- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൻസർ ബോർഡിന്റെ പരിഷ്‌കാരങ്ങൾ പോസ്റ്ററിലും; പ്രിയനന്ദനന്റെ പുതിയ ചിത്രമായ പാതിരാക്കാലത്തിന്റെ പോസ്റ്ററിനു സെൻസർ ബോർഡിന്റെ വിലക്ക്; അശ്ലീലം കലർന്ന പോസ്റ്ററാണെന്നും ഈ പോസ്റ്റർ പൊതു ഇടങ്ങളിൽ ഒട്ടിക്കാൻ പാടില്ലെന്നു നിർദ്ദേശം
തൃശൂർ: സെൻസർ ബോർഡിന്റെ 'തുഗ്ലക്ക്' പരിഷ്‌കാരങ്ങൾ തുടരുന്നു. സീനുകൾക്ക് കത്തി വെച്ച് വെച്ച് അവസാനം പോസ്റ്ററിനും സെൻസർ ബോർഡിന്റെ കത്തി. സംവിധായകൻ പ്രിയനന്ദനന്റെ പുതിയ സിനിമയായ പാതിരാക്കാലത്തിന്റെ പോസ്റ്ററിനാണ് സെൻസർ ബോർഡിന്റെ വിലക്ക് വന്നത്. തോക്കിനു മുന്നിൽ നിസഹായനായി കുനിഞ്ഞിരിക്കുന്ന മനുഷ്യനെ ചിത്രീകരിച്ച പോസ്റ്ററാണഅശ്ലീലം കലർന്ന പോസ്റ്ററാണെന്നു സെൻസർ ബോർഡ് വിധിയെഴുതിയത്. ഈ പോസ്റ്റർ പൊതു ഇടങ്ങളിൽ ഒട്ടിക്കാൻ പാടില്ലെന്നു നിർദ്ദേശിക്കുകയും ഒട്ടിക്കില്ലെന്ന ഉറപ്പ് ചിത്രത്തിന്റെ പ്രവർത്തകരിൽനിന്നും എഴുതി വാങ്ങുകയും ചെയ്തു. നിരവധി പുസ്തകങ്ങളുടെ കവർ ഡിസൈനറും പ്രശസ്ത ആർട്ടിസ്റ്റുമായ വിനയ് ലാലാണ് ഈ പോസ്റ്റർ പാതിരാക്കാലത്തിനുവേണ്ടി ഡിസൈൻ ചെയ്തത്. എസ് ദുർഗ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് റദ്ദാക്കിയ നടപടി വിവാദമായതിനു പിന്നാലെയാണ് പാതിരാക്കാലത്തിന്റെ പോസ്റ്ററിനും വിലക്കേർപ്പെടുത്തി സെൻസർ ബോർഡ് ഉത്തരവെത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം ശക്തമായ കഥാപാത്രത്തിലൂടെ നടി മൈഥിലി സിനിമയിലേയ്ക്ക
തൃശൂർ: സെൻസർ ബോർഡിന്റെ 'തുഗ്ലക്ക്' പരിഷ്‌കാരങ്ങൾ തുടരുന്നു. സീനുകൾക്ക് കത്തി വെച്ച് വെച്ച് അവസാനം പോസ്റ്ററിനും സെൻസർ ബോർഡിന്റെ കത്തി. സംവിധായകൻ പ്രിയനന്ദനന്റെ പുതിയ സിനിമയായ പാതിരാക്കാലത്തിന്റെ പോസ്റ്ററിനാണ് സെൻസർ ബോർഡിന്റെ വിലക്ക് വന്നത്. തോക്കിനു മുന്നിൽ നിസഹായനായി കുനിഞ്ഞിരിക്കുന്ന മനുഷ്യനെ ചിത്രീകരിച്ച പോസ്റ്ററാണഅശ്ലീലം കലർന്ന പോസ്റ്ററാണെന്നു സെൻസർ ബോർഡ് വിധിയെഴുതിയത്.
ഈ പോസ്റ്റർ പൊതു ഇടങ്ങളിൽ ഒട്ടിക്കാൻ പാടില്ലെന്നു നിർദ്ദേശിക്കുകയും ഒട്ടിക്കില്ലെന്ന ഉറപ്പ് ചിത്രത്തിന്റെ പ്രവർത്തകരിൽനിന്നും എഴുതി വാങ്ങുകയും ചെയ്തു. നിരവധി പുസ്തകങ്ങളുടെ കവർ ഡിസൈനറും പ്രശസ്ത ആർട്ടിസ്റ്റുമായ വിനയ് ലാലാണ് ഈ പോസ്റ്റർ പാതിരാക്കാലത്തിനുവേണ്ടി ഡിസൈൻ ചെയ്തത്.
എസ് ദുർഗ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് റദ്ദാക്കിയ നടപടി വിവാദമായതിനു പിന്നാലെയാണ് പാതിരാക്കാലത്തിന്റെ പോസ്റ്ററിനും വിലക്കേർപ്പെടുത്തി സെൻസർ ബോർഡ് ഉത്തരവെത്തുന്നത്.
ഏറെ നാളുകൾക്ക് ശേഷം ശക്തമായ കഥാപാത്രത്തിലൂടെ നടി മൈഥിലി സിനിമയിലേയ്ക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് പാതാരാക്കാലം. ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞിരുന്നു യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്്. ചിത്രം കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഈ ചിത്രത്തിന്റെ തിരക്കഥ പി.എൻ.ഗോപീകൃഷ്ണനും ഡയറക്ടർ ഓഫ് ഫോട്ടോ ഗ്രാഫി അശ്വഘോഷനും ആണ്. മണ്ണ്, മനുഷ്യൻ, സ്വാതന്ത്ര്യം എന്നീ അടിസ്ഥാന യാഥാർത്ഥ്യങ്ങളെ പ്രശ്‌നവത്ക്കരിക്കുന്ന ഈ ചിത്രത്തിൽ മുഖ്യകഥാപാത്രമായ ജഹനാരയെ മൈഥിലി അവതരിപ്പിക്കുന്നു. കലേഷ് കണ്ണാട്ട്, ഇന്ദ്രൻസ്, ശ്രീജിത് രവി, ബാബു അന്നൂർ, ജെ.ഷൈലജ, രജിത മധു, ജോളി ചിറയത്ത് എന്നിവർക്കൊപ്പം നാടകരംഗത്തെ പരിചയ സമ്ബന്നരും പാതിര കാലത്തിൽ അഭിനയിക്കുന്നു.



