തൊടുപുഴ: ഇതിനോടകം നിരവധി പട്ടയ മേള കളി ലൂടെ നിരന്തരം കബളി പ്പിക്ക പ്പെട്ട കർഷകർക്ക് എൽഡിഎഫ് സർക്കാരിന്റെ ഉപാധി രഹിത പട്ടയം നൽകുമെന്ന പ്രഖ്യാപനത്തി ന്മേൽ വിശ്വാസ്യതയുണ്ടാകണമെങ്കിൽ തുടർനടപ ടികൾ അടിയ ന്തര മാക്ക ണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലി യർഅഡ്വ.വി. സി.സെ ബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

2015ൽ ഉപാധി രഹി തപ ട്ടയ മെന്ന് കൊട്ടിഘോ ഷിച്ച് വിവിധ സ്ഥലങ്ങ ളിൽ വിതരണം ചെയ്തത്16 ഉപാധി കളോ ടുകൂ ടിയ പട്ടയ മാണ്. ഇതിന് കടലാ സുവില മാത്രമേ യുള്ളൂ വെന്ന്തിരിച്ച റിഞ്ഞ് ഇൻഫാം പ്രതിക രിച്ചി രുന്നു. ഈ 16 ഉപാധി കളും എടുത്തു കള യുമെന്നും, ഒരുലക്ഷം രൂപയ്ക്കുമേൽ വാർഷിക വരുമാ നമു ള്ളവർ പട്ടയ ത്തിനർഹ രല്ലെ ന്നുള്ള മുൻ സർക്കാരിന്റെ ജനദ്രോഹഉത്തരവ് റദ്ദ് ചെയ്യുമെ ന്നുമുള്ള തീരുമാനം സ്വാഗതാർഹ മാണ്.

വൈദ്യുതി റവന്യൂ വനംവ കുപ്പ് ഉദ്യോഗസ്ഥ ഏകോപ നവും അടിയ ന്തരനടപ ടികളുമില്ലെങ്കിൽസർക്കാർ പ്രഖ്യാപനം അട്ടിമറിക്കപ്പെടും. ഇടുക്കി ജില്ലയി ലുൾപ്പെടെ കുടിയേറ്റ പ്രദേശങ്ങളിൽ വീടുവെ യ്ക്കുന്ന തിനും വൈദ്യുതി കണക്ഷൻ ലഭിക്കു ന്നതിനുമുള്ള തടസ്സങ്ങളും ഇതോടൊപ്പം പരിഹരിക്കപ്പെ ടണം.

കൈവശ ഭൂമി യുടെ ക്രയവി ക്രയ ങ്ങൾക്കും കാർഷികേ തര ഉപയോ ഗത്തിനും തടസ്സങ്ങൾ സൃഷ്ടിക്കുന്നഉദ്യോഗ സ്ഥന ടപ ടികൾ അവസാ നിപ്പി ക്കണം. ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളിന്മേലുള്ള രണ്ടാം കരടു വിജ്ഞാ പന ത്തിന്റെ കാലാവധി മാർച്ച് നാലിന് അവസാ നിക്കു കയാ ണ്. രണ്ടാംകരടു വിജ്ഞാ പനം അന്തിമ വിജ്ഞാ പന മായി അംഗീക രിച്ചാൽ വീണ്ടും വൻ നിയന്ത്ര ണങ്ങളും നിരോധനങ്ങളും അടിച്ചേൽപ്പി ക്കപ്പെ ടുമെന്നും വി സി. സെബാ സ്റ്റ്യൻ പറഞ്ഞു.

കാർഷിക സാമ്പത്തിക പ്രതിസന്ധി അതിരൂ ക്ഷമായിരിക്കു കയും കേന്ദ്ര സംസ്ഥാന സർക്കാരു കളുടെവിവിധ നിരോധ നങ്ങളും നിയന്ത്ര ണങ്ങളും തുടരു മ്പോൾ തലമു റക ളായി കൈമാറി കാത്തുസൂക്ഷിക്കുന്ന സ്വന്തം കിടപ്പാ ടവും കൃഷിഭൂ മിയും അവകാ ശരേ ഖക ളില്ലാ ത്തതിന്റെ പേരിൽ ഉപേക്ഷിച്ച് ജനങ്ങൾമലയോ രപ്ര ദേശ ങ്ങളിൽ നിന്ന് കുടിയി റങ്ങുന്ന സാഹച ര്യമാണ് ഇപ്പോൾ നിലനിൽക്കു ന്നത്. കേരളത്തിലെ 13 ജില്ലക ളിലും ജനസംഖ്യ വർദ്ധിച്ചിട്ടും ഇടുക്കി ജില്ലയിൽ മാത്രം ജനസംഖ്യ കുറഞ്ഞിരിക്കുന്നതും തമിഴ്‌നാട് അതിർത്തി പഞ്ചായ ത്തുക ളിലെ തമിഴ് ജനത യുടെ അധിനി വേശം ശക്തിയാർജ്ജിച്ചിരി ക്കുന്നതും സംസ്ഥാന സർക്കാർ ഗൗരവ ത്തോടെ കാണണ മെന്നും വി സി. സെബാ സ്റ്റ്യൻ അഭ്യർത്ഥിച്ചു.