കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാഅസോസിയേഷൻ കുവൈത്ത്, 2018 ഫെബ്രുവരി 25 ന്, വൈകുന്നേരം അഞ്ച് മുപ്പതു മുതൽഅബ്ബാസിയ മറീന ഹാളിൽ വച്ച്; ജില്ലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന മെഗാ ഇവന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.

'ഹൃദയത്തിൽ സൂക്ഷിക്കാൻ' എന്ന് പേരിട്ടിരിക്കുന്ന സംഗീത-നൃത്തസന്ധ്യക്ക് ഇന്ത്യയിലെ പ്രശസ്ത കലാകാരന്മാരായ എം. ജി. ശ്രീകുമാർ, മൃദുലവാരിയർ, ശ്രേയ ജയ്ദീപ്, താരാ കല്യാൺ, മകൾ സൗഭാഗ്യ വെങ്കിടേഷ്, അബ്ദുറഹ്മാൻഎന്നിവരാണ് പങ്കെടുക്കുന്നത്. ഐഡിയ സ്റ്റാർ സിംഗർ ഫെയിം അനൂപ് കോവളത്തിന്റെനേതൃത്വത്തിൽ പതിനഞ്ചോളം കലാകാരന്മാർ പങ്കെടുന്ന ലൈവ് ഓർക്കസ്ട്ര പരിപാടിക്ക്‌കൊഴുപ്പേകും.

താരസന്ധ്യയുടെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റികൾ ആണ്പ്രവർത്തിച്ചുവരുന്നത്. മെഗാ ഇവന്റിന്റെ പോസ്റ്റർ മുതിർന്ന എക്‌സികുട്ടീവ് അംഗംകെ ഓ മത്തായിക്ക് നൽകിക്കൊണ്ടും, പ്രവേശന കൂപ്പണുകൾ ജനറൽ കൺവീനർ ലാലു ജേക്കബ്,അബ്ബാസിയ ഏറിയ കൺവീനർ ചാൾസ് ജോർജ്, വനിതാ വിഭാഗം വൈസ് ചെയർപേഴ്‌സൺ അനി ബിനുഎന്നിവർക്ക് നൽകിക്കൊണ്ടും, പ്രസിഡണ്ട് കെ ജയകുമാർ നിർവഹിച്ചു.

പ്രസിഡണ്ട് കെ. ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, ജനറൽ സെക്രട്ടറി മുരളീ എസ്പണിക്കർ, ജനറൽ കൺവീനർ ലാലു ജേക്കബ്, ട്രഷറർ തോമസ് അടൂർ, പ്രോഗ്രാം കൺവീനർ അബുപീറ്റർ സാം, വനിതാ വിഭാഗം വൈസ് ചെയർപേഴ്‌സൺ അനി ബിനു എന്നിവർ സംസാരിച്ചു.

പരിപാടിയുടെ പ്രവേശന പാസുകൾ അപ്‌സര ബസാർ, അബ്ബാസിയ; ഓവൻ ഫ്രഷ് ബേക്കറി &കൺഫെക്ഷണറി, ഫഹാഹീൽ, നൗഷാദ്‌സ് സിഗ്‌നേച്ചർ റെസ്റ്റോറന്റ് എന്നീ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ലഭ്യമാണ്.മെഗാ ഇവന്റിന്റെ വിജയത്തിനായി കുവൈത്തിലെ എല്ലാ പ്രവാസി സുഹൃത്തുക്കളുടെയും പിന്തുണയും, സഹകരണവും അസോസിയേഷൻ അഭ്യർത്ഥിക്കുന്നു.

പ്രവേശന പാസുകൾ ലഭിക്കുന്നതിനും, പരിപാടിയെകുറിച്ചുള്ള കൂടുതൽവിവരങ്ങൾക്കുമായി 9885 9650, 995 4 6979, 9716 7576, 6999 7588, 6930 2536,9784 7873, 5080 9915, 9721 9734 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.