ചേരുവകൾ

പാവക്ക - 3 ചെറിയത്
സവള - 1 കപ്പ്,കൊത്തിയരിഞ്ഞത്
ജീരകം - ഒരു നുള്ള്
ഇഞ്ചി - 1 ടേ.സ്പൂൺ
പച്ചമുളക് - 3
തക്കാളി - 2
മുളക്‌പൊടി - 1 ടേ.സ്പൂൺ
മല്ലിപ്പൊടി 1 ½ ടേ.സ്പൂൺ
മഞ്ഞപ്പൊടി ½ ടീ.സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മല്ലിയില 4 ടേ.സ്പൂൺ

തയ്യാറാക്കുന്ന വിധം

പാവക്ക മുഴുവനോടെ, കുരുകളഞ്ഞ വൃത്തിയാക്കിയതിനുശേഷം ഇത്തിരി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത വെള്ളത്തിൽ, വേവിക്കുക. വെള്ളത്തിൽ നിന്നെടുത്ത് മാറ്റിവെക്കുക. മസാല ഉണ്ടാക്കാൻ ഒരു നോൺസ്റ്റിക്ക് പാനിൽ നല്ലെണ്ണയോ കടുകെണ്ണയോ ഒഴിച്ച്, ഒരു നുള്ള് ജീരകം പൊട്ടിക്കുക. ശേഷം സവാള വഴറ്റുക, അതിലെക്ക് മല്ലിപ്പൊടി, മഞ്ഞപ്പൊടി ,മുളകുപൊടി എന്നിവചേർത്ത് വഴറ്റുക. അതിലേക്ക് ഇഞ്ചിയും, തക്കാളി കൊത്തിയരിഞ്ഞത് ചേർത്ത് വീണ്ടും വഴറ്റുക. നന്നായി വഴണ്ടു കഴിഞ്ഞാൽ അതിലേക്ക് തീകെടുത്തിയതിനു ശേഷം മല്ലിയില അരിഞ്ഞതും ചേർക്കുക. വെന്തു വച്ചിരിക്കുൻ പാവക്കയിലേക്ക് നിറക്കുക, ശേഷം ബാക്കി മസാലയിലാക്ക് തിരിച്ചു വച്ച്, അൽപ്പം തിളച്ചവെള്ളവും ചേർത്തി മൂടി വച്ച് 10 മിനിട്ടുകൂടി വേവിക്കുക. ചപ്പാത്തിയുടെ കൂടെയോ, ചോറിനൊപ്പമോ കഴിക്കാം.

കുറിപ്പ്: ഇതൊരു നോർത്ത് ഇന്ത്യൻ വിഭവം ആണ്. കരീല മസാല എന്നപേരിൽ എല്ലാവീട്ടിലും, ഹോട്ടലുകളിലും ഇത് സുലഭമാണ്. പാവക്ക മുഴുവനോടെയും, അരിഞ്ഞ് മസാലയിൽ ചേത്തും ഇത് തയ്യാറാക്കാം. നമ്മുടെ വെളുത്ത പാവക്കകൊണ്ടുണ്ടാക്കിയാൽ കൈപ്പും ഇല്ല. തെന്നിന്ത്യക്കാർ കൈപ്പുള്ള പാവക്കകൊണ്ടാണിത് ഉണ്ടാക്കുന്നത്.