ബാങ്കോക്ക്: ലൈംഗിക ജോലി നിയമം മൂലം അനുവദിച്ച പട്ടായ ബീച്ചിൽ അനുവാദമില്ലാതെ ലൈംഗിക പരിശീലന ക്ലാസ് സംഘടിപ്പിച്ച പത്ത് റഷ്യൻ വംശജരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ച് പരിസരത്തെ ഒരു റിസോർട്ടിലാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.

അനുവാദമില്ലാതെ ക്ലാസ് സഘടിപ്പിച്ചതിന് പുറമെ അനധികൃതമായി രാജ്യത്ത് താമസിച്ചതിനുമാണ് തായ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘാടകരായ പത്ത് പേരെയാണ് പൊലീസ് പിടികൂടിയത്.

ഓരോ ക്ലാസിനും 20,000 ബാത്ത് (41574 ഇന്ത്യൻ രൂപ) നൽകി 33 പേരായിരുന്നു ക്ലാസിൽ പങ്കെടുത്തത്, ഇവർക്ക് പരിശീലനം പൂർത്തിയാക്കുന്ന മുറയിൽ സർട്ടിഫിക്കറ്റും ടീ ഷർട്ടുമായിരുന്നു സമ്മാനമായി നൽകിയിരിക്കുന്നത്.

അലക്‌സാണ്ടർ കിരിലോവ് എന്ന 38കാരനാണ് പരിപാടിയുടെ പ്രധാന സംഘാടകൻ എന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയോടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.