- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: ഓരോരുത്തരേയും ആത്മാഭിമാനത്തോടെ ജീവിക്കാൻ പ്രാപ്തമാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും അർഹതയുള്ള മുഴുവൻ പേർക്കും ഭൂമിയും രേഖയും എന്നത് അതിന്റെ ഭാഗമാണെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിലുൾപ്പെടുത്തി സംഘടിപ്പിച്ച പട്ടയമേളയുടെ ജില്ലാതല ഉൽഘാടനം തളിപ്പറമ്പ് താലൂക്ക് കോൺഫറൻസ് ഹാളിൽ ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നുഅദ്ദേഹം.
അനർഹമായി കൈവശം വച്ച ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും അത്തരക്കാരെ കണ്ടെത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കരുതലോടെയാണ് കേരളത്തിലെ കർഷകരും കർഷക ത്തൊഴിലാളികളുമുൾപ്പെടെയുള്ള അടിസ്ഥാനവിഭാഗങ്ങളെ സംസ്ഥാനസർക്കാർ കാണുന്നതെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ലാന്റ് ട്രിബ്യൂണൽ പട്ടയം 805, ലക്ഷം വീട് പദ്ധതി പ്രകാരം ഭൂമികൈവം വെച്ചവർക്കുള്ള പട്ടയം 18, ദേവസ്വം ഭൂമി പട്ടയം രണ്ട്, ഭൂരഹിത കർഷക തൊഴിലാളികൾക്ക് നൽകുന്ന മിച്ചഭൂമി പട്ടയം അഞ്ച് എന്നിങ്ങനെയാണ് ജില്ലയിൽ വിതരണം ചെയ്ത പട്ടയങ്ങൾ.
അഡ്വ.സജീവ് ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിശിഷ്ടാതിഥിയായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബർട്ട് ജോർജ്, എ ഡി എം കെ കെ ദിവാകരൻ, തളിപ്പറമ്പ് ആർ ഡി ഒ ഇ പി മേഴ്സി, തഹസിൽദാർ പി കെ ഭാസ്‌കരൻ, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന തലശ്ശേരി താലൂക്ക് തല പട്ടയമേളയിൽ കൂത്തുപറമ്പ് നഗരസഭാധ്യക്ഷ വി സുജാത അധ്യക്ഷയായി. കെ പി മോഹനൻ എം എൽ എ പട്ടയം വിതരണം ചെയ്തു. കെ മുരളീധരൻ എം പി മുഖ്യാതിഥിയായി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, കൗൺസിലർ ലിജി സജേഷ്, തലശ്ശേരി സബ് കലക്ടർ അനുകുമാരി, തലശ്ശേരി തഹസീൽദാർ കെ ഷീബ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇരിട്ടി താലൂക്ക് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ കെ ശ്രീലത അധ്യക്ഷയായി. അഡ്വ. സണ്ണി ജോസഫ് എം എൽ എ പട്ടയം വിതരണം ചെയ്തു. കെ കെ ശൈലജ ടീച്ചർ എം എൽ എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, നഗരസഭാ കൗൺസിലർ വി പി അബ്ദുൾ റഷീദ്, ഇരിട്ടി തഹസിൽദാർ സി വി പ്രകാശൻ, ലാൻഡ് ട്രിബ്യൂണൽ സ്‌പെഷ്യൽ തഹസിൽദാർ കെ എഫ് യാസിർ ഖാൻ, മറ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പയ്യന്നൂർ താലൂക്ക് തല പട്ടയ വിതരണം ടി ഐ മധുസൂദനൻ എം എൽ എ നിർവഹിച്ചു. പയ്യന്നൂർ നിയോജക മണ്ഡലം, കല്യാശേരി നിയോജക മണ്ഡലത്തിന്റെ ഒരു ഭാഗം എന്നിവയാണ് പയ്യന്നൂർ താലൂക്കിൽ ഉൾപ്പെടുന്നത്. കർണാടക അതിർത്തിയോട് ചേർന്നുള്ള ആറങ്ങാട് കോളനിയിലെ 11 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നതായി ടി ഐ മധുസൂദനൻ എം എൽ എ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നാല് ലക്ഷം രൂപ പ്രകൃതിക്ഷോഭത്തിൽ മരിച്ച പെരിന്തട്ട കാവിന്നരികത്ത് മഹേഷിന്റെ കുടുംബത്തിന് കൈമാറി. പയ്യന്നൂർ നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷൻ പി വി കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. എം വിജിൻ എം എൽ എ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, തഹസിൽദാർമാരായ കെ ബാലഗോപാലൻ, എസ് എൻ അനിൽകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് ഡെസ്ക്