- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാഫിക് നിയമലംഘനത്തിന് വാഹനം പിടിച്ചുകൊണ്ടുപോയിട്ടുണ്ടെങ്കിൽ വേഗം പിഴയടച്ചോളൂ; ഷാർജ മുനിസിപ്പാലിറ്റി വാഹനം വീട്ടിൽ കൊണ്ടെത്തിക്കും
ഷാർജ: ട്രാഫിക് നിയമലംഘനത്തിന് ഷാർജ മുനിസിപ്പാലിറ്റി അധികൃതർ വാഹനം പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ വേഗം പിഴയടച്ചാൽ വാഹനം വീട്ടിൽ കൊണ്ടെത്തിക്കും. വാഹനം വീട്ടിലെത്തിക്കുന്നതിന്റെ ഫീസായി ചെറിയ തുക നൽകിയാൽ മതിയാകും. നിയമലംഘകരുടെ വാഹനം പിടിച്ചെടുത്ത് സൂക്ഷിക്കുന്ന സ്ഥലം സിറ്റിയിൽ നിന്ന് ഏറെ അകലെയായതിനാൽ പിഴ അടച്ച ശേഷം ഉടമസ്ഥർക്ക് വ
ഷാർജ: ട്രാഫിക് നിയമലംഘനത്തിന് ഷാർജ മുനിസിപ്പാലിറ്റി അധികൃതർ വാഹനം പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ വേഗം പിഴയടച്ചാൽ വാഹനം വീട്ടിൽ കൊണ്ടെത്തിക്കും. വാഹനം വീട്ടിലെത്തിക്കുന്നതിന്റെ ഫീസായി ചെറിയ തുക നൽകിയാൽ മതിയാകും.
നിയമലംഘകരുടെ വാഹനം പിടിച്ചെടുത്ത് സൂക്ഷിക്കുന്ന സ്ഥലം സിറ്റിയിൽ നിന്ന് ഏറെ അകലെയായതിനാൽ പിഴ അടച്ച ശേഷം ഉടമസ്ഥർക്ക് വാഹനം എടുത്തുകൊണ്ടുപോകാൻ ഏറെ അസൗകര്യം നേരിടുന്ന സാഹചര്യത്തിലാണ് വാഹനം വീട്ടിന്റെ പടിക്കലെത്തിക്കാൻ ഷാർജ മുനിസിപ്പാലിറ്റി അധികൃതർ തീരുമാനിച്ചത്. പിഴ അടയ്ക്കുന്ന അതേ ദിവസം തന്നെ വാഹനം വീട്ടിലെത്തും എന്ന മെച്ചം കൂടിയുണ്ട്.
നിരത്തുകളിൽ പൊടിപിടിച്ചു കിടക്കുന്ന വാഹനങ്ങൾ, നിരോധിത മേഖലയിൽ പാർക്ക് ചെയ്യുന്നവ, ലൈസൻസ് പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ തുടങ്ങിയവയാണ് മുനിസിപ്പാലിറ്റി അധികൃതർ പിടിച്ചെടുക്കുക. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് ആയിരം ദിർഹമാണ് പിഴ നൽകേണ്ടത്. തുടർച്ചയായി നിയമം ലംഘിക്കുന്നവർക്ക് പിഴ ഇരട്ടിക്കും. പിടിച്ചെടുക്കുന്നതിന് മുമ്പു തന്നെ ഇതുസംബന്ധിച്ച നോട്ടീസ് അധികൃതർ വാഹനത്തിൽ പതിച്ചിരിക്കും.
മെയിൻ റോഡിലുള്ള വാഹനമാണെങ്കിൽ 24 മണിക്കൂറിനുള്ളിലും കൊമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ മേഖലയിൽ പാർക്കു ചെയ്തിരിക്കുന്നവയാണെങ്കിൽ 48 മണിക്കൂറിനുള്ളിലും റെഡിഡൻഷ്യൽ മേഖലയിൽ കണ്ടെത്തിയ വാഹനമാണെങ്കിൽ 72 മണിക്കൂറിനുള്ളിലും നീക്കം ചെയ്തിരിക്കുണം. നിശ്ചിത സമയത്തിനു ശേഷം വാഹനം പിന്നീട് സിറ്റിയിൽ നിന്നു മാറി സ്ഥിതി ചെയ്യുന്ന ഇംപൗണ്ട്‌മെന്റ് ലോട്ടിലേക്ക് വാഹനം നീക്കം ചെയ്യും. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥർ എത്തിയില്ലെങ്കിൽ ആറു മാസകാലാവധിക്കുള്ളിൽ ലേലം ചെയ്യുകയും ചെയ്യും.
2015-ൽ ഇത്തരത്തിൽ 30,000 വാഹനങ്ങൾക്ക് പിടിച്ചെടുക്കൽ നോട്ടീസ് നൽകുകയും 10,000 കാറുകൾ പിടിച്ചെടുക്കുകയും ചെയ്തു. അവധിക്ക് നാട്ടിൽ പോകുന്നവർ സ്വകാര്യ പാർക്കിങ് മേഖലയിലോ ബന്ധുക്കളുടെ പക്കലോ കാർ ഏൽപ്പിച്ചിട്ടു പോകണമെന്നും പബ്ലിക് കാർ പാർക്കിങ് മേഖലയിലോ തുറസായ സ്ഥലത്തോ പാർക്ക് ചെയ്യരുതെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കുന്നു.