ത്തനംതിട്ട ജില്ലാ അസോസിയേഷന്റെ പതിനാറാമത് വാർഷിക ജനറൽ ബോഡിയും 2017-18 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2017 ഫെബ്രുവരി മാസം 17 ന് കബ്ദിൽ വച്ച് നടക്കുകയുണ്ടായി. സമ്മേളനത്തോടൊപ്പം അസോസിയേഷൻ അംഗങ്ങളുടെ കുടുംബസംഗമവും നടന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങൾ പരിപാടികളിലെ മുഖ്യ ആകർഷണമായിരുന്നു.

സംഘടനയുടെ ഭാരവാഹികൾ ആയി കെ. ജയകുമാർ (പ്രസിഡണ്ട്), മുരളി പണിക്കർ (ജനറൽ സെക്രട്ടറി), ലാലു ജേക്കബ് (ജനറൽ കൺവീനർ), തോമസ് ജോൺ (ട്രഷറാർ), കലൈവാണി സന്തോഷ്, അലക്‌സാണ്ടർ കെ വി (വൈസ് പ്രസിഡണ്ടുമാർ), ബിജി മുരളി, ജിതിൻ ജോസ് (ജോ. സെക്രട്ടറിമാർ), രഘുബാൽ (മീഡിയ കൺവീനർ), അനി ബിനു (വിമൻസ് വിങ് ചെയർ പേഴ്‌സൺ), അബു പീറ്റർ സാം (പ്രോഗ്രാം കോ ഓർഡിനേറ്റർ), ജോമി ജോർജ്ജ് (പബ്ലിസിറ്റി കൺവീനർ) എന്നിവരും, എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളും ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഉപദേശകസമിതി ചെയർമാൻ ആയി ബിനു ജോൺ ഫിലിപ്പിനേയും; സംഘടനയുടെ രക്ഷാധികാരിയായി ഉമ്മൻ ജോർജ്ജിനെയും യോഗം തെരഞ്ഞെടുത്തു.പ്രവാസികളുടെ ക്ഷേമം മുൻനിർത്തി പുതുമയാർന്ന പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാൻ യോഗം തീരുമാനിച്ചു.