- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലർന്ന് കിടന്ന് കൂർക്കം വലിക്കുന്നവർക്ക് ശുഭവാർത്ത; നിങ്ങളെ ചെരിച്ചു കിടത്തി ഉറക്കാൻ ഇതേ ഒരു യന്ത്രം; പത്തനംതിട്ടക്കാരൻ ഡോക്ടർ രജിത്തിന്റെ കണ്ടെത്തലിന് കൈയടി
കൊച്ചി: കൂർക്കംവലിയുള്ളവർക്ക് ശുഭവാർത്ത. ഒബ്‌സ്ട്രക്റ്റിവ് സ്ലീപ് ആപ്‌നിയ (ഒഎസ്എ) അഥവാ ഉറക്കത്തിനിടെയുണ്ടാകുന്ന ശ്വാസതടസ്സത്തിനും കൂർക്കംവലിക്കും പരിഹാരമായി ഒരുപകരണം വികസിപ്പിച്ചിരിക്കുകയാണ് പത്തനംതിട്ടയിൽ ഇഎൻടി സർജനായ ഡോ. രജിത്. കൂർക്കംവലിയുള്ളവരോട് സാധാരണയായി മലർന്ന് കിടക്കുന്നതിന് പകരം ചരിഞ്ഞ് കിടക്കാൻ നിർദ്ദേശിക്കാറ
കൊച്ചി: കൂർക്കംവലിയുള്ളവർക്ക് ശുഭവാർത്ത. ഒബ്‌സ്ട്രക്റ്റിവ് സ്ലീപ് ആപ്‌നിയ (ഒഎസ്എ) അഥവാ ഉറക്കത്തിനിടെയുണ്ടാകുന്ന ശ്വാസതടസ്സത്തിനും കൂർക്കംവലിക്കും പരിഹാരമായി ഒരുപകരണം വികസിപ്പിച്ചിരിക്കുകയാണ് പത്തനംതിട്ടയിൽ ഇഎൻടി സർജനായ ഡോ. രജിത്. കൂർക്കംവലിയുള്ളവരോട് സാധാരണയായി മലർന്ന് കിടക്കുന്നതിന് പകരം ചരിഞ്ഞ് കിടക്കാൻ നിർദ്ദേശിക്കാറുണ്ട്. ചരിഞ്ഞ് കിടക്കുമ്പോൾ നാക്കിന്റെ അടിഭാഗം തൊണ്ടയുടെ പിന്നിലേക്ക് മറിഞ്ഞ് ശ്വാസതടസ്സമുണ്ടാകില്ലെന്നതു കൊണ്ടാണിത്. ഇതാണ് ഡോ. രജിതിന് സ്ലീപ് ഓൺ സൈഡ് എന്ന ഉപകരണം വികസിപ്പിക്കാൻ പ്രേരകമായത്.
മുൻകാലങ്ങളിൽ ഉറക്കത്തിനിടെയുള്ള കൂർക്കംവലി നല്ലയുറക്കത്തിന്റെ ലക്ഷണമായിട്ടാണ് കരുതിയിരുന്നത്. എന്നാൽ കൂർക്കംവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് പിന്നീട് ഇതുസംബന്ധിച്ച് നടന്ന ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. പത്ത് സെക്കൻഡിലേറെ ശ്വസിക്കാൻ കഴിയാതിരിക്കുന്ന അവസ്ഥയാണ് ആപ്നിയയെന്ന് ഡോ. രജിത് പറഞ്ഞു. 'ശരീരത്തിന്റെ പുറംഭാഗത്ത് നടുക്ക് വരുന്ന വിധത്തിൽ ഒരു ബോൾ തയ്ച്ചുചേർത്ത് വസ്ത്രം പോലെ ശരീരത്തിൽ ധരിക്കാൻ കഴിയുന്ന ലളിതമായ ഉപകരണമാണ് സ്ലീപ് ഓൺ സൈഡ്. ഉറങ്ങുമ്പോഴുള്ള കിടപ്പുരീതിയിൽ മാറ്റം വരുത്താൻ സഹായിച്ചുകൊണ്ടാണ് ഈ ഉപകരണം ഉറക്കത്തിലെ ശ്വാസതടസ്സത്തിനും കൂർക്കംവലിക്കും പരിഹാരമാവുന്നത്. മലർന്ന് കിടക്കുമ്പോൾ ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ബോൾ പിൻവശത്ത് മുഴച്ചുനിന്ന് അസ്വസ്ഥതയുണ്ടാക്കുന്നത് കാരണം മലർന്ന് കിടക്കുന്നതിൽ നിന്നും രോഗിയെ തടയുകയാണ് സ്ലീപ് ഓൺ സൈഡ് ചെയ്യുന്നത്,' ഡോ. രജിത് വിശദീകരിച്ചു.
മലർന്ന് കിടക്കുമ്പോൾ കൂർക്കംവലിയുള്ളവർക്കും ഒബ്‌സ്ട്രക്റ്റിവ് സ്ലീപ് ആപ്‌നിയ, പുളിച്ച് തികട്ടൽ, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾക്കും കിടപ്പുവശം മാറുന്നത് ഗുണകരമാണ്. ഒബ്‌സ്ട്രക്റ്റിവ് സ്ലീപ് ആപ്‌നിയ ഉയർന്ന രക്തസമ്മർദത്തിനും ഹൃദയാഘാതം, സ്‌ട്രോക്, വിഷാദരോഗം, പുരുഷന്മാരിലെ ഉദ്ധാരണശേഷിക്കുറവ്, അനിയന്ത്രിത പ്രമേഹം, തലവേദന എന്നിവയ്ക്കും കാരണമാകാം. ഒരുവശം ചരിഞ്ഞുകിടക്കുന്നത് അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗം എന്നിവ തടയുന്നതിനും ഫലപ്രദമാണെന്ന് ഈയടുത്ത കാലത്ത് പുറത്തിറങ്ങിയ പഠനറിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ഒഎസ്എക്കും കൂർക്കംവലിക്കും നിലവിൽ ലഭ്യമായ മറ്റ് ചികിത്സാരീതികളെക്കാൾ വളരെ ചെലവു കുറഞ്ഞതാണെന്ന സവിശേഷതയും സ്ലീപ് ഓൺ സൈഡിനുണ്ട്. 1000 രൂപയിൽ താഴെ മാത്രമാണ് ഇതിന്റെ വില. കോയമ്പത്തൂരിലെ മൈഫോം എന്ന കമ്പനിയാണ് സ്ലീപ് ഓൺ സൈഡ് നിർമ്മിക്കുന്നത്.