- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്നടക്കം തന്നെ ഒഴിവാക്കി; ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നു; പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജിപ്രഖ്യാപിച്ച് പിസി ചാക്കോ
ന്യൂഡൽഹി: മുതിർന്ന നേതാവ് പി സി ചാക്കോ കോൺഗ്രസ് വിട്ടു. ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്ത് നൽകിയാണ് ചാക്കോയുടെ പടിയിറക്കം. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിലെ കടുത്ത അതൃപ്തിയാണ് രാജിയുടെ കാരണം. പിസി ചാക്കോ കോൺഗ്രസ് വിടുമെന്ന് നേരത്തെ മറുനാടൻ വാർത്ത നൽകിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പു ചർച്ചകൾ തുടങ്ങുമ്പോഴേ പിസി ചാക്കോ അതൃപ്തനായിരുന്നു. എൻസിപിയുമായി പാർട്ടി മാറ്റ ചർച്ചയും നടത്തി. എന്നാൽ പിന്നീട് തീരുമാനം മാറ്റി. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാപ്പോൾ തീർത്തും അവഗണിക്കപ്പെട്ടുവെന്ന് പിസി ചാക്കോ തിരിച്ചറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്നടക്കം തന്നെ ഒഴിവാക്കിയെന്നും പാർട്ടി അവഗണിച്ചുവെന്നുമാണ് ചാക്കോയുടെ പരാതി. ഡൽഹിയിൽ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പിസിചാക്കോയുടെ നിർണായക നീക്കമെന്നത് ശ്രദ്ധേയമാണ്.
ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്നും മുതിർന്ന നേതാക്കളോട് സ്ഥാനാർത്ഥി വിഷയം ചർച്ച ചെയ്യണമെന്നുള്ള ഹൈക്കമാൻഡ് നിർദ്ദേശം സംസ്ഥാന നേതാക്കൾ പരിഗണിച്ചില്ലെന്നുമാണ് ചാക്കോ ഉയർത്തുന്ന വിഷയം. മുതിർന്ന നേതാക്കളെ അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്. നിലവിൽ പിസി ചാക്കോയുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് നിലപാടൊന്നും സ്വീകരിച്ചിട്ടില്ല.