- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട ജില്ലാ അസ്സോസ്സിയേഷൻ 100 കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു
കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസ്സോസ്സിയേഷന്റെ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഹോപ്പ് സ്‌കോളർഷിപ്പ് പദ്ധതിയിൽ ഉൾപെടുത്തി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അൻപത് സ്‌കൂളുകളിൽ നിന്നായി നാമ നിർദ്ദേശം ചെയ്യപ്പെട്ട; സാമൂഹ്യപരമായും, സമ്പത്തീകവുമായി പിന്നോക്കം നിൽക്കുന്നവരും എന്നാൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ചവരുമായ നൂറ് കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. സംസ്ഥാന സ്‌കൂൾ കായിക മേളയിൽ നേട്ടം കൈവരിച്ച അനന്ദു വിജയൻ, വിജയ് ബിനോയ്; തായ് ലാന്റ് ലോക ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ അഖില അനിൽ; സംസ്ഥാന സർഗോത്സവത്തിൽ തിളങ്ങിയ സഫൽദാസ്, സിദ്ധാർത്ഥ്, പ്രവർത്തിപരിചയമേളയിൽ എ ഗ്രേഡ് നേടിയ അനഘ ജയൻ, അജോ റെജി, അൻസൻ ഉമ്മൻ എന്നിവർക്ക് പ്രത്യേകം ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചു. കൂടാതെ, അട്ടത്തോട് ഗവ: ട്രൈബൽ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കുമായി അടുത്ത അധ്യയന വർഷത്തേക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള തുകക്കുള്ള ചെക്കും, സ്‌കൂൾ പ്രതിനിധികൾക്ക്
കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസ്സോസ്സിയേഷന്റെ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഹോപ്പ് സ്‌കോളർഷിപ്പ് പദ്ധതിയിൽ ഉൾപെടുത്തി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അൻപത് സ്‌കൂളുകളിൽ നിന്നായി നാമ നിർദ്ദേശം ചെയ്യപ്പെട്ട; സാമൂഹ്യപരമായും, സമ്പത്തീകവുമായി പിന്നോക്കം നിൽക്കുന്നവരും എന്നാൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ചവരുമായ നൂറ് കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. സംസ്ഥാന സ്‌കൂൾ കായിക മേളയിൽ നേട്ടം കൈവരിച്ച അനന്ദു വിജയൻ, വിജയ് ബിനോയ്; തായ് ലാന്റ് ലോക ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ അഖില അനിൽ; സംസ്ഥാന സർഗോത്സവത്തിൽ തിളങ്ങിയ സഫൽദാസ്, സിദ്ധാർത്ഥ്, പ്രവർത്തിപരിചയമേളയിൽ എ ഗ്രേഡ് നേടിയ അനഘ ജയൻ, അജോ റെജി, അൻസൻ ഉമ്മൻ എന്നിവർക്ക് പ്രത്യേകം ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചു. കൂടാതെ, അട്ടത്തോട് ഗവ: ട്രൈബൽ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കുമായി അടുത്ത അധ്യയന വർഷത്തേക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള തുകക്കുള്ള ചെക്കും, സ്‌കൂൾ പ്രതിനിധികൾക്ക് കൈമാറി.
ജന്മനാടിനോടും, അവിടത്തെ വളർന്നു വരുന്ന തലമുറയോടുമുള്ള പത്തനംതിട്ടയിലെ കുവൈത്ത് പ്രവാസികളുടെ കരുതലും, പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്നതായിരുന്നു പരിപാടികൾ. വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെ ഉദ്ഘാടനം പത്തനംതിട്ട എം. പി. ആന്റോ ആന്റണിയും, പാഠ്യേതര വിഷയങ്ങളിൽ നേട്ടം കൈവരിച്ചവർക്കുള്ള സ്‌കോളർഷിപ്പ് കോന്നി എംഎൽഎ. അഡ്വ: അടൂർ പ്രകാശും നിർവഹിച്ചു.
അസോസിയേഷൻ പ്രസിഡണ്ട് കെ. ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ; പത്തനംതിട്ട നഗരസഭാധ്യക്ഷ ശ്രീമതി. രജനി പ്രദീപ്, ഗാന്ധിജി യൂനിവേർസിറ്റി പരീക്ഷാ കൺട്രോളർ ഡോ. തോമസ് ജോൺ, പത്തനംതിട്ട റവന്യൂ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ഉഷാ ദിവാകരൻ, സ്‌പോർട്ട്‌സ് കൗൻസിൽ പ്രസിഡണ്ട് അനിൽകുമാർ, മുൻ നഗരസഭാ അധ്യക്ഷൻ അഡ്വ: സക്കീർ ഹുസൈൻ, എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി ബെന്നി ജോർജ്ജ് സ്വാഗതവും, പ്രോഗ്രാം കോ ഓർഡിനേറ്റർ ഏബ്രഹാം ഡാനിയേൽ നന്ദിയും അർപ്പിച്ചു. ഹോപ്പ് പ്രോജക്റ്റ് കോ ഓർഡിനേറ്റർ ജിതിൻ ജോസ്, ജനറൽ കൺവീനർ പി. ടി. ശാമുവേൽ കുട്ടി, ഏരിയ കോ ഓർഡിനേറ്റർ ബിജു വർഗീസ്, പത്തനംതിട്ട കോ ഓർഡിനേറ്റർമാരായ പോൾ മോൻ, ഗീത ജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.