- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വാസം മുട്ടലിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ സർക്കാർ ആംബുലൻസിലെ ഓക്‌സിജൻ തീർന്നു രോഗി മരിച്ചു; തൃശൂർ കിഴക്കുംപാട്ടുകര സ്വദേശി സെബാസ്റ്റ്യന്റെ ദാരുണ മരണം അധികാരികൾ നടത്തിയ കൊലപാതകം; ആരോഗ്യ രംഗത്തെ നമ്പർ വൺ എന്ന് മേനി പറയുന്ന കേരളത്തിന് നാണക്കേടായി പ്രാണവായു കിട്ടാതെ ജീവൻ പൊലിഞ്ഞ സംഭവം
തൃശൂർ: ആരോഗ്യ രംഗത്തെ നമ്പർ വൺ എന്ന് മേനി പറയുന്ന കേരളത്തിന് ഞെട്ടിക്കുകയും അതേസമയം കടുത്ത നിരാശ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു സംഭവം. ഉത്തർപ്രദേശിൽ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങൾ പിടിഞ്ഞു മരിച്ച സംഭവത്തിൽ അവിടുത്തെ ആശുപത്രി അധികാരികളെ കുറ്റപ്പെടുത്താൻ മുന്നിൽ നിന്നത് കേരളത്തിലുള്ളവാരരായിരുന്നു. എന്നാൽ സമാനമായ സംഭവമാണ് തൃശ്ശൂരിലും ആവർത്തിച്ചത്. ആംബുലൻസിലെ ഓക്‌സിജൻ തീർന്ന് രോഗി മരണപ്പെടുകയായിരുന്നു. തൃശൂർ കിഴക്കുംപാട്ടുകര സ്വദേശി കരേരക്കാട്ടിൽ സെബാസ്റ്റ്യനാണ് (64) മരിച്ചത്. ജില്ല ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ വെച്ച് മരണപ്പെട്ടത്. ഓക്‌സിജൻ തീർന്്‌നതാണ് സെബാസ്റ്റ്യന്റെ മരണത്തിന് ഇടയാക്കിയതെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ആംബുലൻസിലെ ഓക്‌സിജൻ തീർന്നതായാണ് വീട്ടുകാർ പരാതി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് സംഭവം. ശ്വാസംമുട്ടലിനെ തുടർന്ന് സെബാസ്റ്റ്യനെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെ തീവ്ര പരിചരണ വിഭാഗത്തിൽ ന

തൃശൂർ: ആരോഗ്യ രംഗത്തെ നമ്പർ വൺ എന്ന് മേനി പറയുന്ന കേരളത്തിന് ഞെട്ടിക്കുകയും അതേസമയം കടുത്ത നിരാശ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു സംഭവം. ഉത്തർപ്രദേശിൽ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങൾ പിടിഞ്ഞു മരിച്ച സംഭവത്തിൽ അവിടുത്തെ ആശുപത്രി അധികാരികളെ കുറ്റപ്പെടുത്താൻ മുന്നിൽ നിന്നത് കേരളത്തിലുള്ളവാരരായിരുന്നു. എന്നാൽ സമാനമായ സംഭവമാണ് തൃശ്ശൂരിലും ആവർത്തിച്ചത്. ആംബുലൻസിലെ ഓക്‌സിജൻ തീർന്ന് രോഗി മരണപ്പെടുകയായിരുന്നു.
തൃശൂർ കിഴക്കുംപാട്ടുകര സ്വദേശി കരേരക്കാട്ടിൽ സെബാസ്റ്റ്യനാണ് (64) മരിച്ചത്. ജില്ല ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ വെച്ച് മരണപ്പെട്ടത്. ഓക്‌സിജൻ തീർന്്‌നതാണ് സെബാസ്റ്റ്യന്റെ മരണത്തിന് ഇടയാക്കിയതെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ആംബുലൻസിലെ ഓക്‌സിജൻ തീർന്നതായാണ് വീട്ടുകാർ പരാതി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് സംഭവം.
ശ്വാസംമുട്ടലിനെ തുടർന്ന് സെബാസ്റ്റ്യനെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് രോഗിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് നിർദ്ദേശിച്ചു. ജനറൽ ആശുപത്രിയിലെ ആംബുലൻസിൽ തന്നെയാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനായി സജ്ജീകരിച്ചതും.
ആംബുലൻസിൽ സെബാസ്റ്റ്യനെ കൊണ്ടുപോകുന്നതിനിടെ പടിഞ്ഞാറെ കോട്ടയിലെത്തുമ്പോഴേക്കും ഓക്‌സിജൻ തീർന്നതായാണ് ബന്ധുക്കളുടെ പരാതി. ഓക്‌സിജൻ തീർന്നതായി ആംബുലൻസിൽ ഉണ്ടായിരുന്ന അറ്റൻഡർ അറിയിച്ചുവെന്ന് അവർ പറഞ്ഞു. എന്നാൽ, ഓക്‌സിജൻ തീർന്നിട്ടില്ലെന്നും സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നതായി ജനറൽ ആശുപത്രി അധികൃതർ പറഞ്ഞു. ജനറൽ ആശുപത്രി സൂപ്രണ്ടിനെതിരെ പേരാമംഗലം പൊലീസിന് ബന്ധുക്കൾ പരാതി നൽകി.
സംഭവം പരിശോധിക്കുമെന്ന് സൂപ്രണ്ട് ഡോ. ശ്രീദേവി പറഞ്ഞു. തൃശൂരിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് സെബാസ്റ്റ്യൻ. ഭാര്യ: ടെസി. മക്കൾ: സോഫിയ, എബിൻ.

