പത്തനംതിട്ട: ഓർത്ത ഡോക്‌സ് സഭയുടെ പ്രമുഖ വൈദിക നായിരുന്ന അടൂർ സെന്റ്. സിറിൾസ് കോളജിന്റെ പ്രഥമ പ്രിൻസിപ്പൽ റവ. അലക്‌സ് കരമ്പിൽ കോർ എപ്പിസ് കോപ്പാ യുടെ അനുസ്മരണ സമ്മേളനവും പ്രഥമ പൊതു പ്രവർത്തന അവാർഡ് കെ.പി.സി. സി ജനറൽ സെക്രട്ടറി അഡ്വ. പഴക്യാം മധുവിന് സമർപ്പിച്ച് പ്രസംഗിക്കുക ആയിരുന്നു ഉമ്മൻ ചാണ്ടി.

വിദ്യാർത്ഥി കാലഘട്ടം മുതൽ സാമൂഹ്യ പ്രവർത്തന രംഗത്തു വലിയ സംഭാവനകൾ ചെയ്തു മധു. പത്തനംതിട്ട ജില്ലാപ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ നടപ്പാക്കിയ പ്രൊജെക്ടുകൾക്ക് കേരള സർക്കാരിന്റെ നൂതനാശയങ്ങൾക്കുള്ള അവാർഡ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ താൻ തന്നെയാണ് നൽകിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇങ്ങനെ ശക്തരായ യുവ നേതൃത്വമാണ് കേരളത്തിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു. 25001 രൂപ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

രാഷ്ട്രീയ മേഖലയിലും പൊതു സമൂഹ ത്തിലും അഴിമതി യും സ്വജന പക്ഷപാതവും വർദ്ധിച്ചു വരുന്നതായി സമൂഹം വിലയിരുത്തുന്ന ഈ കാലലട്ടത്തിൽ അഴിമതി യ്‌ക്കെതിരേ ശക്തമായ നിലപാട് എടുത്ത് നിൽക്കുന്ന പൊതു പ്രവർത്തകനാണ് മധു .ഒരു സാധാരണ കെ.എസ്.യു പ്രവർത്തക നായി പൊതു പ്രവർത്തനം ആരംഭിച്ച മധു ഇന്ന് കെ.പി. സി.സി ജനറൽ സെക്രട്ടറി പദം വഹിക്കുന്ന ഭാവിയിൽ ഏറെ പ്രതീക്ഷക്ക് വകനൽകുന്ന യുവാവാണ് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

രാഷ്ട്രീയ അഴിമതിയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരി ക്കുന്ന മധു ടെലിവിഷൻ ഡിബേറ്റിംഗിലൂടെ മലയാളി സമൂഹത്തിന് ഏറെ പ്രീയ ങ്കരനാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെര ഞ്ഞെടു പ്പിൽ കോൺ ഗ്രസ് വൻ ഭൂരി പക്ഷ ത്തോടെ തിരിച്ചുവരവ് നടത്തു മെന്നും അദ്ദേഹം സൂചിപ്പിച്ചു. സഭാമാനേജിങ് കമ്മറ്റി അംഗവും സെന്റ് സിറിൾസ് കോളജ് മുൻ പ്രിൻസിപ്പലുമായ പ്രഫ. ഡോ: വർഗീസ് പേരയിലിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം ഭദ്രാസന മെത്രാ പൊലീത്ത ശബ്രിയേൽ മാർ ഗ്രിഗോറി യോസ് മെത്രാ പ്പൊലീത്ത ,ചലച്ചിത്ര സംവിധായ കൻ അടൂർ ഗോപാല കൃഷ്ണൻ,കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. മിനി മാത്യു ,പള്ളിയറ ശ്രീധരൻ ,ഫാ. സജി കോട്ട് ,ഫാ. സോളു, എൻ. കണ്ണപ്പൻ ,പ്രഫ. ഗായത്രി വിജയ ലക്ഷ്മി ,ബിന്നി സാഹിതി ,ജോമോൻ ജോയ് സ് ,ഡോ : ഗിഫ്റ്റി എൽ സാ വർഗ്ഗീസ് ,സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.