- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചന്റെ കാലുപിടിച്ച് ജോണി മാപ്പുപറഞ്ഞു; നോയമ്പ് കാലത്ത് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് പറഞ്ഞെങ്കിലും വികാരി ചെവിക്കൊണ്ടില്ല; കള്ളക്കേസുകൾ കൊടുത്ത് വികാരി പീഡിപ്പിക്കുന്നെന്ന് പറഞ്ഞ് കരയുമായിരുന്നെന്നും കപ്യാർ ജോണിയുടെ ഭാര്യ; മെത്രാന്മാർക്കും കർദ്ദിനാളിനും ഒരുനീതിയും കപ്യാർക്ക് വേറൊരുനീതിയുമെന്ന് പോളച്ചൻ പുതുപ്പാറയുടെ ഫേസ്‌ബുക്ക് കുറിപ്പ്
മലയാറ്റൂർ: കുരിശുമുടിയിൽ ഫാ.സേവ്യർ തേലക്കാട്ടിനെ കപ്യാർ ജോണി കുത്തിക്കൊന്ന കേസിൽ നീതി ആരുടെ ഭാഗത്താണെന്ന ചർച്ച സോഷ്യൽ മീഡിയയിൽ മുറുകുന്നു.വികാരിയുടെ നിരന്തര പീഡനങ്ങളുടെ ഫലമായാണ് ജോണി കടുംകൈക്ക് മുതിർന്നതെന്നാണ് ഒരുവിഭാഗത്തിന്റെ വാദം. പോളച്ചൻ പുതുപ്പാറയുടെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: മലയാറ്റൂർ കുരിശു മുടിയിൽ ഫാദർ സേവിയർ തേലക്കാട്ടിനെ കൊന്ന കപ്യാർ ജോണിയുടെ ഭാര്യയുമായി ഫോണിൽ കുറച്ചു സമയം സംസാരിച്ചു . അറിഞ്ഞ വിവരങ്ങൾ ഇതാ : കഴിഞ്ഞ ഞായറാഴ്ച ജോണി അച്ചന്റെ കാലുപിടിച്ചു മാപ്പ് പറഞ്ഞു .ഈ നോയമ്പ് കാലത്ത് തന്നെ ജോലി ചെയ്യാൻ അനുവദിക്കണം എന്ന് അപേക്ഷിചു . വികാരി അത് ചെവിക്കൊണ്ടില്ല . പിറ്റെ ദിവസം ഭാര്യ പോയി പറഞ്ഞു. നടന്നില്ല .മകളുടെ വിവാഹത്തിന് 25000 രൂപ പള്ളി കടം കൊടുത്തു .അത് മൂന്നു മാസത്തെ ശമ്പളത്തിൽ നിന്നും പിടിച്ചു. മൂന്നു കോടി വര്ഷം വരുമാനമുള്ള പള്ളിയാണ് . തന്നെ വികാരി കളവായ കേസുകൾ ആരോപിച്ചു പീഡിപ്പിക്കുന്നതായി പറഞ്ഞു പലപ്പോഴും കരയുമായിരുന്നു .ജോണി ദന്തപ്പാല തുടങ്ങിയ പച്ചമരുന്നുകൾ പറിച്ചു
മലയാറ്റൂർ: കുരിശുമുടിയിൽ ഫാ.സേവ്യർ തേലക്കാട്ടിനെ കപ്യാർ ജോണി കുത്തിക്കൊന്ന കേസിൽ നീതി ആരുടെ ഭാഗത്താണെന്ന ചർച്ച സോഷ്യൽ മീഡിയയിൽ മുറുകുന്നു.വികാരിയുടെ നിരന്തര പീഡനങ്ങളുടെ ഫലമായാണ് ജോണി കടുംകൈക്ക് മുതിർന്നതെന്നാണ് ഒരുവിഭാഗത്തിന്റെ വാദം.
പോളച്ചൻ പുതുപ്പാറയുടെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
മലയാറ്റൂർ കുരിശു മുടിയിൽ ഫാദർ സേവിയർ തേലക്കാട്ടിനെ കൊന്ന കപ്യാർ ജോണിയുടെ ഭാര്യയുമായി ഫോണിൽ കുറച്ചു സമയം സംസാരിച്ചു . അറിഞ്ഞ വിവരങ്ങൾ ഇതാ : കഴിഞ്ഞ ഞായറാഴ്ച ജോണി അച്ചന്റെ കാലുപിടിച്ചു മാപ്പ് പറഞ്ഞു .ഈ നോയമ്പ് കാലത്ത് തന്നെ ജോലി ചെയ്യാൻ അനുവദിക്കണം എന്ന് അപേക്ഷിചു . വികാരി അത് ചെവിക്കൊണ്ടില്ല . പിറ്റെ ദിവസം ഭാര്യ പോയി പറഞ്ഞു. നടന്നില്ല .മകളുടെ വിവാഹത്തിന് 25000 രൂപ പള്ളി കടം കൊടുത്തു .അത് മൂന്നു മാസത്തെ ശമ്പളത്തിൽ നിന്നും പിടിച്ചു. മൂന്നു കോടി വര്ഷം വരുമാനമുള്ള പള്ളിയാണ് . തന്നെ വികാരി കളവായ കേസുകൾ ആരോപിച്ചു പീഡിപ്പിക്കുന്നതായി പറഞ്ഞു പലപ്പോഴും കരയുമായിരുന്നു .ജോണി ദന്തപ്പാല തുടങ്ങിയ പച്ചമരുന്നുകൾ പറിച്ചു രോഗികൾക്ക് ഫ്രീയായി കൊടുക്കുമായിരുന്നു .പള്ളിയുടെ പണം മോഷ്ട്ടിച്ചിരുന്നു എങ്കിൽ സാമ്പത്തിക ക്ലേശം ഉണ്ടാകില്ലായിരുന്നു .വികാരിയുടെ പെരുമാറ്റം ക്രൂരമായിരുന്നു .. മദ്യപാനികളും അഴിമതിക്കാരുമായ വൈദികർക്കും മെത്രാന്മാർക്കും കർദിനാളിനും ഒരു നീതി .! കപ്യാർക്ക് വേറെ നീതി !
