- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്റ്റുഡിയോ തുടങ്ങാൻ എടുത്തത് ഒരു ലക്ഷം ലോൺ; ക്യാമറയും സാധനങ്ങളും വാങ്ങിയപ്പോൾ കോവിഡ് എത്തി; വർക്ക് കുറഞ്ഞപ്പോൾ അടവ് തെറ്റി; നാല് അറ്റാക്ക് കൂടിയായപ്പോൾ പരാധീനതകൾ ഇരട്ടിച്ചു; രോഗ നോട്ടീസ് നൽകിയപ്പോൾ മാനേജർക്ക് പുച്ഛം; പെൺമക്കളെ പുറത്താക്കി വീട് സീൽ ചെയ്തപ്പോൾ രക്ഷിച്ച് കുഴൽനാടൻ; പായിപ്രയിലെ അജേഷ് 'ജപ്തി' ദുരിതം പറയുമ്പോൾ
മൂവാറ്റുപുഴ; മൂന്നുമാസം മുമ്പ് രോഗവസ്ഥ ചൂണ്ടിക്കാട്ടി കത്തുനൽകിയിട്ട് നോക്കാൻ പോലും മാനേജർ കൂട്ടാക്കിയില്ല. ഇതുവരെ നാല് അറ്റാക്ക് കഴിഞ്ഞു. 31-ന് രക്തം ഛർദ്ദിച്ചതിനെത്തുടർന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ചികത്സ തേടിയിരുന്നു. നില ഗുരുതരമായതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് പോരുകയായിരുന്നു. ബാങ്കുകാർ വിളിച്ചപ്പോൾ ആശുപത്രിയിൽ ആണെന്നും സവാകാശം നൽകിയാൽ പണം അടയ്ക്കാമെന്നും പറഞ്ഞു. മക്കളോട് സാധനങ്ങൾ എടുത്ത് വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞിട്ടുണ്ടെന്നും വീട് പൂട്ടുകയാണെന്നുമായിരുന്നു പ്രതികരണം.
വല്ലാത്ത സങ്കടമായി. സാവകാശം നൽകിയാൽ പണം അടയ്ക്കും. തന്റെ പെൺമക്കളെ പുറത്താക്കി മൂവാറ്റുപുഴ അർബൻ ബാങ്ക് ജീവനക്കാർ വീട് ജപ്തി ചെയ്തതിനെക്കുറിച്ചും ഇതിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചും മൂവാറ്റുപുഴ പായിപ്ര വല്യപറമ്പിൽ അജേഷ് മറുനാടനോട് ജീവിത ദുരിതങ്ങൾ വിശദീകരിച്ച്ത ഇങ്ങനെയാണ്. ഫോട്ടോഗ്രാഫറാണ് അജേഷ്. കോവിഡാണ് ഈ ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ കരിനിഴലായത്. അല്ലെങ്കിൽ കൃത്യമായി തന്നെ പണം ബാങ്കിൽ അടയ്ക്കുമായിരുന്നു. ഈ വേദനയോട് വേണം സർക്കാരുകൾ അനുകൂലമായി പ്രതികരിക്കേണ്ടത്. ഇഷ്ടക്കാർക്ക് മാത്രം വാരികോരി നൽകുന്ന സർക്കാരുകൾ
4 വർഷം മുമ്പ് സ്റ്റുഡിയോ തുടങ്ങുന്നതിനായി ഒരു ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നു. ഇപ്പോൾ 1.75 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്. സ്റ്റുഡിയോയ്ക്കായി മൂവാറ്റുപുഴ പേയ്ക്കാപ്പിള്ളിയിൽ മുറിയെടുത്തിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ കാമറയും അനുബന്ധ സംവിധാനങ്ങളും ഒരുക്കി. പിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചു. തുടർച്ചയായി അറ്റാക്കുകൾ ഉണ്ടായി. വലിയൊരുസംഖ്യ ആശുപത്രികളിൽ ചെലവായി. കോവിഡ് എത്തിയതോടെ എല്ലാ പ്രതീക്ഷയും നശിച്ചു. കടബാധ്യതകൾ കൂടി വന്നു ഇതോടെ ലോൺ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതിയായി-അജേഷ് പറയുന്നു.
മൂന്നുമാസം മുമ്പ് ജപ്തി നോട്ടീസ് നൽകിയിപ്പോൾ ബാങ്ക് മാനേജരെ കാണാൻ പോയി. രോഗവിവരം തെളിയിക്കുന്ന രേഖകളും അവധി അപേക്ഷയും നൽകിയപ്പോൾ 'ഇതുകൊണ്ടൊന്നും കാര്യമില്ല ,കുടിശിഖ തീർക്കാൻ നോക്ക് ' എന്ന് പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ബാങ്കിൽ നിന്നും ഇറങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിക്ക് ശേഷം മകൻ നന്ദു അമ്മയെ വിളിച്ച് വീട്ടിൽ പൊലീസും ബാങ്കുകാരും എത്തിയെന്നും സാധനങ്ങൾ എല്ലാം എടുത്ത് മാറാൻ ആവശ്യപ്പെട്ടതായും അറിയിക്കുകയായിരുന്നു.
