മുംബൈ: ദേശീയ രാഷട്രീയത്തിൽ വലിയ ചർച്ചയായ എൻ.സി.പി അധ്യക്ഷൻ ശരത് പവാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച മഹാരാഷട്രയിൽ സംസ്ഥാന സർക്കാരിന് ഭീഷണി സൃഷടിക്കില്ലെന്ന് പാർട്ടി. തങ്ങൾക്ക് ഒരിക്കലും ബിജെപിയുമായി സഖ്യമുണ്ടാക്കാൻ കഴിയില്ലെന്നും എൻ.സി.പി നേതൃത്വം വ്യക്തമാക്കി.

സംസ്ഥാനത്തെ കോൺഗ്രസും എൻ.സി.പിയും ശിവസേനയും ചേർന്നുള്ള സഖ്യ സർക്കാറിൽ വിള്ളൽ വിഴുന്നുവെന്ന വാർത്തകൾക്കിടെയാണ് നേതൃത്വത്തിന്റെ വിശദീകരണം. നേരത്തെ മഹാരാഷട്ര മുഖ്യമന്ത്രി ഉദ്ധവ താക്കറെ മോദിയെ കണ്ടപ്പോഴും സമാനമായ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കൂടിക്കാഴ്ച സഖ്യകക്ഷികൾക്ക് ശിവസേന നൽകിയ സന്ദേശമെന്നായിരുന്നു അന്ന് പ്രചാരണം.

ശരത് പവാറുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസാണ് ചിത്രസഹിതം ട്വിറ്ററിൽ പങ്കുവെച്ചത്. താൻ പ്രധാനമന്ത്രി മോദിയെ കണ്ടതായും ദേശീയ പ്രാധാന്യമുള്ള വിവിധ വിഷയങ്ങൾ സംസാരിച്ചതായും പവാറും സമൂഹ മാധ്യമത്തിൽ കുറിച്ചു. പിറകെ അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ പാർട്ടി വക്താവ് മുംബൈയിൽ മാധ്യമങ്ങളെ കണ്ടു സാധ്യതകൾ തള്ളി.

ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതികൾ, സഹകരണ മന്ത്രാലയ രൂപവതകരണവും അമിത് ഷാക്ക് ചുമതല നൽകലും തുടങ്ങിയ വിഷയങ്ങളിലെ ആശങ്ക അറിയിക്കാനാണ് ശരത് പവാർ പ്രധാനമന്ത്രിയെ കണ്ടതെന്നാണ് സൂചന.

എൻ.സി.പിയും ബിജെപിയും പുഴയുടെ രണ്ട് അറ്റങ്ങളാണെന്നും ഒരിക്കലും തമ്മിൽ ചേരാനാകില്ലെന്നുമായിരുന്നു നവാബ് മാലികിന്റെ പ്രതികരണം. യോഗത്തെ കുറിച്ച ഉദ്ധവിനും കോൺഗ്രസ നേതാവ് എച്ച്.കെ പാട്ടീലിനും അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.