വാഷിങ്ടണ്: ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് പോൾ റോമർ രാജിവച്ചു. സ്ഥാനം ഏറ്റെടുത്ത് 15 മാസങ്ങൾക്കുള്ളിലാണ് അമേരിക്കന് സാമ്പത്തിക വിദഗ്ധനായ റോമറുടെ രാജി.

ന്യൂയോർക് യൂണിവേഴ്‌സിറ്റി പ്രൊഫസർ ആയിരിക്കെയാണ് റോമർ ലോക ബാങ്കിൽ ചുമതലയേറ്റെടുക്കുന്നത്. സ്ഥാനമേറ്റെടുത്തതിനു ശേഷം റോമറും ലോക ബാങ്കിലെ മറ്റ് സാമ്പത്തിക വിദഗ്ധരുമായി തർക്കം നിലനിന്നിരുന്നു. ഇതാകാം രാജിയിലേക്കു നയിച്ചതെന്നാണ് കരുതുന്നത്