ജിദ്ദ: ബാർബർ തൊഴിലെടുത്ത് പ്രവാസ ദേശത്ത് കഴിയുന്നവരുടെ ജിദ്ദയിലെ കൂട്ടായ്മ വിജയകരമായ നാലാം വർഷത്തിലേക്ക് കാലെടുത്തു വെച്ചു. പ്രവാസി ബാർബർമാരുടെ ഉന്നമനത്തിനും ഐക്യത്തിനും വേണ്ടി ജിദ്ദയിലെ ഒരു കൂട്ടം ബാർബർ തൊഴിലാളികളുടെ നേതൃത്വത്തിൽ 2017 ൽ തുടക്കമിട്ടതാണ് ബാർബേർസ് കൂട്ടായ്മ. വാട്‌സപ്പ് ഗ്രൂപ്പിലൂടെയായിരുന്നു സംഘടനയുടെ എളിയ തുടക്കം.

2018 ജനുവരിയിൽ ജിദ്ദ ഷറഫിയയിൽ അറുപതോളം ബാർബർ തൊഴിലാളികൾ ഒത്തുചേർന്ന് കൂട്ടായ്മയ്ക്ക് ഒരു കമ്മിറ്റി രൂപവത്കരിക്കുകയും ഔപചാരികമായി പ്രവർത്തനങ്ങൾ തുടരുകയുമായിരുന്നു. 'പ്രവാസിബാർബേഴ്‌സ് കൂട്ടായ്മ (പി ബി കെ)' എന്ന പേർ സ്വീകരിച്ചുകൊണ്ടായിരുന്നു ഔപചാരികമായ പ്രവർത്തനം.

അബ്ദുറഹിമാൻ (ബാവക്ക) - പ്രസിഡന്റ്, മുസ്തഫ കോട്ടയിൽ - വൈസ് പ്രസിഡണ്ട്, മുസമ്മിൽ ചിറക്കൽ - സെക്രട്ടറി, ഹാരിസ് പെരിന്തൽമണ്ണ - ട്രഷറർ എന്നിവരുൾപ്പെട്ട്ന്നതായിരുന്നു സംഘടനയുടെ പ്രഥമ കമ്മിറ്റി.

പിന്നിട്ട വർഷങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും വിവിധ ഇനം കലാ കായിക പരിപാടികൾ കൊണ്ടും ചടുലവും ജീവസ്സുറ്റതുമായിരുന്നു. അംഗബലവും നാൾക്കുനാൾ കൂടിവരികയാണ്. നാലാം വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ 650 ൽ പരം അംഗങ്ങളാണ് ബാബർമാരുടെ ജിദ്ദയിലെ സംഘടയുടെ ബലം.

ഷറഫിയ്യയിൽ ചേർന്ന പി ബി കെ യുടെ നാലാമത് ജനറൽബോഡി യോഗം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ ഇവരാണ്: പ്രസിഡണ്ട് - ഹാരിസ് പെരിന്തൽമണ്ണ, വൈസ് പ്രസിഡന്റുമാർ - ഷാജഹാൻ കാരാപറമ്പ്, മൻസൂർ പുളിക്കൽ, ജനറൽ സെക്രട്ടറി - മുജീബ് മമ്പാട്, ജോയിന്റ് സക്രട്ടറിമാർ - ജുനൈസ് ബാബു നിലമ്പൂർ, സുബൈർ വള്ളുവമ്പ്രം, ട്രഷറർ - റിയാസ് ചാലിയം, ജോയന്റ് ട്രഷറർ - സാദത്ത് കരുവാരക്കുണ്ട്.

ഉപദേശക സമിതി അംഗങ്ങളായി നാസർ ബഹറ, മുസ്തഫ കോട്ടയിൽ, സൈജൽ കിഴിശ്ശേരി, ബഷീർ വേങ്ങര എന്നിവരെയും എക്‌സിക്യൂട്ടിവ് അംഗങ്ങളായി ഇ കെ ബാദുഷ, ഫായിസ്, നാസർ ബഹറ, മുസ്തഫ, സൈ ജൽ , ബഷീർ, അഷ്‌റഫ്, മുസ്തഫ, നൗഷാദ്, ഷുക്കൂർ, ലുഖ്മാൻ, ഫൈസൽ, മുസ്തഫ, മുസമ്മിൽ,ഹാരിസ് എന്നിവരെയും തിരഞ്ഞെടുത്തു. മുസ്തഫ കോട്ടയിൽ അധ്യക്ഷത വഹിച്ചു.