- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട ജില്ലാ അസോസിയേഷൻ, കുവൈത്ത് ക്യാപ്റ്റൻ രാജു അനുസ്മരണം നടത്തി
കുവൈത്ത് സിറ്റി: തെന്നിന്ത്യൻ ചലച്ചിത്രരംഗത്ത് നടൻ, സംവിധായകൻ എന്നീ മേഖലകളിൽ നിറസാന്നിദ്ധ്യവും, സർവ്വോപരി പത്തനംതിട്ട ജില്ലക്കാരനുമായിരുന്ന അന്തരിച്ച ചലച്ചിത്ര നടൻ ക്യാപ്റ്റൻ രാജുവിന്റെ ദീപ്തസ്മരണകൾക്ക് മുന്നിൽ കുവൈത്തിലെ പ്രവാസികൾ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രവാസിസംഘടനയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ, കുവൈത്ത് ആണ് അനുസ്മരണസമ്മേളനം വിളിച്ചു ചേർത്തത്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ ജനിച്ച രാജു, സൈനിക സേവനത്തിന് ശേഷം 1981 ൽ പുറത്തിറങ്ങിയ രക്തം എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റൻ രാജുവായി സിനിമയിലേക്ക് എത്തിയത്. അദ്ദേഹം മലയാള സിനിമയിൽ അഭിനയത്തികവിലൂടെ അനശ്വരമാക്കിയ അരിങ്ങോടർ, ഉണ്ണിമൂത്ത തുടങ്ങിയ മികച്ച കഥാപാത്രങ്ങളെ പങ്കെടുത്തവർ ഓർത്തെടുത്തു. നാടും, നാട്ടുകാരുമായി വൈകാരികമായ ഒരു അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം കഴിയുന്നത്ര പൊതുപരിപാടികളിൽ പങ്കെടുക്കാൻ ശ്രമിച്ചിരുന്നു. കടുത്ത ശാരീരിക അസ്വാസ്ഥ്യങ്ങൾ പോലും വകവക്കാതെയാണ് പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ 2015 ൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽ അദ്ദേ
കുവൈത്ത് സിറ്റി: തെന്നിന്ത്യൻ ചലച്ചിത്രരംഗത്ത് നടൻ, സംവിധായകൻ എന്നീ മേഖലകളിൽ നിറസാന്നിദ്ധ്യവും, സർവ്വോപരി പത്തനംതിട്ട ജില്ലക്കാരനുമായിരുന്ന അന്തരിച്ച ചലച്ചിത്ര നടൻ ക്യാപ്റ്റൻ രാജുവിന്റെ ദീപ്തസ്മരണകൾക്ക് മുന്നിൽ കുവൈത്തിലെ പ്രവാസികൾ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രവാസിസംഘടനയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ, കുവൈത്ത് ആണ് അനുസ്മരണസമ്മേളനം വിളിച്ചു ചേർത്തത്.
പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ ജനിച്ച രാജു, സൈനിക സേവനത്തിന് ശേഷം 1981 ൽ പുറത്തിറങ്ങിയ രക്തം എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റൻ രാജുവായി സിനിമയിലേക്ക് എത്തിയത്. അദ്ദേഹം മലയാള സിനിമയിൽ അഭിനയത്തികവിലൂടെ അനശ്വരമാക്കിയ അരിങ്ങോടർ, ഉണ്ണിമൂത്ത തുടങ്ങിയ മികച്ച കഥാപാത്രങ്ങളെ പങ്കെടുത്തവർ ഓർത്തെടുത്തു.
നാടും, നാട്ടുകാരുമായി വൈകാരികമായ ഒരു അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം കഴിയുന്നത്ര പൊതുപരിപാടികളിൽ പങ്കെടുക്കാൻ ശ്രമിച്ചിരുന്നു. കടുത്ത ശാരീരിക അസ്വാസ്ഥ്യങ്ങൾ പോലും വകവക്കാതെയാണ് പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ 2015 ൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽ അദ്ദേഹം അവസാനമായി കുവൈത്തിൽ പങ്കെടുത്തത്. താരജാഡകൾ ഒട്ടുമേയില്ലാത്ത തികച്ചും നാട്ടിൻപുറത്തുകാരനായ അദ്ദേഹത്തിൽ നിന്നും അന്നനുഭവിച്ച സ്‌നേഹവായ്പുകൾ അസോസിയേഷൻ പ്രവർത്തകർ വേദനയോടെയാണ് അനുസ്മരിച്ചത്. കൂടാതെ, കുവൈത്തിലെ മറ്റ് പല പൊതുപ്രവർത്തകരും പങ്കെടുത്തിട്ടുള്ള നാട്ടിലെ ചില പരിപാടികളിൽ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ട അനുഭവങ്ങളും യോഗത്തിൽ പങ്കുവച്ചു.
പത്തനംതിട്ട നിവാസികളുമായും, പത്തനംതിട്ട ജില്ലാ അസോസിയേഷനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ മരണം, ചലച്ചിത്ര ലോകത്തിനും, നാടിനും ഒരു തീരാനഷ്ടമാണ് എന്ന് യോഗം അഭിപ്രായപ്പെട്ടു.അബ്ബാസ്സിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് അസോസിയേഷൻ പ്രസിഡണ്ട് മുരളി എസ്. പണിക്കരുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ, അസോസിയേഷൻ രക്ഷാധികാരി ഉമ്മൻ ജോർജ്ജ്, ഉപദേശക സമിതി അദ്ധ്യക്ഷൻ കെ. ജയകുമാർ, ഉദേശകസമിതി അംഗങ്ങളായ രാജൻ തോട്ടത്തിൽ, മുരളീകൃഷ്ണൻ, ലോകകേരള സഭാംഗം സാം പൈനുമ്മൂട്, പ്രവാസി ക്ഷേമ ബോർഡ് അംഗം എൻ. അജിത് കുമാർ, കുവൈത്തിലെ വിവിധ സംഘടനാ പ്രതിനിധികളായ ജോയ് മുണ്ടക്കാട്, ബാബുജി ബത്തേരി, ചെസ്സിൽ രാമപുരം, ഷൈനി ഫ്രാങ്ക്, രാജേഷ് ആർ. ജെ., തുടങ്ങിയവരും അസോസിയേഷന്റെ മറ്റ് പ്രവർത്തകരും ക്യാപ്റ്റൻ രാജുവിന്റെ ഓർമ്മകൾ പങ്കുവച്ചു. അസോസിയേഷൻ ജനറൽ കൺവീനർ പി റ്റി ശാമുവേൽകുട്ടി അനുശോചനപ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ബന്നി പത്തനംതിട്ട സ്വാഗതവും, ട്രഷറർ ചാൾസ് പി ജോർജ്ജ് നന്ദിയും പ്രകാശിപ്പിച്ചു.