ട്ടുമിക്ക വീടുകളിലും ദാഹശമനത്തിനായി ഉപയോഗിക്കുന്ന ഒരു വൃക്ഷമാണ് പതിമുകം. കുടിക്കുന്ന വെള്ളത്തിന് ഒരു നിറം ആകട്ടെ എന്ന് കരുതി മാത്രമാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ എത്രപേർക്കറിയാം പതിമുകത്തിന്റെ ഔഷധ ഗുണത്തെ കുറിച്ച്. ഒരുകാലത്ത് വ്യാപകമായി വെച്ചു പിടിപ്പിക്കുകയും പറമ്പിൽ ചിപ്പാണെന്ന് പറഞ്ഞ് പലരും സൗകര്യ പൂർവ്വം വെട്ടിക്കളയുകയും ചെയ്തതാണ് ചപ്പങ്ങം എന്ന പേരിൽ പറമ്പിന്റെ മൂലയിൽ മാറ്റിനിർത്തിയിരുന്ന ഈ മുൾമരം.

എന്നാൽ ഇതിന്റെ ഔഷധ ഗുണം അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും. റേഡിയോ പ്രസരണം മുതൽ ചർമ്മ സൗന്ദര്യത്തിന് വരെ അത്യുത്തമമായ ഒരു വൃക്ഷമാണ് പതിമുകം. ഗർഭസ്ഥിരീകരണ സ്വഭാവമുള്ളതും മുലപ്പാൽ വർദ്ധിപ്പിക്കുന്നതും ശരീരത്തെ തടിപ്പിക്കുന്നതുമായ പതിമുകം ആയുർവേദത്തിൽ നിരവധി ഔഷധങ്ങളിൽ ഉപയോഗിച്ചുവരുന്നുണ്ട്.

നവജാത ശിശുക്കളെ പതിമുകം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിപ്പിച്ചാൽ ചർമ്മത്തിന് നിറം കൂടുകയും ത്വക്ക് രോഗങ്ങൾ വരാതിരിക്കുകയും ചെയ്യും. കൂടാതെ യുവതി-യുവാക്കൾക്കുണ്ടാകുന്ന മുഖക്കുരു, മുഖത്തെ കറുത്തപാടുകൾ, കരിവാളിപ്പ് എന്നീ അസുഖങ്ങൾക്ക് പതിമുകം തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നതും ഇതേവെള്ളം ധാരാളം കുടിക്കുന്നതും നല്ല ഗുണം ചെയ്യും.

ത്വക്ക് ദൂഷ്യം, രക്തത്തിലെ ദൂഷ്യം, മൂത്രാശയ കല്ലുകൾ, പുകച്ചിൽ തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമാണ്. നെഞ്ചെരിച്ചിൽ, ദഹനക്കുറവ്, വിശപ്പില്ലായ്മ, വയറ് എരിച്ചിൽ എന്നിവയ്ക്ക് ശമനം തരുന്ന പതിമുകം കാതലിന് റേഡിയോ പ്രസരണത്തിൽ പ്രതിരോധശേഷിയുണ്ടെന്നും കരുതപ്പെടുന്നു. ഇതിന്റെ കാതലാണ് ദാഹശമിനിയായി ഉപയോഗിച്ചുവരുന്നത്.

രക്തശുദ്ധീകരണ പ്രക്രിയയിൽ വൃക്കയുടെ പ്രവർത്തനത്തെ ഏറെ സഹായിക്കുന്ന ഈ വൃക്ഷകാതലിനോടൊപ്പം ഞെരിഞ്ഞൽ, ഏകനായകം, തഴുതാമവേർ കൂട്ടിചേർത്ത് വെന്ത വെള്ളം കുടിക്കുന്നത് പ്രമേഹരോഗികൾക്കും കൊളസ്‌ട്രോൾ കൂടുതലുള്ളവർക്കും രോഗശമനത്തിനു വേഗത കൂട്ടും.