- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊല്ലത്തെ ഡിവൈഎസ്പിയുടെ സ്ഥലം മാറ്റത്തിന് കാരണം പാടത്തെ ഭീകരരെ വെള്ളപൂശിയത് തന്നെ; ഏഴു മാസം മുമ്പ് കാണാതായ രാഹുലിന്റെ തിരോധാനത്തിന് പിന്നിലും ദുരൂഹത; എന്തോ അരുതാത്തത് കണ്ട യുവാവിനെ കൊലപ്പെടുത്തിയതെന്ന് സംശയം; ശരിയാകുന്നത് ബിജെപി സ്ഥാനാർത്ഥി ജിതിൻരാജ് നടത്തിയ വെളിപ്പെടുത്തൽ; പത്തനാപുരത്ത് ഇസ്ലാമിക ഭീകരർ എത്തിയോ?
കൊല്ലം: പത്തനാപുരത്തിന് അടുത്തുള്ള പുന്നലയിൽ നിന്ന് കാണാതായ രാഹുലിനെ കുറിച്ചുള്ള അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. പത്തനാപുരത്തെ പാടം എന്ന സ്ഥലത്ത് ബോംബ് നിർമ്മാണം നടന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം. പത്തനാപുരത്തുകാർ ഇക്കാര്യം നേരത്തെ മനസ്സിലാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സ്ഥാനാർത്ഥിയായിരുന്ന ജിതിൻ ദേവ് ഇക്കാര്യം പരസ്യമായി പ്രസംഗിക്കുകയും ചെയ്തു. അന്ന് ബിജെപി നേതാവിനെ വർഗ്ഗീയ വാദിയെന്ന് വിളിച്ച് മറ്റ് പാർട്ടികൾ കളിയാക്കി. എന്നാൽ അന്ന് ജിതിൻ പറഞ്ഞത് ശരിയാണെന്ന് വരികയാണ് ഇപ്പോൾ.
പത്തനാപുരത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഭീകരവാദ ബന്ധം അന്വേഷിക്കാനാണ് തീരുമാനം. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തവെ വനംവകുപ്പ് ഉദ്യോഗസ്ഥനാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ജലാറ്റിൻ സ്റ്റിക്, നാല് ഡിറ്റനേറ്റർ ബാറ്ററികൾ, മുറിഞ്ഞ വയറുകൾ എന്നിവ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇവർ പത്തനാപുരം പൊലീസിനെ വിവരമറിയിച്ചു. പുനലൂർ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെയും പത്തനാപുരം സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെയും നേതൃത്ത്വത്തിലുള്ള പൊലീസ് സന്നാഹം സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലത്ത് നിന്നും എത്തിയ ബോംബ് സ്ക്വാഡ് കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ കൂടുതൽ പരിശോധനയ്ക്കായി കൊണ്ടുപോയി. ഡോഗ് സ്ക്വാഡും എത്തിയിരുന്നു.
തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഈ സൂചനകൾ പൊലീസിന് നൽകിയത്. രണ്ടു പേരെ ഈ മേഖലയിൽ നിന്ന് തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അതേസമയം, ഈ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉള്ളത് കണ്ടെത്താൻ കേരള പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. ഈ പ്രദേശങ്ങളിൽ ഭീകരവാദബന്ധമുള്ള ആൾക്കാർ എത്തിയിരുന്നുവെന്ന വിവരം തമിഴ്നാട് ക്യൂബ്രാഞ്ചാണ് കേരള പൊലീസിനെ അറിയിച്ചത് എന്ന സാഹചര്യത്തിലാണ് ഇത്. ഇതിനൊപ്പമാണ് രാഹുലിനെ കുറിച്ചു തിരോധാനവും സംശയത്തിലാകുന്നത്. കേന്ദ്ര ഏജൻസികളും ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംസ്ഥാന ഇന്റലിജൻസിന്റെ ചുമതല വഹിച്ചിരുന്ന കൊല്ലത്തെ ഡിവൈ.എസ്പിയെ അസാധാരണ സാഹചര്യത്തിൽ സ്ഥലം മാറ്റിയതിനും ഈ കേസുമായി ബന്ധമുണ്ട്. ഡിവൈ.എസ്പിയ്ക്കെതിരെ വിശദമായ അന്വേഷണത്തിനും ഉത്തരവായി.കൊല്ലം ഇന്റലിജൻസ് ഡിവൈ.എസ്പിയെയാണ് കോട്ടയം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. ഫീൽഡ് ജീവനക്കാരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ പലതും മേലുദ്യോഗസ്ഥർക്ക് യഥാസമയം കൈമാറാത്തതും മത - രാഷ്ട്രീയ-തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങളെയും മറ്റും സംബന്ധിച്ച് നിരീക്ഷണങ്ങൾ നടത്തുന്നതിലും മുന്നറിയിപ്പുകൾ നൽകുന്നതിലുമുണ്ടായ വീഴ്ചകളും മറ്റ് കാരണങ്ങളായുണ്ട്. തമിഴ്നാട് നൽകിയ രഹസ്യ വിവരം തെറ്റാണെന്ന് ഈ ഉദ്യോഗസ്ഥൻ റിപ്പോർട്ട നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലെ സംശയമായിരുന്നു ഡിവൈഎസ് പിയുടെ സ്ഥലം മാറ്റത്തിന് കാരണമായത്.
