- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലക്ഷ്യമിടുന്നത് ആസാദിന്റെ തിരുത്തൽ വാദിക്കൊപ്പം ചേരാനോ? കോൺഗ്രസ് വിട്ട നേതാവ് മെയ് 2 വരെ കാത്തിരിക്കും; പിസി ചാക്കോയുടെ ലക്ഷ്യം വിമത കൂട്ടായ്മയുടെ കേരളത്തിലെ നേതാവാകാനോ?
തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിൽ അസംതൃപ്തരായ കോൺഗ്രസ് നേതാക്കൾ ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാൻ നീക്കം. കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പാർട്ടിയിൽ നിന്ന് രാജി വച്ച പി.സി.ചാക്കോയുൾപ്പടെയുള്ളവർ ഇതിൻെ്റ ഭാഗവാക്കാകുമെന്നും സൂചനയുണ്ട്. പി.സി.ചാക്കോ എൻ.സി.പി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പൂർത്തിയാകാൻ ഇരിക്കയാണ് പുതിയ പാർട്ടിയുണ്ടാക്കാൻ നീക്കം നടക്കുന്നത്.
ഗുലാം നബി ആസാദിൻെ്റ നേതുത്വത്തിലുള്ള കൂട്ടായ്മയ്‌ക്കൊപ്പമാണ് പിസി ചാക്കോ. കോൺഗ്രസിൽ അടിമുടി അഴിച്ചു പണിയാണ് ഈ ഗ്രൂപ്പിന്റെ ആവശ്യം. ഇത് നിരാകരിക്കപ്പെട്ടാൽ ഈ കൂട്ടായ്മ പുതിയ പാർട്ടിയുണ്ടാക്കും. നേരത്തെ കോൺഗ്രസിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ആസാദിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതേ തുടർന്നാണ് വിമത നീക്കങ്ങൾക്ക് പുതുവേഗം വച്ചത്. ഇതിന് ശേഷം പ്രശ്‌ന പരിഹാരം സോണിയ ഉറപ്പു നൽകി. എന്നാൽ ഒന്നും സംഭവിച്ചില്ലെന്നതാണ് വസ്തുത. ഇതോടെയാണ് പുതിയ പാർട്ടിയുടെ സാധ്യതകൾ തേടി തുടങ്ങിയത്.
പി.സി.ചാക്കോയ്ക്കു ഉയർന്ന സ്ഥാനം നൽകുമെന്ന വാഗ്ദാനവുമുണ്ട്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയുടെ പേരിൽ കഴിഞ്ഞ ദിവസമാണ് പി.സി.ചാക്കോ കോൺഗ്രസിൽ നിന്ന് രാജി വച്ചത്. കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെ കടുത്ത വിമർശന മുന്നയിച്ചായിരുന്നു രാജി. എൻ.സി.പി. നേതാവും ദേശീയ രാഷ്ട്രീയത്തിലെ ശക്തനുമായ ശരത് പവാറുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പി.സി.ചാക്കോ. എൻ.സി.പി. കേരളത്തിൽ രൂപീകൃതമായ കാലത്തു തന്നെ ചാക്കോ എൻ.സി.പിയിലേക്ക് പോകുമെന്ന് പ്രചരണം ഉയർന്നിരുന്നു.
പിന്നീട് ശരത്പവാറുമായി ഈക്കാര്യത്തിൽ കൂടിയാലോചനകൾ നടക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വരെ ചാക്കോ എൻ.സി.പിയിലേക്ക് എത്തുമെന്നായിരുന്നു സൂചന. എന്നാൽ പുതിയ പാർട്ടി ആലോചന നടക്കുന്നതിനാൽ മെയ് രണ്ടിനു തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തീരുമാനമെടുത്താൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഏറെ കാലമായി ഡൽഹി കേന്ദ്രീകരിച്ചാണ് ചാക്കോയുടെ പ്രവർത്തനം. കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ അംഗം കൂടിയായ ചാക്കോയുടെ അഭിപ്രായങ്ങൾ പലതും കേരളത്തിലെ നേതാക്കൾ അംഗീകരിക്കാൻ തയാറായിരുന്നില്ല. ഇതാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങാൻ കാരണമെന്നാണ് സൂചന.
രാജവച്ച പത്രസമ്മേളനത്തിൽ ചാക്കോ രൂക്ഷമായ വിമർശനമാണ് കോൺഗ്രസിനെതിരെ ഉയർത്തിയത്. സീറ്റുകൾ ഗ്രൂപ്പുകൾ വീതം വയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ഒരു പ്രസ്‌കതിയുമില്ലന്നു ചാക്കോ ആരോപണം ഉന്നയിച്ചിരുന്നു. പീതാംബരൻ മാസ്്റ്ററാണ് നിലവിൽ കേരളത്തിൽ എൻ.സി.പിയുടെ ചുമതല. പീതാംബരൻ മാസ്റ്ററുമായി ദേശീയ നേതാക്കൾ ചാക്കോയുടെ പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് വിവരം നൽകി കഴിഞ്ഞതായാണ് സൂചന. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ഇതിനിടയിൽ ചാക്കോയെ അനുനയിപ്പിക്കാനുള്ള നീക്കവും കോൺഗ്രസ് നടത്തുന്നുണ്ട്. ഡൽഹി കേന്ദ്രീകരിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