- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രോളി രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന; ദിവസവും ട്രോളിയിലാകുന്നത് 292 രോഗികൾ
ഡബ്ലിൻ: ട്രോളി രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയെന്ന് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷന്റെ ട്രോളീസ് ആന്ഡ വാർഡ് വാച്ച് റിപ്പോർട്ട്. 6,700 ഓളം രോഗികൾ ട്രോളിയിലായതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് ജൂലൈ മാസത്തിൽ ട്രോളിയിലാകുന്ന രോഗികളുടെ എണ്ണമാണ് റെക്കോർഡിൽ എത്തിയിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള ആശുപത്രികളിൽ ദിവസേന 292 രോഗി
ഡബ്ലിൻ: ട്രോളി രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയെന്ന് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷന്റെ ട്രോളീസ് ആന്ഡ വാർഡ് വാച്ച് റിപ്പോർട്ട്. 6,700 ഓളം രോഗികൾ ട്രോളിയിലായതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് ജൂലൈ മാസത്തിൽ ട്രോളിയിലാകുന്ന രോഗികളുടെ എണ്ണമാണ് റെക്കോർഡിൽ എത്തിയിരിക്കുന്നത്.
രാജ്യമെമ്പാടുമുള്ള ആശുപത്രികളിൽ ദിവസേന 292 രോഗികൾ വീതം കഴിഞ്ഞ മാസത്തിൽ ട്രോളിയിലാകുന്നതായാണ് വെളിപ്പെട്ടിരിക്കുന്നത്. 2004-ൽ ട്രോളി രോഗികളുടെ എണ്ണം രേഖപ്പെടുത്താൻ തുടങ്ങിയതു മുതൽ ജൂലൈ മാസത്തിൽ ഇതാദ്യമായാണ് ഇത്രയേറെ രോഗികൾ ട്രോളിയിലുള്ളതായി കണ്ടെത്തിയിരിക്കുന്നത്.
ദ്രോഗഡ ഔവർ ലേഡി ഓഫ് ലൂർദ്‌സ് ആശുപത്രിയിലാണ് ട്രോളി രോഗികൾ ഏറ്റവും കൂടുതലായുള്ളത്. കഴിഞ്ഞ മാസം 769 രോഗികളാണ് ട്രോളിയിലുള്ളത്. 2013 ജൂലൈ മാസത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണിത്. ഗാൾവേ യൂണിവേഴ്‌സിറ്റി കോളേജ് ആശുപത്രിയിലും ഈ നിരക്ക് ഇരട്ടിയായിട്ടുണ്ട്. 295-ൽ നിന്ന് 654 ആയിട്ടാണ് വർധിച്ചിരിക്കുന്നത്. അതേസമയം ഡബ്ലിൻ മേറ്റർ ഹോസ്പിറ്റിലിൽ രണ്ടു വർഷം മുമ്പുള്ളതിനെക്കാൾ മൂന്നിരട്ടിയായി മാറിയിരിക്കുകയാണ് ട്രോളി രോഗികളുടെ എണ്ണം.
രാജ്യത്തെ ചെറിയ ചില ആശുപത്രികളിൽ പോലും രണ്ടു വർഷത്തിനിടെ ട്രോളി രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണ് രേഖപ്പെടുത്തുന്നത്. കെറി ജനറൽ, സ്ലൈഗോ ജനറൽ ആശുപത്രികളിൽ നാലു മടങ്ങ് വർധന ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. കിൽക്കെന്നി സെന്റ് ലൂക്ക്‌സ് ആശുപത്രിയിലും 2013 ജൂലൈയെക്കാളും മൂന്നു മടങ്ങാണ് ട്രോളി രോഗികളുടെ എണ്ണം.
അതേസമയം ട്രോളി രോഗികൾ എച്ച്എസ്ഇയ്ക്കു മുന്നിൽ പ്രധാനപ്പെട്ട വിഷയമാണെന്നും ഇതിന് പരിഹാരം കണ്ടെത്താൽ 74 മില്യൺ യൂറോ സർക്കാർ ധനസഹായമായി അനുവദിക്കുമെന്നും അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രാജ്യമെമ്പാടുമുള്ള ആശുപത്രികളിൽ നിന്ന് രോഗികളെ പെട്ടെന്നു തന്നെ ഡിസ്ചാർജ് ചെയ്യുന്നതിന് സാഹചര്യം ഒരുക്കുന്നതിന് സഹായം ചെയ്യുമെന്നും എച്ച്എസ്ഇ അറിയിച്ചിട്ടുണ്ട്.