിധ പരിപാടികൾ, അതോടൊപ്പം പി ജെ എസ്സ് കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പി ജെ എസ് എക്സിക്യൂട്ടീവ് അംഗമായിരുന്ന ഉല്ലാസ് കുറുപ്പിന്റെ സ്മരണ നിലനിർത്തുന്നതിനായി വർഷംതോറും വാർഷികത്തിൽ ജിദ്ദയിലെ കലാ-സാംസ്കാരിക,സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കു നൽകുന്ന ഉല്ലാസ് കുറുപ്പ് മെമോറിയൽ അവാർഡ് ഈ വർഷം നാടക രംഗത്തെ സംഭാവനയ്ക്ക് ജിദ്ദയിലെ നാടക രംഗത്ത് പ്രവർത്തിക്കുന്ന മികച്ച കലാകാരന്മാരിൽ ഒരാളായ മുഹ്സിൻ കാളികാവിനു നല്കുന്നതാണ്.
പിജെസ് ഫൗണ്ടർ മെമ്പറും, എക്സിക്യൂട്ടീവ് അംഗവും, ജിദ്ദയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അന്തരിച്ച ഷാജി ഗോവിന്ദന്റെ സ്മരണ നിലനിർത്തുന്നതിനായി ജിദ്ദയിലെ ജീവകാരുണ്യ മേഖലയിൽ സജീവമായ ഒരംഗത്തിന് വർഷം തോറും ഒരു അവാർഡ് നൽകുവാൻ തീരുമാനിച്ചു. അതിന്റെ പ്രാരംഭമായി ഈ വർഷം അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനായ കെ ടി എ മുനീറിന് പ്രഥമ ഷാജി ഗോവിന്ദ് മെമോറിയൽ അവാർഡ് നൽകുന്നതാണ്.
പി ജെ എസ്സ് അംഗങ്ങളുടെ മക്കളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പന്ത്രണ്ടാം ക്ലാസ്സ് പാസാകുന്ന ഒരു കുട്ടിക്ക് വർഷം തോറും നൽകുന്ന എഡ്യൂക്കേഷൻ അവാർഡ് ഈ വർഷം രോഹൻ കോശി തോമസിന് നൽകുന്നതാണ്.
കൂടാതെ മരണപ്പെട്ട എട്ട് പിജെസ് അംഗങ്ങളുടെ ആശ്രിതർക്കുള്ള ധനസഹായ പദ്ധതികളുടെ പ്രവർത്തനം ഊർജിതമായി നടക്കുന്നു. മുൻഗണന ക്രമത്തിൽ നൽകുന്നതാണ്. പ്രവാസ ജീവിതത്തിൽ നിന്നും അനിവാര്യമായ തിരിച്ചു പോക്കിന്റെ അവസരത്തിൽ ഒരു പുനരധിവാസ പ്രവർത്തന മേഖല കണ്ടെത്തുന്നതിന്റെ ഭാഗമായി പിജെസ് അതിന്റെ അംഗങ്ങള ഉൾപ്പെടുത്തി പത്തനംതിട്ടയിൽ ഒരു സൊസൈറ്റി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി, ഒരു കോവിഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു വേണ്ട സഹായങ്ങൾ ചെയ്തു വരുന്നു.അംഗങ്ങളുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും ഭാവിയെ മുൻനിർത്തി 'കരുതൽ സ്പർശം' എന്ന ഒരു പ്രോഗ്രാം നടപ്പിൽ ആക്കി വരുന്നു. ആജീവനാന്ത മെംബേർസ്, കുടിശ്ശിഖ അടച്ചു തീർത്ത മെമ്പേഴ്സ് എന്നിവർക്ക് കേരള സർക്കാരിന്റെ നോർക്ക പെൻഷൻ സ്കീം, കേന്ദ്ര സർക്കാരിന്റെ ലൈഫ് ഇൻഷുറൻസ് പദ്ധതിയായ പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമാ യോജനയിലും (പി എം ജെ ജെ ബി), ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതിയായ പ്രധാൻ മന്ത്രി സുരക്ഷാ ഭീമാ യോജനയിലും (പി എം എസ്ബി വൈ) അംഗത്വം എടുത്ത് ആദ്യ ഒരു വർഷത്തെ തവണയും പി ജെ എസ് വഹിക്കുകയുണ്ടായി.
പ്രസിഡന്റ് എബി കെ. ചെറിയാൻ, ജനറൽ സെക്രട്ടറി വിലാസ് കുറുപ്പ്, ഖജാൻജി സിയാദ് അബ്ദുള്ള, വൈസ് പ്രസിഡന്റ് (ആക്ടിവിറ്റി) അലി തേക്കുതോട്, ഉപദേശക സമിതി കൺവീനർ നൗഷാദ് അടൂർ, വെൽഫെയർ കൺവീനർ വർഗീസ് ഡാനിയൽ, പി ആർ ഒ അനിൽ കുമാർ പത്തനംതിട്ട തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
സൂം മീറ്റിങ് ഐ ഡി 7025530406, പാസ്സ്കോഡ് - PJS2021.കൂടുതൽ വിവരങ്ങൾക്ക് 0551056087, 0502715302,0555056835 നമ്പറുകളിൽ ലഭ്യമാണ്