- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിപിയെ കാണാൻ കാത്തിരിക്കേണ്ടത് ഒന്നര ദിവസം; അഞ്ചു വർഷം മുമ്പുള്ളതിനെക്കാൾ മൂന്നിരട്ടി സമയം വേണം ഇപ്പോൾ ജിപിയെ കാണാനെന്ന് സർവേ
ഡബ്ലിൻ: ഒരു രോഗം വന്ന് ജിപിയെ കാണാൻ രോഗികൾക്ക് ശരാശരി കാത്തിരിക്കേണ്ടി വരുന്നത് ഒന്നര ദിവസമെന്ന് പുതിയ സർവേ റിപ്പോർട്ട്. അഞ്ചു വർഷം മുമ്പ് കാത്തിരിക്കേണ്ടി വന്നതിനെക്കാൾ മൂന്നിരട്ടി സമയമാണ് ഇപ്പോൾ ജിപിയെ കാണണമെങ്കിൽ ചെലവഴിക്കേണ്ടി വരുന്നത്. 2010-ൽ പത്തു മണിക്കൂർ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ജിപിയെ കാണാൻ സാധിച്ചിരുന്നതെങ്കിൽ ഇ
ഡബ്ലിൻ: ഒരു രോഗം വന്ന് ജിപിയെ കാണാൻ രോഗികൾക്ക് ശരാശരി കാത്തിരിക്കേണ്ടി വരുന്നത് ഒന്നര ദിവസമെന്ന് പുതിയ സർവേ റിപ്പോർട്ട്. അഞ്ചു വർഷം മുമ്പ് കാത്തിരിക്കേണ്ടി വന്നതിനെക്കാൾ മൂന്നിരട്ടി സമയമാണ് ഇപ്പോൾ ജിപിയെ കാണണമെങ്കിൽ ചെലവഴിക്കേണ്ടി വരുന്നത്.
2010-ൽ പത്തു മണിക്കൂർ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ജിപിയെ കാണാൻ സാധിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 34 മണിക്കൂർ ആയി വർധിച്ചിരിക്കുകയാണ്. സർവേയിൽ പങ്കെടുത്ത എട്ടിൽ ഒരു ജിപിയെ കാണാൻ അഞ്ചു ദിവസത്തെ സമയം വേണ്ടി വരുന്നതായി റിപ്പോർട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ പോലും ജിപിയെ കാണുന്നതിനായി അഞ്ചു മണിക്കൂർ എടുക്കുന്നുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. 2010-ലെ അവസ്ഥയെ അപേക്ഷിച്ച് ഇത് രണ്ടു മണിക്കൂറിലധികമായി വർധിച്ചിരിക്കുകയാണ്.
വർധിച്ചുവരുന്ന രോഗികളുടെ എണ്ണവും അതിനനുസരിച്ച് ജിപി സേവനം നൽകാൻ സാധിക്കാത്തതുമാണ് നിലവിലുള്ള അവസ്ഥയ്ക്കു കാരണമെന്നാണ് വിലയിരുത്തുന്നത്. തിരക്കേറിയ ജീവിതത്തിനിടയിൽ ജിപിയെ സന്ദർശിക്കുന്നതിന് ഒന്നര ദിവസം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണെന്നാണ് നാഷണൽ അസോസിയേഷൻ ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സ് (എൻഎജിപി) നടത്തിയ സർവേ വ്യക്തമാക്കുന്നത്. രാജ്യത്തെ ഒട്ടു മിക്ക ജിപിമാരും അംഗങ്ങളായിട്ടുള്ളതാണ് എൻഎജിപി.
ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി സേവനം കൂടി തുടങ്ങിയതോടെ സർജറികൾക്കും ഇത്തരത്തിൽ താമസം നേരിടുന്നുണ്ടെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ജിപിയെ കാണുന്നതിന് ഏറെ കാലതാമസം നേരിടുന്നത് കോണാട്ട് കൗണ്ടിയിലാണ്. മൂന്നു മണിക്കൂറിനുള്ളിൽ 19.5 ശതമാനം രോഗികളെ മാത്രമേ ഒരു ജിപിക്ക് ഇവിടെ കാണാൻ സാധിക്കുകയുള്ളൂ. ലിസ്റ്ററിൽ ഇത് 43 ശതമാനമാണ്.
പതിവ് ജിപി സന്ദർശനത്തിന് ഏറ്റവും കുറവ് സമയം കാത്തിരിക്കേണ്ടി വരുന്നത് മൺസ്റ്ററിലാണ്. ഇവിടെ അടുത്ത ദിവസം രാവിലെ രോഗിക്ക് ജിപിയെ കാണാം. അതായതയ് 28.5 മണിക്കൂർ ആണ് മൺസ്റ്ററിൽ രോഗിക്ക് ജിപിയെ കാണാൻ കാത്തിരിക്കേണ്ടി വരിക. രാജ്യത്ത് നിലനിൽക്കുന്ന ഈയവസ്ഥയ്ക്ക് ഉടൻ തന്നെ മാറ്റമുണ്ടാകണമെന്നും ഇതിന് പകരം സംവിധാനം കണ്ടെത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും എൻഎജിപി വക്താവ് ചൂണ്ടിക്കാട്ടുന്നു.