ഡബ്ലിൻ: പുതിയ 100 തൊഴിലവസരങ്ങളുമായി പേപാൽ കമ്പനി. ഡബ്ലിനിൽ കമ്പനിയുടെ ഗ്ലോബൽ ഓപ്പറേഷൻസ് സെന്ററിലാണ് പുതിയ നിയമനം നടത്തുന്നത്. ഏപ്രിൽ മധ്യത്തോടെ കസ്റ്റമർ സർവീസ്, ടീം ലീഡർ റോളുകളിലേക്ക് പുതിയ ആളുകളെ എടുക്കുമെന്നാണ് പേ പാൽ ഗ്ലോബൽ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ലൂയിസ് ഫെലൻ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ നിയമനം കൂടി നടത്തുന്നതോടെ കമ്പനിക്ക് അയർലണ്ടിലുള്ള ജീവനക്കാരുടെ എണ്ണം 2018-ഓടെ മൂവായിരത്തിൽ എത്താൻ സാധിക്കുന്ന രീതിയിലാണ്.

ഡബ്ലിനിൽ 100 തൊഴിലവസരങ്ങളുമായി പേപാൽ; ഏപ്രിൽ മധ്യത്തോടെ നിയമനം പൂർത്തിയാകുംഡബ്ലിൻ ബാലികൂളിൽ 1600 സ്റ്റാഫുകളും കോ ലൂത്തിലെ ഡൺഡാൽക്കിൽ 1400 സ്റ്റാഫുകളുമാണ് ഉണ്ടാകുക. പുതിയ നിയമനം ഇംഗ്ലീഷ് സംസാരിക്കുന്നവർക്കും കൂടാതെ മറ്റ് വിദേശ ഭാഷ കൈകാര്യം ചെയ്യുന്നവർക്കും ഉള്ളതായിരിക്കും. ഡേ ഷിഫ്റ്റ്, ഈവനിങ് ഷിഫ്റ്റ്, നൈറ്റ് ഷിഫ്റ്റ് എന്നിവയിലായിരിക്കും നിയമനം.