അളമുട്ടിയാൽ ഏതു പാമ്പും കടിക്കും .സീറോ മലബാർ സഭക്ക് ഇതും ഒരു ദൈവാനുഭവം ആകട്ടെ .! . അത്മഹത്യ ചെയ്യാൻ പോയ ജോണിക്ക് അത് കഴിഞ്ഞില്ല . കാരണം , കരുത്തുള്ള ഒരു മനസിന്റെ ഉടമയല്ല ജോണി . സാഹചര്യ വശാൽ മാത്രം അച്ചൻ മരണ പെട്ടതാണ് . കോടികൾ കർദിനാൾ ഒതുക്കിയിട്ടു സോറി എന്ന് ഇന്ന് വരെ പറഞ്ഞിട്ടില്ല . കപ്യാർ കാല് പിടിച്ചു കരഞ്ഞിട്ടും ഇനിയും കുർബാന പണത്തിന്റെ കുടിശിഖ കൊടുക്കാത്ത ആ കത്തനാർ സ്വന്തം കുഴി സ്വയം തോണ്ടി എന്ന് പറയാതിരിക്കാൻ വയ്യ . മരിച്ച ആളെ പറ്റി നല്ലതേ പറയാവൂ എന്ന നിയമം ഞാൻ തെറ്റിക്കുന്നു . കാരണം ജോണിക്ക് നീതി കിട്ടാനും വ്യാജ പ്രചാരണങ്ങളെ തടയാനും അത് ആവശ്യമാണ് .
ദുരിതങ്ങൾ കപ്യാരെ പിന്തുണച്ച റെജി ലൂക്കോസിന്റെ പോസ്റ്റും ശ്രദ്ധേയമാണ്:
ഫാ: തേലക്കാട്ടിനെ കുത്തിക്കൊന്ന 'ഭീകരൻ ' ജോണി. നാളത്തെ ഒരു വിശുദ്ധനെ പരിശുദ്ധ മലയാറ്റൂർ മലയിൽ സംഭാവന ചെയ്ത ധിക്കാരി - എന്താണീ കൊലപാതകി ഒരു പരിശുദ്ധ പുരോഹിതനനോട് കത്തി പ്രയോഗിക്കാൻ കാരണം.
37 വർഷം ഇദ്ദേഹം ഈ പള്ളിയിൽ കപ്യാരായി ജോലി ചെയ്യുന്നു. തന്റെ കൗമാരം മുതൽ ഈ മനുഷ്യൻ ജീവിച്ചു തീർത്തത് കപ്യാരായി.ദിവസം അഞ്ചു തവണ വരെ മലകയറ്റം. മറ്റൊരു ലോകമയാൾക്കില്ല.തനിക്കു പള്ളിയിൽ നിന്നും ലഭിക്കുന്ന നക്കാപ്പിച്ച കൊണ്ടു കുടുംബം പോറ്റുന്ന ആൾ.നിസ്സാര കാരണത്തിനു ജോണിയെ ഫാ: തേലക്കാട്ട് പിരിച്ചുവിട്ടു.
37 വർഷം ചെയ്ത തൊഴിലിനു പുല്ലുവില.തേലക്കാട്ട് 7 വർഷമായി ഈ പള്ളിയിൽ അടയിരിക്കുന്നു. നാട്ടുകാർ ഇയാളുടെ കയ്യിലിരുപ്പു കൊണ്ട് പള്ളിമുറിയിൽ പൂട്ടിയിടുകയും കാറ് തല്ലി പൊളിക്കുകയും ചെയ്തിട്ടുണ്ട്. ഈ വൈദികൾ അവിടെ കച്ചവടവും ചെയ്തിരുന്നു. ചുരുക്കത്തിൽ തേലക്കാടനു ഇവിടം ഒരു ചാകരയായിരുന്നു.ജോണി പല തവണ ഈ നീച പുരോഹിതനോട് ക്ഷമ ചോദിച്ചിട്ടും ക്ഷമിക്കാൻ പഠിപ്പിച്ച കൃസ്തുവിന്റെ ഈ കച്ചവടക്കാരൻ പൊറുത്തില്ല. നാട്ടുകാർക്കും തീർത്ഥാടകർക്കും പ്രിയങ്കരനായിരുന്നു പാവം ജോണി.
ഇനി തേലക്കാടനെ വിശുദ്ധനാക്കും എന്നുറപ്പാണ്. കെട്ടുകഥയുടെ അന്ധവിശ്വാസ മലയായ മലയാറ്റൂർ ദൈവക്കച്ചവടകേന്ദ്രത്തിലേയ്ക്ക് ഇനി നിത്യവും ആളൊഴുകും.കൊലപാതകത്തോട് വിയോജിക്കുമ്പോഴും ജോണിയോടാണ് എന്റെ സഹതാപം