- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ: പയ്യന്നൂർ നഗരസഭ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യവിഭാഗത്തിനായി വാങ്ങിയ മൂന്ന് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു.ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിരവധി സങ്കീർണ്ണമായ പ്രശ്നങ്ങൾ അഭിമൂഖികരിക്കുന്ന നഗരസഭയാണ് പയ്യന്നൂർ, അത്തരം വിഷയങ്ങളിൽ ഇടപെട്ട് പരിഹരിക്കണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നാടിന് ഉപയോഗകരമായ പ്രവർത്തികളിൽ എർപ്പെടുത്താനാണ് ശ്രമം എന്ന് കെ വി ലളിത പറഞ്ഞു.
വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.വി.സജിത, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ, കൗൺസിലർ കെ.ബാലൻ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു, ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിതകർമ്മസേന പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മാലിന്യ സംസ്ക്കരണത്തിനായി ഹരിത കർമ്മസേനയ്ക്ക് വീടുകളിൽനിന്നും, കടകളിൽ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള വാഹനവും, നഗരത്തിലെ ജൈവമാലിന്യങ്ങൾ നിക്കം ചെയ്യുന്നതിനുള്ള വാഹനവും, ആരോഗ്യവിഭാഗം ഹെൽത്ത് വിംഗിനുള്ള വാഹനവുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയത്.