ശ്രീനിവാസന്റെ തിരക്കഥയിൽ ശ്രീകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പവിയേട്ടന്റെ മധുരച്ചൂരലിന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ .ഔദ്യോഗിക ഫെയ്?സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്.......അരവിന്ദന്റെ അതിഥികൾക്ക് ശേഷം ശ്രീനിവാസൻ മുഖ്യ കഥാപാത്രമായി വരുന്ന ചിത്രമാണ് പവിയേട്ടന്റെ മധുരചൂരൽ. ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ശ്രീനിവാസന് പുറമെ ലെനയും മുഖ്യ വേഷത്തിൽ എത്തുന്നു. കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ലെനയും ശ്രീനിവാസനും അദ്ധ്യാപകരായാണ് സ്‌ക്രീനിലെത്തുന്നത്.. ശ്രീനിവാസൻ ചിത്രങ്ങളുടെ പ്രത്യേകത ട്രെയിലറും നിറഞ്ഞ് നില്ക്കുന്നുണ്ട്. കുടുംബ പ്രേക്ഷകര്ക്ക് ഇഷ്ടപ്പെടുന്നതാണ് ചിത്രമെന്ന് ട്രെയിലർ പറയുന്നുണ്ട്.

വിജയരാഘവൻ, ഹരിശ്രീ അശോകൻ, ലിഷോയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.വി സി സുധൻ, സി വിജയൻ, സുധീർ സി നമ്പ്യാർ എന്നിവർ ചേർന്ന നിർമ്മിക്കുന്ന പവിയേട്ടന്റെ മധുരചൂരലിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പി സുകുമാറാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സി രഘുനാഥ് സംഗീതം ഒരുക്കിയിരിക്കുന്നു.

എംജി ശ്രീകുമാർ, കെജെ യേശുദാസ്,കെഎസ് ചിത്ര,വൃന്ദ മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിനും മോഷൻ പോസ്റ്ററിനും നേരത്തെ മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ട്രെയിലറും അണിയറ പപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.