- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മാവതിയോടുള്ള നിരോധനം പാട്ടിലേക്കും; ചിത്രത്തിലെ പാട്ടുകൾ സ്‌കൂളുകളിൽ ഉപയോഗിക്കുന്നതിന് വിലക്ക്; മധ്യപ്രദേശിലെ ദേവദാസ് ജില്ലയിലെ വിദ്യഭ്യാസ വകുപ്പ് ചിത്രത്തിലെ പാട്ടുകൾ സാംസ്‌കാരിക-വിനോദ പരിപാടികളിൽ ഉപയോഗിക്കുന്നതിന് വിലക്ക്
ഭോപ്പാൽ: പത്മാവതി ചിത്രത്തിന്റെ പേരിലുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. നിരോധന മൽസരം സംസ്ഥാനങ്ങൾ തുടങ്ങിയപ്പോൾ അടുത്ത പടിയായി ചിത്രത്തിലെ പാട്ടുകൾ നിരോധിച്ചാണ് പുതിയ തലങ്ങളിലേക്ക് കടന്നത്. ചിത്രത്തിലെ പാട്ടുകൾ സ്‌കൂളുകളിൽ ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ദേവദാസ് ജില്ലയിലെ വിദ്യഭ്യാസ വകുപ്പാണ് പാട്ടുകൾക്ക് വിലക്കേർപ്പെടുത്തിയത്.സിനിമയിലെ പാട്ടുകൾ സ്‌കൂളുകളിലെ സാംസ്‌കാരിക-വിനോദ പരിപാടികളിൽ ഉപയോഗിക്കരുതെന്ന് കാണിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പാണ് സർക്കുലർ പുറത്തിറക്കിയത്. ദീപിക പദുക്കോൺ അഭിനയിക്കുന്ന ചിത്രത്തിലെ 'ഘൂമർ' എന്ന ഗാനത്തിനാണ് വിദ്യാഭ്യാസ വകുപ്പ് നിരോധനം ഏർപ്പെടുത്തിയത്. ജില്ലാ വിദ്യാഭ്യാസ ഓഫിസർ രാജീവ് സൂര്യവൻശീ സർക്കുലർ ഇറക്കിയത്. ഇതു സംബന്ധിച്ച് സ്വകാര്യം സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർക്കും, പ്രധാനാധ്യാപകർക്കുമാണ് നിർദ്ദേശം നൽകിയത്. പാട്ട് വിലക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ രജപുത് കർണി സേന കത്തു നൽകിയിരുന്നുവെന്നും. അതിനാലാണ് വിലക്കുന്നതെന്നും സർക
ഭോപ്പാൽ: പത്മാവതി ചിത്രത്തിന്റെ പേരിലുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. നിരോധന മൽസരം സംസ്ഥാനങ്ങൾ തുടങ്ങിയപ്പോൾ അടുത്ത പടിയായി ചിത്രത്തിലെ പാട്ടുകൾ നിരോധിച്ചാണ് പുതിയ തലങ്ങളിലേക്ക് കടന്നത്.
ചിത്രത്തിലെ പാട്ടുകൾ സ്‌കൂളുകളിൽ ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ദേവദാസ് ജില്ലയിലെ വിദ്യഭ്യാസ വകുപ്പാണ് പാട്ടുകൾക്ക് വിലക്കേർപ്പെടുത്തിയത്.സിനിമയിലെ പാട്ടുകൾ സ്‌കൂളുകളിലെ സാംസ്‌കാരിക-വിനോദ പരിപാടികളിൽ ഉപയോഗിക്കരുതെന്ന് കാണിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പാണ് സർക്കുലർ പുറത്തിറക്കിയത്.
ദീപിക പദുക്കോൺ അഭിനയിക്കുന്ന ചിത്രത്തിലെ 'ഘൂമർ' എന്ന ഗാനത്തിനാണ് വിദ്യാഭ്യാസ വകുപ്പ് നിരോധനം ഏർപ്പെടുത്തിയത്. ജില്ലാ വിദ്യാഭ്യാസ ഓഫിസർ രാജീവ് സൂര്യവൻശീ സർക്കുലർ ഇറക്കിയത്. ഇതു സംബന്ധിച്ച് സ്വകാര്യം സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർക്കും, പ്രധാനാധ്യാപകർക്കുമാണ് നിർദ്ദേശം നൽകിയത്. പാട്ട് വിലക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ രജപുത് കർണി സേന കത്തു നൽകിയിരുന്നുവെന്നും. അതിനാലാണ് വിലക്കുന്നതെന്നും സർക്കുലറിൽ പറയുന്നുണ്ട്.
എന്നാൽ പാട്ട് നിരോധിച്ച സംഭവം വിവാദമായതോടെ സർക്കുലർ പിൻവലിക്കാൻ ജില്ലാ കളക്ടർ നേരിട്ട് നിർദ്ദേശം നൽകി. ഇത്തരത്തിൽ നിരോധനം സാധിക്കില്ലെന്ന് കാണിച്ചാണ് സർക്കുലർ പിൻവലിക്കാൻ തീരുമാനിച്ചത്.
'പത്മാവതി'ക്കെതിരെ സംഘപരിവാർ സംഘടനകളുടെ കൊലവിളികൾ നടത്തിവരികയാണ്. ദീപികയുടെ തലവെട്ടുന്നവർക്ക് പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ച് ബിജെപി നേതാവ് രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസം ഭാരത് ബന്ദ് നടത്തി ചിത്രത്തെ തകർക്കാനും ശ്രമമുണ്ടായിരുന്നു.
'പത്മാവതി'ക്കെതിരെ രാജ്യത്തെ യുവാക്കൾ മുന്നോട്ടിറങ്ങണമെന്നും പത്മാവതി പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ കത്തിക്കണമെന്നും ബിജെപി നേതാവ് സൂരജ് പാൽ അമു പറഞ്ഞു. പത്മാവതി ചിത്രത്തിൽ ബൻസാലി അവതരിപ്പിക്കുന്നത് രജപുത്ര ചരിത്രത്തിലെ 'പത്മിനി' അല്ലെന്നും സൂരജ് പാൽ അമു ആരോപിക്കുന്നുണ്ട്.
ചിത്രം ഡിസംബർ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സംഘപരിവാർ സംഘടനകളുടെ നിരന്തര ആക്രമണങ്ങളെ തുടർന്ന് റിലീസിങ്ങ് നിർമ്മാതാക്കൾ മാറ്റിവെക്കുകയായിരുന്നു