തിരുവനന്തപുരം: വാർത്താദാരിദ്യം ഉണ്ടായിരുന്നു എന്നോ അല്ലെങ്കിൽ കാര്യമായി ചർച്ചയാവുന്ന വലിയ വാർത്തകൾ ഇല്ലാതെയോ കടന്നുപോയ ഒരു ദിവസം. ആ ദിവസം പ്രതിഫലിച്ചപ്പോൾ പത്രങ്ങളിൽ മനോരമയും കൗമുദിയും ഇന്ധനനികുതി ചില സംസ്ഥാനങ്ങൾ കൂടി കുറച്ച വാർത്തയാണ് പ്രധാന വാർത്തയാക്കിയത്. പക്ഷേ, മംഗളം സ്‌കോർ ചെയ്ത ദിവസമായിരുന്നു ഇന്ന്. പെണ്ണുങ്ങൾ പരാതിപ്പെട്ടാൽ ചാടിവീണ് കേസെടുക്കരുതെന്ന ഡിജിപിയുടെ നിർദ്ദേശമാണ് മംഗളം പ്രധാന്യത്തോടെ ഒന്നാം പേജിൽ നൽകിയത്.

പരസ്യാധിക്യം വന്നെങ്കിലും രണ്ട് ഒന്നാംപേജ് കൊടുത്ത് നിറയെ ഉൾക്കാമ്പുള്ള വാർത്തകളുമായി വന്നു എന്നതിനാൽ തന്നെ മംഗളത്തിനാണ് ഇന്നത്തെ പത്രങ്ങളിൽ ഒന്നാം റാങ്ക്. കവല പ്രസംഗത്തിന് കേന്ദ്രമന്ത്രിമാരുടെ കുത്തൊഴുക്ക്; നേട്ടമില്ലാതെ കേരളം എന്ന ശീർഷകത്തിൽ പ്രഖ്യാപനങ്ങൾ വാതോരാതെ വിളമ്പുമ്പോഴും കേരളത്തിന് കാര്യമായി ഒന്നുമില്ലെന്ന വാർത്തയും ശ്രദ്ധേയമായി. ദീപികയാകട്ടെ അവർ പ്രതിനിധാനം ചെയ്യുന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെ നല്ല പത്രവുമായാണ് ഇന്ന് എത്തിയത്. സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് രൂപതകൾ എന്ന വാർത്ത സൂപ്പർ ലീഡാക്കി അവർ അവരുടെ വായനക്കാരെ ഒപ്പം നിർത്തുന്നതിൽ വിജയിച്ചു എന്നുതന്നെ പറയാം.

മറുനാടൻ പത്രവിചാരണ കാണാം...