ആവശ്യമുള്ളവ
    പാവക്ക  2 ഇടത്തരം
    സവാള 1 കൊത്തിയരിഞ്ഞത്
    തക്കാളി  1 കൊത്തിയരിഞ്ഞത്
മസാല
    മുളകുപൊടി 1 ടീ.സ്പൂൺ
    മല്ലിപ്പൊടി 1 1/2 ടീ.സ്പൂൺ
    ഉലുവപ്പൊടി 1/4 ടീ.സ്പൂൺ
    ജീരകപ്പൊടി 1/4 ടീ.സ്പൂൺ
    മഞ്ഞൾപ്പൊടി 1/4 ടീ.സ്പൂൺ
    ഉപ്പ്  പാകത്തിന്

പാവയ്ക്ക
പാവയ്ക്ക  ഒത്ത നടുക്ക് ഒന്നു കീറി, ഉള്ളിലെ കുരുവും മറ്റും നീക്കുക. ഒരു നുള്ളു ഉപ്പും, മഞ്ഞൾപ്പൊടിയും  ഇട്ട് വെള്ളം വെട്ടിത്തിളക്കുമ്പോൾ അതിലേക്ക്, പാവയ്ക്ക മുഴുവനോടെ ഇട്ട് വേവിച്ച്, മാറ്റിവെക്കുക.
മസാല പാകം ചെയ്യുന്ന വിധം
 അൽപ്പം  എണ്ണയൊഴിച്ച്,  സവാള നല്ല ഇളം ചുവപ്പു നിറത്തിൽ  വഴറ്റി, അതിലേക്ക്  എല്ലാ മസാല പൊടികളും ചേർത്ത്, ചെറുതീയിൽ  വഴറ്റുക.  എണ്ണ തെളിഞ്ഞു കഴിഞ്ഞാൽ  അതിലേക്ക് തക്കാളി അരിഞ്ഞതു ചേർത്ത് വീണ്ടും വഴറ്റുക.  
പാവയ്ക്ക നിറക്കാൻ
നന്നായി വഴറ്റിയ ഈ മസാലയുടെ മുക്കാൽ ഭാഗം, പാവയ്ക്കയുടെ ഉള്ളിൽ നിറക്കുക. ബാക്കിയുള്ള മസാലയിലേക്ക്  അൽപ്പം ചൂടുവെള്ളം ഒഴിച്ച്, പാവയ്ക്ക അതിന്റെ നടുവിൽ വച്ച്  5 മിനിട്ട്, മൂടി വേവിക്കുക. വിളബി ഒരു പാത്രത്തിലേക്ക് മാറ്റി, മല്ലി അരിഞ്ഞു വച്ചതു പാവയ്ക്കക്കു മുകളിൽ നിരത്തുക.