- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകൻ നര ലോകേഷ് അഴിമതിക്കാരനാണ്; എൻ.ടി.രാമറാവുവിന്റെ പേരമകൻ അഴിമതിയല്ലാതെ ആന്ധ്രപ്രദേശിനായി എന്താണ് ചെയ്തത്; നര ലോകേഷിനെതിരെ ഗുരുതര ആരോപണവുമായി പവൻ കല്യാൺ
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകൻ നര ലോകേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് സൂപ്പർ സ്റ്റാറും എൻഡിഎ ഘടക കക്ഷിയായ ജനസേനയുടെ നേതാവും നടനുമായ പവൻ കല്യാൺ രംഗത്ത്.അമരാവതിയിൽ ജനസേനയുടെ അഞ്ചാം വാർഷികാഘോഷത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകേഷ് അഴിമതിക്കാരനാണെന്നും അദ്ധേഹത്തിന് മണൽ മാഫിയയുമായി ബന്ധമുണ്ടെന്നാണ് പവൻ കല്യാണിന്റെ ആരോപണം. എന്തുകൊണ്ട് ചന്ദ്രബാബു നായിഡുവിന് ലോകേഷിനെ നിയന്ത്രിക്കാനാകുന്നില്ല. എൻ.ടി.രാമറാവുവിന്റെ പേരമകൻ അഴിമതിയല്ലാതെ ആന്ധ്രപ്രദേശിനായി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. . പരസ്യമായി പിടിച്ച്പറിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്ന ബിജെപിയേയും തെലുങ്കുദേശം പാർട്ടിയേയും 2019-ലെ തിരഞ്ഞെടുപ്പിൽ ഞങ്ങൾ എങ്ങനെ പിന്തുണക്കും. 2014-ലേത് പോലെ എളുപ്പാമികില്ല 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. ചന്ദ്രബാബു നായിഡുവിന് സർക്കാരിലും പാർട്ടിയിലുമുള്ള നിയന്ത്രണം നഷ്ടമായിരിക്കുന്നു. കേന്ദ്ര ഭരണത്തിലുള്ള ബിജെപി സർക്കാരിൽ മിക്കനേതാ
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകൻ നര ലോകേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് സൂപ്പർ സ്റ്റാറും എൻഡിഎ ഘടക കക്ഷിയായ ജനസേനയുടെ നേതാവും നടനുമായ പവൻ കല്യാൺ രംഗത്ത്.അമരാവതിയിൽ ജനസേനയുടെ അഞ്ചാം വാർഷികാഘോഷത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകേഷ് അഴിമതിക്കാരനാണെന്നും അദ്ധേഹത്തിന് മണൽ മാഫിയയുമായി ബന്ധമുണ്ടെന്നാണ് പവൻ കല്യാണിന്റെ ആരോപണം. എന്തുകൊണ്ട് ചന്ദ്രബാബു നായിഡുവിന് ലോകേഷിനെ നിയന്ത്രിക്കാനാകുന്നില്ല. എൻ.ടി.രാമറാവുവിന്റെ പേരമകൻ അഴിമതിയല്ലാതെ ആന്ധ്രപ്രദേശിനായി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
. പരസ്യമായി പിടിച്ച്പറിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്ന ബിജെപിയേയും തെലുങ്കുദേശം പാർട്ടിയേയും 2019-ലെ തിരഞ്ഞെടുപ്പിൽ ഞങ്ങൾ എങ്ങനെ പിന്തുണക്കും. 2014-ലേത് പോലെ എളുപ്പാമികില്ല 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്.
ചന്ദ്രബാബു നായിഡുവിന് സർക്കാരിലും പാർട്ടിയിലുമുള്ള നിയന്ത്രണം നഷ്ടമായിരിക്കുന്നു. കേന്ദ്ര ഭരണത്തിലുള്ള ബിജെപി സർക്കാരിൽ മിക്കനേതാക്കളും അഴിമതിക്കാരാണ് എന്നത് ദുഃഖിപ്പിക്കുന്നു. ജനങ്ങൾ നിങ്ങളെ വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