മകൻ പെരുമ്പാവൂരിൽ ഭാര്യ മഞ്ജുവിന്റെ വീട്ടിലായിരുന്നു. വീട്ടിലെ ഭീകരാന്തരീക്ഷം കരഞ്ഞുകൊണ്ടാണ് സഹോദരിമാർ നന്ദുവിനെ അറിയിച്ചത്. തുടർന്നാണ് നന്ദു അമ്മയെ വിളിച്ച് വിവിരം അറിയച്ചത്.പിന്നാലെ നന്ദുവും പായിപ്രയിലെ വീട്ടിലെത്തി. കുട്ടികളോട് പേടിക്കേണ്ടെന്നും നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങേണ്ടെന്നും അച്ഛൻ ബാങ്കുകാരോട് സംസാരിക്കാമെന്നും പറഞ്ഞ് സമാധാനിപ്പിച്ചു.
ആശുപത്രിയിൽ ആണെന്നും സവകാശം നൽകിയാൽ പണം അടയ്ക്കാമെന്നും മറ്റും പറഞ്ഞെങ്കിലും ജീവനക്കാർ കേൾക്കാൻ തയ്യാറായില്ല. കോടതി ഉത്തരവാണെന്നും പറഞ്ഞ് അവർ മക്കളെ പുറത്താക്കി വീടുപൂട്ടി സീൽ ചെയ്തു. ഇതുകണ്ട് മക്കൾക്ക് വലിയ സങ്കടമായി. ഞാനും ഭാരയും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലുമായി. പഞ്ചായത്ത് മെമ്പർ നെജി ഷാനവാസിനെ വിളിച്ച് സങ്കടം പറഞ്ഞു.
തുടർന്നാണ് മാത്യുകുഴൽനാടൻ എം എൽ എ പ്രശ്നത്തിൽ ഇടപെട്ടതും വീട് പൂട്ടുപൊളിച്ച് തുറന്നതും. ബാങ്കിന്റെ കുടിശിഖ എത്രയും വേഗത്തിൽ തീർക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കുറച്ചുസാവകാശം അനുവദിച്ച് തരാൻ കരുണ കാണിക്കണം...ഇത് മാത്രമാണ് എനിക്ക് അവരോട് ആവശ്യപ്പെടാനുള്ളത്. അജേഷ് വിശദമാക്കി.
42 കാരനായ അജേഷ് 20 വർഷത്തിലേറെയായി മൂവാറ്റുപുഴയിൽ ഫോട്ടോഗ്രാഫർ ആയി പ്രവർത്തിച്ചുവരികയാണ്. ഇടക്കാലത്ത് പെരുമ്പാവൂർ കേന്ദ്രീകരിച്ചും പ്രവർത്തിച്ചിരുന്നു. ബാങ്ക് ജീവനക്കാരുടെ മനുഷ്യത്തരഹിതമായ നടപടിക്കെതിരെ നാട്ടിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.പ്രശ്നത്തിൽ മാത്യുകുഴനാടൻ എം എൽ എ യുടെ ഇടപെടലിന് പരക്കെ കയ്യടിയിയും ലഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എം എൽ എ രാത്രി 8.30 തോടടുത്തവരെ ബാങ്ക് ജീവനക്കാർ സ്ഥലത്തെത്തുന്നതും കാത്തുനിന്നു.ഈ സമയത്ത് അജേഷിന്റെ പെൺകുട്ടികൾ വീടിന് പുറത്ത് നിൽക്കുകയായിരുന്നു.
അയൽവാസികളോടും മറ്റും വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം മുറ്റത്ത് കണ്ണൂരോടെ നിന്നിരുന്ന പെൺകുട്ടികളെ എല്ലാം ശരിയാക്കാം എന്നും പറഞ്ഞ് എം എൽ ആശ്വസിപ്പിച്ചു.പിന്നാലെ അജേഷിന്റെ കട ബാദ്ധ്യത താൻ ഏറ്റെന്നും വീട് തുറന്നുനൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ബാങ്ക് അധികൃതരെ അറിയിക്കാനും ഒപ്പമുള്ളവരോട് എം എൽ നിർദ്ദേശിച്ചു.
അൽപ്പസമയത്തിനുള്ളിൽ വീട് തുറന്നുനൽകാൻ ജീവനക്കാരെ വിട്ടതായി ബാങ്ക് അധികൃതർ സ്ഥലത്തുണ്ടായിരുന്നവരെ അറിയിക്കുകയും ചെയ്തു. പിന്നീട് ഒരു മണിക്കൂറിലേറെ കാത്തുനിന്നിട്ടും ജീവനക്കാർ എത്താത്ത സാഹചര്യത്തിലാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സാക്ഷി നിർത്തി എം എൽ എ വീടിന്റെ പൂട്ട് ചുറ്റികയ്ക്ക് ഇടിച്ച് പൊളിച്ച് കുട്ടികളെ അകത്ത് കയറ്റിയത്.
മറുനാടന് മലയാളി ലേഖകന്.