ദുബായ്: തൊഴിലുടമ ഫാമിലി ഇൻഷ്വറൻസ് നനൽകാത്ത എല്ലാ തൊഴിലാളികളും അവരുടെ ഡിപ്പൻഡന്റിനന് ഹെൽത്ത് ഇൻഷ്വറൻസിലേക്ക് 600 ദിർഹം അടയ്‌ക്കേണ്ടി വരും. ഇതുസംബന്ധിച്ച മാർഗരേഖ കഴിഞ്ഞ ദിവസം ഡിഎച്ച്എ ഡയറക്ടർ ജനനറൽ ഈസാ അൽ മൈദൂർ, ഡിഎച്ച്എ ഹെൽത്ത് ഫണ്ടിങ് ഡയറക്ടർ ഡോ.ഹൈദൂർ അൽ യൂസഫ് എന്നിവർ പുറത്തിറക്കി.

പുതിയ ഹെൽത്ത് ഇൻഷ്വറൻസ് നനിയമം അനനുസരിച്ച് 2014 മുതൽ എമിറേറ്റ്‌സിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതി നനിർബന്ധമാക്കും. ദുബായിലെ എല്ലാ കമ്പനനികളും തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷ്വറൻസ് നനൽകേണ്ടതായുണ്ട്. പുതിയ വിസ ലഭ്യമാകുമ്പോഴും വിസ പുതുക്കുമ്പോഴും ഇതു സംബന്ധിച്ച തെളിവ് ഹാജരാക്കണം. ഹെൽത്ത് കവറേജ് ഉണ്ടെന്ന് കാണിക്കുന്ന തെളിവ് വിസാ അപേക്ഷയ്‌ക്കൊപ്പം തന്നെ സ്‌പോൺസർ ഹാജരാക്കണം. ഇൻഷ്വറൻസ് ഇല്ലെങ്കിൽ ഇനനി മുതൽ വിസ പുതുക്കി നനൽകില്ല.

മൂന്നു വർഷംകൊണ്ടാണ് പദ്ധതി പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. അതേസമയം ദുബായിൽ സന്ദർശക വിസയിലെത്തുന്നവരേയും ഈ പദ്ധതിയിൽ ഉൾക്കൊള്ളിക്കും. പദ്ധതി പൂർണമായി നനടപ്പായാൽ ദുബായിലെ 30 ലക്ഷം പേർക്ക് ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. വീട്ടുജോലിക്കാർക്കും ഡ്രൈവർമാർക്കും തൊഴിലുടമ ഇൻഷ്വറൻസ് ഒരുക്കണമെന്നും നനിയമമുണ്ട്.