സാൻഫ്രാൻസിസ്‌കോ: പത്മാവത് തരംഗത്തിന്റെ അലയൊലികൾ അവസാനിക്കുന്നില്ല. 100 കോടി കടന്ന് ചിത്രം സൂപ്പർ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുയാണ് പത്മാവതി എന്ന് പത്മാവത്. ചിത്രത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നുട്ടും പല സ്ഥലങ്ങളിലും റിലീസിങ് വരെ തടസ്സപ്പെടുത്തിയിട്ടും ചിത്രത്തിനുള്ള പിന്തുണ ദിവസേന കൂടിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ സാൻഫ്രാൻസിസ്‌കോയിലെ ബേ ഏരിയായിലെ കുടുംബങ്ങൾ മുഴുവനായി ചിത്രത്തിനായി തീയറ്റർ മുഴുവനായി ബുക്ക് ചെയ്ത് കണ്ട് ചിത്രത്തെ ആഘോഷമാക്കിയിരിക്കുകയാണ്. ചിത്രത്തിൽ താരങ്ങൾ ഉപയോഗിച്ച രീതിയിലുള്ള വേഷത്തിലാണ് ആളുകൾ ചിത്രം കാണാൻ എത്തിയത്.

ഇതിനോട് കൂടെ അമേരിക്കയിലെ ഏറ്റവും ജനപ്രയ കായിക ഇനമായ എൻ ബി എ കോർട്ടിലും പത്മാവതി തരംഗമാണ് ഉയരുന്നത്. ചിത്രത്തിലെ ഘൂമർ എന്ന ഗാനത്തിന് ചുവട് വെച്ച് ചിയർ ലീഡേഴ്‌സ് ആടിപ്പാടുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.