മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ'പവിഴദ്വീപിലെ കോഴിക്കോട്ടുകർ' ഓൺലൈൻ ആയി ഒരുക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.

രണ്ട് വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 12 മുതൽ 17 വയസ്സ് വരെ ഒരു വിഭാഗവും, മറ്റൊന്ന് 18 വയസ്സിനു മുകളിലുള്ളവർക്കും.

ഓണവുമായി ബന്ധപ്പെട്ട 5 മിനുട്ടിൽ കൂടുതൽ ഇല്ലാത്ത ഒരു ഗാനം ആലപിച്ചു റെക്കോർഡ് ചെയ്ത വീഡിയോ ഓഗസ്റ്റ് 31 നുള്ളിൽ അയച്ചു തരേണ്ടതാണ്.

വിധി കർത്താക്കൾ നിർണ്ണയിക്കുന്ന വിജയികൾക്ക് പുറമെ 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' ഫേസ് ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോക്ക് ലഭിക്കുന്ന ലൈക്ക് അനുസരിച്ചു 'പോപ്പുലർ സിംഗർ' അവാർഡും നൽകുന്നതാണ്.

39542099, 33610836, 33364417 എന്നീ നമ്പറുകളിൽ വാട്‌സ്ആപ്പ് വഴി വീഡിയോകൾ അയച്ചു തരണമെന്നും, കൂടുതൽ വിവരങ്ങൾക്ക് 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'
ആർട്‌സ് വിങ് കൺവീനർ ശ്രീജിത്ത് ഫറോക്കുമായി 39542099 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.