പൊതുജന താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനവും ഔദ്യോഗികകാര്യങ്ങളിലുണ്ടായ വീഴ്ചകളുമാണ് സ്ഥലം മാറ്റ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ, സേനയുടെ അന്തസിനും സൽപ്പേരിനും കളങ്കം വരുത്തുന്ന നടപടികളാണ് പുതിയ സർക്കാർ അധികാരത്തിൽ വരും മുമ്പ് അടിയന്തര സ്ഥലംമാറ്റത്തിനിടയാക്കിയതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് അനൗദ്യോഗികമായി വിവരം ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് അതത് ജില്ലകളിൽ ജോലി ചെയ്തിരുന്നവരെ ജില്ലവിട്ട് സ്ഥലം മാറ്റിയെങ്കിലും സിഐ പദവിയിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഡിവൈ.എസ്പി സംഘടനാതലത്തിലും അല്ലാതെയുംസ്വാധീനം ചെലുത്തി കൊല്ലത്തെ ഇന്റലിജൻസ് ഡിവൈ.എസ്പി കസേര കൈയടക്കുകയായിരുന്നു.തീവ്രസ്വഭാവമുള്ള സംഘടനകളുമായി അതിരുവിട്ട അടുപ്പംതിരഞ്ഞെടുപ്പ് ചുമതലകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് സർക്കാർ അധികാരത്തിൽ വരാൻ പോലും കാത്ത് നിൽക്കാതെ ഡിവൈ.എസ്പിയെ തെറിപ്പിച്ചത്.
പാടത്തെ തീവ്രവാദികളുടെ ഒത്തുചേരൽ രാഹുൽ കണ്ടെന്നാണ് സൂചന. ഇതിനെ തുടർന്ന് രാഹുലിനെ കൊന്നതാണെന്ന സംശയമാണ് പ്രദേശവാസികൾക്കുള്ളത്. കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടൽ വനമേഖലയും. രണ്ട് മാസം മുമ്പ് തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. ഉത്തർപ്രദേശിൽ നിന്ന് പിടിയിലായ തമിഴ്നാട് സ്വദേശിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകൾ വന്നതായുള്ള വിവരവും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു.
കൊല്ലം-പത്തനംതിട്ട ജില്ലാ അതിർത്തിയായ പാടത്ത് ആയുധ പരിശീലനം നടന്നുവന്നിരുന്നതാണ് സൂചന. ആറു മാസം മുൻപ് ഉത്തർപ്രദേശിൽ പിടിയിലായ രണ്ട് മലയാളികൾ പാടത്ത് നിന്നും ആയുധപരിശീലനം നേടിയിരുന്നതായി യുപി പൊലീസിന് മൊഴി നൽകിയിരുന്നു. പലപ്പോഴായി ഇരുന്നൂറോളം പേർ ഇവിടെ നിന്നും പരിശീലനം നേടിയതായും വനത്താൽ ചുറ്റപ്പെട്ട പ്രദേശത്തിന് നടുവിലുള്ള മൈതാനം പോലെയുള്ള ഭാഗത്താണ് പരിശീലനം നൽകിയിരുന്നതെന്നും ഇവരുടെ മൊഴിയിൽ സൂചിപ്പിക്കുന്നുണ്ട്. ഇതേ തുടർന്ന് എൻഐഎയും, കേരളാ പൊലീസിന്റെ സ്പെഷൽ ബ്രാഞ്ച്, തമിഴ്നാട് ക്യൂ ബ്രാഞ്ച് അടക്കമുള്ളവർ രഹസ്യമായ പരിശോധന നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും അന്വേഷണം തുടർന്നുവന്നിരുന്നു.
വനംവകുപ്പധികൃതരോട് ഉൾപ്പെടെ പ്രദേശവാസികളും ഇത്തരത്തിൽ ആയുധപരിശോധനയും, റിക്രൂട്ട്മെന്റും നടന്നുവരുന്നതായ സൂചനകൾ നൽകിയിരുന്നു. ഇതിനിടെയാണ് ഇവിടെ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