- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈനിനെതിരെ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്; യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനത്തിനിടെ പഴയങ്ങാടിയിൽ ജലപീരങ്കി പ്രയോഗം
കണ്ണൂർ 'മാടായിപ്പാറയിൽ സിൽവർ ലൈനിന്റെ പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ് ബുക്കിൽ പങ്കുവെച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ കേസ്സെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.
പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ചെറുകുന്ന് മണ്ഡലം പ്രസിഡന്റ് പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഈക്കഴിഞ്ഞ ചൊവ്വാഴ്ച്ച കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈനിന്റെ സർവ്വെ കല്ല് പിഴതു മാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ ഫോട്ടൊ ഫെയിസ്ബുക്കിൽ പങ്കുവയ്ക്കുകയും കെ. റെയിലിനെതിരെ ഞങ്ങൾ പണിതുടങ്ങിയെന്ന് എഴുതിയതിനുമാണ് യൂത്ത് കോൺഗ്രസ് ചെറുകുന്ന് മണ്ഡലം പ്രസിഡന്റ് പുത്തൻപുരയിൽ രാഹുലിനെതിരെ പഴയങ്ങാടി പൊലീസ് കേസ്സെടുത്തത്.
ഫെയിസ് ബുക്ക് പോസ്റ്റിലൂടെ കലാപാഹ്വാനം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ തുടർന്നാണ് കേസ്സെടുത്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് ഉദ്ഘാടനം ചെയ്തു. കെ.റെയിലിന്എതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് സുധീപ് ജയിംസ് പറഞ്ഞു.നേതാക്കളായ സന്ദീപ് പാണപ്പുഴ, വി.രാഹുൽ, ജിജേഷ് ചൂടാട്ട്, സുധീഷ് വെള്ളച്ചാൽ എന്നിവർ നേതൃത്വം നൽകി.



