ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ശ്രീകൃഷ്ണൻ സംവിധാനം ചെയ്യുന്ന പവിയേട്ടന്റെ മധുരചൂരലിന്റെ ടീസർ പുറത്തുവിട്ടു. ജയസൂര്യ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. 

തിരക്കഥ കൊണ്ടുള്ള ചൂരൽ പ്രയോഗവുമായി വീണ്ടും ശ്രീനിയേട്ടൻ -പവിയേട്ടന്റെ മധുരച്ചൂരൽ- ടീസർ പങ്ക് വെച്ചുക്കൊണ്ട് ജയസൂര്യ കുറിച്ചു. രസകരമായ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

വടക്കുനോക്കിയന്ത്രത്തിലെ മുതൽ ചിന്താവിഷ്ടയായ ശകുന്തളയിലെ വരെയുള്ള ഹിറ്റ് ഡയലോഗുകൾ ഉൾപ്പെടുത്തിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ശ്രീനിവാസനും ലെനയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിജയരാഘവൻ, നന്ദു പൊതുവാൾ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.