- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പാട്രിക് മിഷൻ പ്രോജക്റ്റ് ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ എട്ടിന് ഡോ. ഐസക് മാർ ഫീലക്സിനോസ് നിർവ്വഹിക്കും
ഒക്കലഹോമ: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷൻ പ്രോജക്റ്റ് നീണ്ട നാല് വർഷത്തെ കാത്തിരിപ്പിനുശേഷം യഥാർത്ഥ്യമാകുന്നു. അകാലത്തിൽ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് ചെറിയാൻ മരുതുംമൂട്ടിലിന്റെ സ്മരണ സജീവമായിനിലനിർത്തുന്നതിന് നിർമ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ എട്ടിന് ഒക്കലഹോമയിൽ വെച്ചു ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ.ഐസക് മാർ ഫീലക്സിനോസ് നിർവ്വഹിക്കും. ഒക്കലഹോമ ബ്രോക്കൻ ബൊ മെഗ്ഗി ചാപ്പൽ സ്ഥിതി ചെയ്യുന്ന പരിസരത്താണ് 215,000 ഡോളർ ചെലവ് ചെയ്തു ലൈബ്രററി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മാർത്തോമ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സഭാംഗത്തിന്റെ സ്മരണയ്ക്കായി ഒരു പ്രത്യേക പ്രോജക്റ്റ് തയ്യാറാക്കിത്. നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ഒരു വർഷം നീണ്ടുനിന്ന രണ്ടാമത് സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് പാട്രിക്ക് മിഷൻ പ്രോജക്ടിന്റെ പ്രഖ്യാപനമുണ്ടായത്. മിഷൻ പ്രോജക്ട് ഫണ്ട് സമാഹരണം ജോസഫ് മാർത്തോമാ മെത്രാപൊലീത്താ ആദ
ഒക്കലഹോമ: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷൻ പ്രോജക്റ്റ് നീണ്ട നാല് വർഷത്തെ കാത്തിരിപ്പിനുശേഷം യഥാർത്ഥ്യമാകുന്നു. അകാലത്തിൽ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് ചെറിയാൻ മരുതുംമൂട്ടിലിന്റെ സ്മരണ സജീവമായിനിലനിർത്തുന്നതിന് നിർമ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ എട്ടിന് ഒക്കലഹോമയിൽ വെച്ചു ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ.ഐസക് മാർ ഫീലക്സിനോസ് നിർവ്വഹിക്കും.
ഒക്കലഹോമ ബ്രോക്കൻ ബൊ മെഗ്ഗി ചാപ്പൽ സ്ഥിതി ചെയ്യുന്ന പരിസരത്താണ് 215,000 ഡോളർ ചെലവ് ചെയ്തു ലൈബ്രററി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മാർത്തോമ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സഭാംഗത്തിന്റെ സ്മരണയ്ക്കായി ഒരു പ്രത്യേക പ്രോജക്റ്റ് തയ്യാറാക്കിത്. നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ഒരു വർഷം നീണ്ടുനിന്ന രണ്ടാമത് സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് പാട്രിക്ക് മിഷൻ പ്രോജക്ടിന്റെ പ്രഖ്യാപനമുണ്ടായത്. മിഷൻ പ്രോജക്ട് ഫണ്ട് സമാഹരണം ജോസഫ് മാർത്തോമാ മെത്രാപൊലീത്താ ആദ്യ ചെക്ക് ന്ൽകി ഉൽഘാടനം ചെയ്തു. ഭദ്രാസന എപ്പിസ്‌ക്കോപ്പാ രചിച്ച പുസ്തക പ്രകാശ കർമ്മത്തിനിടെ പുസ്തക വില്പനയിൽ നിന്നും ലഭിക്കുന്ന തുക മുഴുവൻ ഇതിനായി നൽകുമെന്ന് വിവിധ സഭാ പിതാക്കന്മാരുടേയും, സാമൂഹ്യ സാംസ്‌കാരികനേതാക്കന്മാരുടേയും സാന്നിധ്യത്തിൽ നടത്തിയ പ്രഖ്യാപനം കൂടിയിരുന്ന സഭാ
വിശ്വാസികളും കരഘോഷത്തോടെയാണ് സ്വീകരിച്ചത്.. 7 വർഷത്തെ സേവനത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു പോയ ഭദ്രാസന എപ്പിസ്‌കോപ്പായായിരുന്നു പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെങ്കിലും നിരവധി കടമ്പകൾ കടക്കേണ്ടിയിരുന്നതുകൊണ്ട് ഫലപ്രാപ്തിയിലെത്തിയില്ല. പുതിയ ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഐസക് മാർ ഫീലക്സിനോസ് ചുമതലയേറ്റപ്പോൾ പാട്രിക് മിഷൻ
പ്രോജക്റ്റിന് നൽകിയ മുൻഗണനയാണ് ഇപ്പോൾ യഥാർത്ഥ്യമായിരിക്കുന്നത്.
നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് ആർഎസി കമ്മറ്റിയാണ് പാട്രിക് മിഷൻ പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.. പാട്രിക് മിഷൻ പ്രോജക്റ്റിനെക്കുറിച്ചു നടന്ന ചർച്ചയിൽ പല ആശയങ്ങളും ഉയർന്നുവന്നെങ്കിലും ലൈബ്രറി കെട്ടിടം നിർമ്മിക്കുക എന്നതിനാണ് അംഗീകാരം ലഭിച്ചത്.
മലയാളികളായ ചെറിയാൻ-ജസ്സി ദമ്പതിമാരുടെ ഏകമകനായ പാട്രിക്കിന്റെ ജനനം 1987 മാർച്ച് ഒന്നിന് കൊയമ്പത്തൂരിലായിരുന്നു. യു.എ.ഇയിൽ ബാല്യകാലവും, ഹൈസ്‌ക്കൂൾ വിദ്യാഭ്യാസവും പൂർ്ത്തീകരിച്ചു. 2004 ലാണ് ഉപരിപഠനാർത്ഥം ഡാളസ്സിലെത്തിയത്.
ഫുൾ സ്‌കോളർഷിപ്പോടെ യു.എൻ.ടിയിൽ നിന്നും ഇലക്ട്രിക്ക് എൻജിനീയറിംഗിൽ ബിരുദവും, 2010 ൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ടെക്സസ് ഇസ്ട്രുമെന്റിൽ ജോലിയിൽ പ്രവേശിച്ചു, സിസ്റ്റം എൻജിനീയറിംഗിൽ രണ്ടാമതൊരു ബിരുദാനന്തര ബിരുദത്തിനുള്ള പഠനം
തുടരുന്നതിനിടയിലാണ് ആകസ്മികമായി 2013 ജൂൺ 4ന് പാട്രിക് മരിക്കുന്നത്.
മാതാവ് ജെസ്സിയുടെ ഗിറ്റാറിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച പാട്രിക്കിന്റെ തുടർന്നുള്ള ജീവിതത്തിൽ സംഗീതത്തിന്റെ സ്ഥാനം അതുല്യമായിരുന്നു. ഔദ്യോഗീക സമയങ്ങളിലൊഴികെ ഗിറ്റാറില്ലാതെ പാട്രിക്കിനെ കാണുവാൻ കഴിഞ്ഞിരുന്നില്ല. സ്പോർട്സിലും അതീവ താൽപര്യം ്പ്രകടിപ്പിച്ചിരുന്ന പാട്രിക്ക് ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ എന്നപോലെ ജീവിതത്തിൽ സംഗീതത്തിനും സ്പോർട്സിനും തുല്യപ്രധാന്യമാണ് നൽകിയിരുന്നത്.
ക്രൈസ്തവ മൂല്യങ്ങളും, വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്നു എന്നു മാത്രമല്ല, ആധുനിക സംസ്‌ക്കാരത്തിന്റെ ദൂഷിത വലയത്തിലകപ്പെട്ടു അന്ധകാര ശക്തികൾക്കു അടിമപ്പെട്ടിരുന്ന നിരവധി യുവജനങ്ങളെ സത്യപ്രകാശത്തിലേക്ക്ു നയിക്കുന്നതിനുള്ള പ്രേരകശക്തി കൂടി ആയിരുന്ന പാട്രിക്ക് മരുതുംമൂട്ടിൽ. കോളേജ് വിദ്യാഭ്യാസത്തിനിടെ, സീനിയർ ഓറിയന്റേഷൻ ടീം മെന്റർ, യുറ്റി.ഡി. സ്റ്റുഡന്റ് അംബാസിഡർ, ഗോൾഡൻ കി ഹന്നർ സൊസൈറ്റി എന്നീ തലങ്ങളിൽ പ്രവർത്തനനിരതനായിരുന്നു.
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് കൈസ്ഥാന സമിതിയംഗം, സണ്ടെ സ്‌ക്കൂൾ അദ്ധ്യാപകൻ, യൂത്ത് ഫെലോഷിപ്പ് അഡൈ്വസർ, മിഷൻ ട്രിപ് വളണ്ടിയർ ആൻഡ് കോർഡിനേറ്റർ, തുടങ്ങിയ നിരവധി സ്ഥാനങ്ങൾ പാട്രിക്ക് അലങ്കരിച്ചിരുന്നു.
നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തിൽ
ഒക്കലഹോമ ബ്രോക്കൻ ബ്രോയിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ
സ്‌ക്കൂളിനുള്ള ക്രമീകരണങ്ങൾക്കായി സുഹൃത്തുക്കളുമൊത്ത് കാറിൽ
യാത്രചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 2013 ജൂൺ 4ന് പാട്രിക്കിനെ
മരണം കീഴ്പെടുത്തുകയായിരുന്നു.