- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിലേക്ക് വഴി വെട്ടുന്നവരുടെ കഥയുമായി മമ്മൂട്ടിയും ധാക്ക ഫിലിം ഫെസ്റ്റിവലിൽ; സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി മേളയിലെ ഏക മലയാള സാന്നിധ്യം
ധാക്ക ഫിലിം ഫെസ്റ്റിവലിൽ മമ്മൂട്ടിയുടെ പത്തേമാരിയും. സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി മികച്ച സിനിമ എന്ന വിശേഷണം നേരത്തേ തന്നെ നേടിയിരുന്നു. പ്രവാസികളുടെ ജീവിതവും കഷ്ടപ്പാടും ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച സിനിമയായിരുന്നു പത്തേമാരി. ധാക്ക ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിൽ നിന്ന് തെരഞ്ഞെടുത്ത ഏക സിനിമയാണ് ഇത്. മമ്മൂട്ടിയും ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളായി പ്രേക്ഷകരെ തൊട്ടു. വിവിധ കാലഘട്ടത്തിലൂടെ സഞ്ചരിച്ച സിനിമയിലെ അഭിനേതാക്കളുടെ മികച്ച പ്രകടനമായിരുന്നു സിനിമയുടെ മറ്റൊരു ശ്രദ്ധേയമായ ഘടകം. 2015ൽ മികച്ച ഫീച്ചർ സിനിമയ്ക്കുള്ള നിരവധി അവാർഡുകൾ പത്തേമാരി നേടി. ഇന്ത്യാവുഡ് കാർണിവൽ പനോരമ വിഭാഗത്തിലും പത്തേമാരി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വഴി വെട്ടുന്നവരുടെ കഥയാണ് പത്തേമാരി. ഗൾഫ് എന്ന സ്വപ്നദേശത്തേക്കുള്ള വഴി വെട്ടിത്തെളിച്ചവരുടെ കഥ. അതിമനോഹരവും അതേ സമയം ഹൃദയസ്പർശിയുമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ഇത്.

ധാക്ക ഫിലിം ഫെസ്റ്റിവലിൽ മമ്മൂട്ടിയുടെ പത്തേമാരിയും. സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി മികച്ച സിനിമ എന്ന വിശേഷണം നേരത്തേ തന്നെ നേടിയിരുന്നു. പ്രവാസികളുടെ ജീവിതവും കഷ്ടപ്പാടും ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച സിനിമയായിരുന്നു പത്തേമാരി. ധാക്ക ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിൽ നിന്ന് തെരഞ്ഞെടുത്ത ഏക സിനിമയാണ് ഇത്.
മമ്മൂട്ടിയും ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളായി പ്രേക്ഷകരെ തൊട്ടു. വിവിധ കാലഘട്ടത്തിലൂടെ സഞ്ചരിച്ച സിനിമയിലെ അഭിനേതാക്കളുടെ മികച്ച പ്രകടനമായിരുന്നു സിനിമയുടെ മറ്റൊരു ശ്രദ്ധേയമായ ഘടകം. 2015ൽ മികച്ച ഫീച്ചർ സിനിമയ്ക്കുള്ള നിരവധി അവാർഡുകൾ പത്തേമാരി നേടി. ഇന്ത്യാവുഡ് കാർണിവൽ പനോരമ വിഭാഗത്തിലും പത്തേമാരി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വഴി വെട്ടുന്നവരുടെ കഥയാണ് പത്തേമാരി. ഗൾഫ് എന്ന സ്വപ്നദേശത്തേക്കുള്ള വഴി വെട്ടിത്തെളിച്ചവരുടെ കഥ. അതിമനോഹരവും അതേ സമയം ഹൃദയസ്പർശിയുമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ഇത്.

