- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോൾ ജോണിന്റെ ഭാര്യ മിനിയും മക്കളും ആ അപ്പച്ചനോട് ക്ഷമിച്ചു! ഭർത്താവിനെ കാറിടിപ്പിച്ചു കൊന്ന 89 കാരനായ വെള്ളക്കാരനെ ജയിലിൽ അടയ്ക്കരുതെന്ന് കത്തെഴുതി മാഞ്ചെസ്റ്റർ മലയാളി; ബ്രിട്ടനിലെ മലയാളി നഴ്സിന്റെ കാരുണ്യത്തിൽ കണ്ണു നിറഞ്ഞ് വിധി പറഞ്ഞ ജഡ്ജിയും
മാഞ്ചെസ്റ്റർ: ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രിയിലെ മലയാൡനഴ്‌സിന്റെ അസാധാരണമായ മാനവികതയിൽ കണ്ണു നിറഞ്ഞ് പോയത്് മാഞ്ചെസ്റ്റർ കോർട്ട് ജഡ്ജിയാണ്. തന്റെ ഭർത്താവിന്റെ ജീവനെടുത്ത 89കാരനായ വെള്ളക്കാരനെ ജയിലിൽ അടക്കരുത് എന്ന് കോടതിക്ക് കത്തെഴുതിയാണ് മിനിയെന്ന മലയാളി നഴ്‌സ് വെള്ളക്കാരെ പോലും നാണം കൊണ്ട് അതിശയിപ്പിച്ചത്. തന്റെ ഭർത്താവിന് ജീവൻ നഷ്ടമായ സ്ഥിതിക്ക് ഇനി 90ലേക്ക് കടക്കുന്ന ഒരു വയോധികനെ ജയിലിൽ അടച്ചു എന്ന കുറ്റബോധം എങ്കിലും ഇല്ലാതാക്കാൻ വേണടി എടുത്ത തീരുമാനം ഒരു വയോധികന്റെ ജയിൽ പേടി മാറ്റിയതോടൊപ്പം മലയാളിയുടെ നന്മയുടെ പൂമരവു വെള്ളക്കാർക്ക് കാണിച്ചു കൊടുക്കാനും കാരണമായി. മാഞ്ചസ്റ്ററിൽ സ്‌കൂളിൽ നിന്നും മകളുമായി റോഡ് മുറിച്ചു കടക്കവേയാണ് കാറിടിച്ച് പോൾ ജോൺ(45) കൊല്ലപ്പെടുന്നത്. തലയ്ക്കു അതിഗുരുതരമായ പരുക്കേറ്റ പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേയാണ് മരണപ്പെട്ടത്. അപകടം ഉണ്ടാക്കിയ കറുത്ത കിയ പിക്കാന്റോ കാർ കാർ ഓടിച്ചിരുന്നത്. 89 കാരനായ വെള്ളക്കാരൻ എഡ്വേർഡ് വീലൻ ആയിരുന്നു. തന്റെ മുത്തശ്ശന്റെ പ്രാ
മാഞ്ചെസ്റ്റർ: ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രിയിലെ മലയാൡനഴ്‌സിന്റെ അസാധാരണമായ മാനവികതയിൽ കണ്ണു നിറഞ്ഞ് പോയത്് മാഞ്ചെസ്റ്റർ കോർട്ട് ജഡ്ജിയാണ്. തന്റെ ഭർത്താവിന്റെ ജീവനെടുത്ത 89കാരനായ വെള്ളക്കാരനെ ജയിലിൽ അടക്കരുത് എന്ന് കോടതിക്ക് കത്തെഴുതിയാണ് മിനിയെന്ന മലയാളി നഴ്‌സ് വെള്ളക്കാരെ പോലും നാണം കൊണ്ട് അതിശയിപ്പിച്ചത്. തന്റെ ഭർത്താവിന് ജീവൻ നഷ്ടമായ സ്ഥിതിക്ക് ഇനി 90ലേക്ക് കടക്കുന്ന ഒരു വയോധികനെ ജയിലിൽ അടച്ചു എന്ന കുറ്റബോധം എങ്കിലും ഇല്ലാതാക്കാൻ വേണടി എടുത്ത തീരുമാനം ഒരു വയോധികന്റെ ജയിൽ പേടി മാറ്റിയതോടൊപ്പം മലയാളിയുടെ നന്മയുടെ പൂമരവു വെള്ളക്കാർക്ക് കാണിച്ചു കൊടുക്കാനും കാരണമായി.
