കൊച്ചി: കേരള സംസ്ഥാന ചിലിച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച സ്വഭാവ നടിയായി തിരഞ്ഞെടുക്കപ്പെട്ടത് പൗളി വിൽസനെ അഭിനന്ദിച്ച് മമ്മൂട്ടിയും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇ.മ.യൗ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌ക്കാരം. പൗളി വിൽസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥന അവാർഡ് പ്രഖ്യാപിച്ച ശേഷം മമ്മുട്ടി വിളിച്ച് അഭിനന്ദിച്ചിരുന്നു എന്ന പൗളി പറയുന്നു. അണ്ണൻതമ്പിയിലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. വർഷങ്ങൾക്കു മുമ്പേ മമ്മൂട്ടിയേ അറിയാമായിരുന്നു എങ്കിലും മമ്മൂട്ടി തന്നെ ഓർത്തിരിക്കുമെന്നു കരുതിയില്ല എന്നും പൗളി പറയുന്നു. അണ്ണൻ തമ്പിയിൽ മരിച്ചിടത്തു കരയുന്ന ഒരു സീനിനായാണ് ഞാൻ പോകുന്നത്. നാടകങ്ങളിലഭിനയിച്ചു തുടങ്ങിയിട്ട് 37 കൊല്ലമായെങ്കിലും ആദ്യ സിനിമയാണ്.

സീൻ കഴിഞ്ഞപ്പോൾ മമ്മൂട്ടി ചോദിച്ചു, ഏതാണ് ആ നടി..വളരെ ജെനുവിൻ ആയി അഭിനയിക്കുന്നുണ്ടല്ലോ അത് നാടകനടിയായ പൗളിയാണെന്ന് പറഞ്ഞപ്പോൾ ഉടൻ മമ്മൂട്ടി, ഏത് പൗളിയോ ഞങ്ങൾ ഒന്നിച്ചു നാടകം കളിച്ചിട്ടുള്ളതാണ്, ഇങ്ങോട്ടു വിളിക്കൂ.. എന്ന്. 1975 ൽ സബർമതി എന്ന നാടകത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ഇപ്പോളും പഴയ പോലെ തന്നെ, എന്നെ മറന്നു കാണുമെന്നാണ് ഞാൻ കരുതിയത് എന്നും പൗളി പറയുന്നു.