മുംബൈ: ഇത്രയും വലിയ പ്രശ്‌നങ്ങൾ അടുത്ത കാലത്ത് ഒരു സിനിമക്കും നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. അത്രയധികം പ്രശ്‌നങ്ങൾക്ക് ശേഷമാണ് സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവത് റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ബ്രഹ്മാണ്ഡ ചിത്രത്തിന്റെ എല്ലാ ചേരുവയും ഉൾപ്പെടുത്തിയിട്ടുള്ള ഗംഭീര ട്രെയിലറാണ് ചിത്രത്തിലുള്ളത്. 16ാം നൂറ്റാണ്ടിലെ സൂഫി കവി മാലിക് മുഹമ്മദ് ജയാശിയുടെ 'പത്മാവത്' എന്ന ഇതിഹാസ്യകാവ്യത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിലെ നായിക ദീപിക പദുകോണാണ്.

ചിത്രം ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലാണ് റിലീസിങ്ങിന് ഒരുങ്ങുന്നത്. ഈമാസം 25ന് ചിത്രം റിലീസ് ചെയ്യും. ആഗോളതലത്തിൽ ഐമാക്‌സ് ത്രീഡിയിൽ ഇറങ്ങുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിതെന്ന് അവർ അവകാശപ്പെട്ടു.

പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് സെൻസർ ബോർഡ് നിർദ്ദേശ പ്രകാരം നേരത്തേയിട്ട 'പത്മാവതി' എന്ന പേര് ഉൾപ്പെടെ പല മാറ്റങ്ങളും വരുത്തിയാണ് 25ന് റിലീസ് ചെയ്യുന്നത്. ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ ഉൾപ്പെടെ പ്രദർശനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.