മാഞ്ചസ്റ്ററിൽ സ്‌കൂളിൽ നിന്നും മകളുമായി റോഡ് മുറിച്ചു കടക്കവേയാണ് കാറിടിച്ച് പോൾ ജോൺ(45) കൊല്ലപ്പെടുന്നത്. തലയ്ക്കു അതിഗുരുതരമായ പരുക്കേറ്റ പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേയാണ് മരണപ്പെട്ടത്. അപകടം ഉണ്ടാക്കിയ കറുത്ത കിയ പിക്കാന്റോ കാർ കാർ ഓടിച്ചിരുന്നത്. 89 കാരനായ വെള്ളക്കാരൻ എഡ്വേർഡ് വീലൻ ആയിരുന്നു. തന്റെ മുത്തശ്ശന്റെ പ്രായമുള്ള വീലനോട് മിനി ക്ഷമിച്ചുവെന്ന് അറിയിച്ചു കൊണ്ട് കത്തെഴുതുകയായിരുന്നു. അദ്ദേഹത്തിന് 88 വയസുണ്ടായിരുന്ന വേളയിലാണ് അപകടമുണ്ടായത്. ഇപ്പോൾ 90 വയസുണ്ട് എഡ്വേർഡ് വീലന്.
ക്ഷമിക്കാൻ പഠിപ്പിച്ച കർത്താവിന്റെ നാമത്തിൽ മിനി തന്റെ ഭർത്താവിന്റെ മരണത്തിന് കാരണക്കാരനായ വയോധികനോട് ക്ഷമിക്കുകയായിരുന്നു. 2017 മാർച്ച് 14നാണ് അകടണം ഉണ്ടായിരുന്നത്. അപകടത്തിൽ ഭർത്താവ് മരിച്ചെങ്കിലും മിനിയുടെ വിശാല മനസിന് വിവിധ കോണുകളിൽ നിന്നും കൈയടി നേടുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തെ ഉറച്ചു നിന്നുകൊണ്ടാണ് മിനി മാതൃക തീർത്തത്. സംഭവത്തിൽ 16 മാസത്തെ ശിക്ഷയാണ് വീലനെതിരെ കോടതി വിധിച്ചത്. എന്നാൽ, വിധി നടപ്പിക്കാന്നത് രണ്ട് വർഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തിരുന്നു. ശിഷ്ടകാലം വാഹനം ഓടിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
അപകടത്തിൽ പെട്ട പോളിന്റെ മകൾ ആഞ്ചലോക്കും പരിക്കേറ്റിരുന്നു. എന്നാൽ, നിസാരമായ പരിക്കാണ് ആഞ്ചലോക്ക് ഉണ്ടായത്. അപകടം ഉണ്ടായ ഉടൻ കാറിൽ നിന്ന് പുറത്തിറങ്ങി പൊലീസിനെ സഹായിക്കാൻ തയ്യാറായെന്നും വീലൻ തയ്യാറായിരുന്നു. പോളിനെ ഇടിച്ചു തെറിപ്പിച്ച കാർ റോഡ് അരികിലെ മതിലിൽ ഇടിച്ചാണ് നിന്നതെന്നു ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. യുകെയിൽ തന്നെയുള്ള പോളിന്റെയും മിനിയുടെയും സഹോദരങ്ങൾക്ക് ആശ്വാസവുമായി എത്തിയിരുന്നു.
ഇളയ മകളായ ആഞ്ചലോയെ കൊയർ പ്രാക്ടീസിന് ശേഷം സ്‌കൂളിൽ നിന്നും കൂട്ടിക്കൊണ്ടു വരുന്നതിനിടയിൽ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ എതിരെ കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് പോൾ മരണമടഞ്ഞത്. ബ്രയിനുള്ളിൽ ബ്ലഡ് ക്ലോട്ട് ആയതോടെ ശസ്ത്രക്രിയ നടത്താനുള്ള ഡോക്ടേഴ്‌സിന്റെ ശ്രമം വിഫലമായതോടെ 48 മണിക്കൂറോളം നീണ്ട ജീവൻ മരണ പോരാട്ടത്തിന് പോൾ ജോണെന്ന 45കാരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നാട്ടിൽ കൂടലൂർ ആണ് സ്വദേശം എങ്കിലും പോൾ ജനിച്ചതും വളർന്നതും എല്ലാം മദ്രാസിൽ ആയിരുന്നു. മാഞ്ചസ്റ്റർ എയർപോർട്ടിലെ സ്‌കൈ ഷെഫ് എന്ന കമ്പനിയിൽ ആയിരുന്നു പോൾ ജോലി ചെയ്തു വന്നിരുന്നത്. ഭാര്യ മിനി വിഥിൻഷോ ആശുപത്രിയിൽ എൻഡോസ്‌കോപ്പി വിഭാഗത്തിൽ നഴ്‌സാണ്. മൂത്ത മകൾ കിമ്പർലി മാഞ്ചസ്റ്റർ വാലി റേഞ്ച് സ്‌കൂളിൽ എട്ടാം ക്ലാസ്സിലും, ഇളയ മകൾ ആഞ്ചല സെന്റ് ജോൺസ് സ്‌കൂളിൽ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു.