ഹ്‌റൈനിൽ വൈദ്യുതിജല നിയമങ്ങൾ കർശനമായ ഭേദഗതികളോടെ പരിഷ്‌കരിക്കുന്ന പുതിയ കരട് നിയമം നാളെ. പാർലമെന്റിൽ അവതരിപ്പിക്കും.പുതിയ നിയമം പാസാവുകയാണെങ്കിൽ മതിയായ നിലവാരമില്ലാത്ത വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗവും അനധികൃത കണക്ഷനും ക്രിമിനൽ കുറ്റമായി പരിഗണിക്കപ്പെടും.

മൂന്നു മാസം മുതൽ ഒരു വർഷം വരെ തടവോ 1000 ബഹ്‌റിനി ദിനാറിനും 2000 ബഹ്‌റിനി ദിനാറിനും ഇടയ്ക്ക് പിഴയോ അതോ ഇവ രണ്ടുമോ നിയമലംഘകർക്ക് നേരിടേണ്ടിവരുമെന്ന് പാർലമെന്റ് പബ്ലിക് യൂട്ടിലിറ്റീസ് എൻവയോൺമെന്റ് അഫയേഴ്‌സ് കമ്മറ്റി അറിയിച്ചു. കുറ്റൃത്യം ആവർത്തിച്ചാൽ ജയിൽശിക്ഷ ഇരട്ടിയാകും. ആറ് മാസത്തിനും രണ്ട് വർഷത്തിനും ഇടയ്ക്ക് പിഴ ശിക്ഷ ലഭിക്കാം. 2,000 ബഹ്‌റിനി ദാനാറിനും 4000 ബഹ്‌റിനി ദിനാറിനും ഇടയ്ക്ക് പിഴയും ലഭിച്ചേക്കാം.

നിയമലംഘനം തുടർന്നാൽ എനർജി ആൻഡ് വാട്ടർ അഥോറിറ്റി ഉടൻ പവർ കട്ട് ചെയ്യുന്നതാണ്. പേയ്‌മെന്റ് അടയ്‌ക്കേണ്ട ദിവസം കഴിഞ്ഞും ബിൽ തുക അടച്ചില്ലേലും വൈദ്യുതി വിച്ഛേദിക്കും